പ്രണയ ബന്ധത്തില്‍ അക്കാര്യം സംഭവിച്ചേക്കാം; കഷ്ടകാലം പിന്നാലെയുണ്ട്; ഈ രാശിക്കാര്‍ സൂക്ഷിക്കുക
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറും. ഇങ്ങനെ സംഭവിക്കുന്ന മാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ സമയത്ത് ഗ്രഹങ്ങള്‍ നേര്‍രേഖയിലോ വക്രഗതിയിലോ ആണ് സഞ്ചരിക്കുക. ജ്യോതിഷത്തില്‍ ശനി എന്ന ഗ്രഹത്തെ നീതിയുടെ ദൈവമായാണ് കണക്കാക്കുന്നത്. ജൂണ്‍ 17 മുതല്‍ നവംബര്‍ നാല് വരെ ശനി വക്രഗതിയില്‍ ചലിക്കാന്‍ ഒരുങ്ങുകയാണ്.
ശനി ഈ സമയത്ത് സ്വന്തം രാശിയായ കുംഭത്തിലാണ് ഉണ്ടാകുക. ശനിയുടെ വക്രഗതയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തില്‍ അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ സൂക്ഷിക്കേണ്ടതുണ്ട്. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയത്ത് വലിയ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ കാരണമാകും. ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് ശനി. ഈ സമയത്ത് നിങ്ങള്‍ ആരോഗ്യം കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ആലോചിച്ച് വേണം ഓരോ പദ്ധതിയിലും നിക്ഷേപിക്കേണ്ടത്. പ്രണയ ബന്ധത്തില്‍ പിരിമുറുക്കം ഉണ്ടാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കണം.
വൃശ്ചിക രാശിയുടെ നാലാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നത്. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് വലിയ മാനസിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. കുടുംബത്തിലെ ഏതെങ്കിലും അംഗത്തെ ചൊല്ലി ടെന്‍ഷന്‍ ഉണ്ടാകും. നിങ്ങളുടെ തൊഴില്‍ മേഖലയിലുള്ള പരിശ്രമം തുടരണം. ഈ സമയത്ത് കടം വാങ്ങാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കുക.
മകരം രാശിയുടെ രണ്ടാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുന്നത്. അതുകൊണ്ട് ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് സംസാരം നിയന്ത്രിക്കണം. സാമ്പത്തികമായി ആരെയെങ്കിലും സഹായിക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ ആലോചിച്ച് വേണം ചെയ്യാന്‍. അല്ലാത്തപക്ഷം നിങ്ങള്‍ വലിയ പ്രശ്‌നങ്ങളിലേക്ക് കടന്നേക്കും.
ശനിയുടെ വക്രഗതി കാരണം, നിങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചെറിയ ആശങ്ക നിങ്ങളെ അലട്ടിയേക്കാം. ഇതോടൊപ്പം നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും നല്ല രീതിയില്‍ ആലോചിക്കുക.












Click it and Unblock the Notifications