Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ക്കിനി അര്‍മാദിക്കാം... സ്വപ്‌നം കണ്ടതെല്ലാം നടക്കും, സമ്പത്ത് ഇരട്ടിക്കാന്‍ പോകുന്നു!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും പ്രപഞ്ചത്തിന്റെയാകേയും കാര്യങ്ങള്‍ ജ്യോതിഷത്തിലൂടെ തെളിഞ്ഞുകാണും എന്നാണ് വിശ്വാസം. ഭൂമിയിലെ ഏത് ജീവജാലത്തിനും ജാതകം ഉണ്ടാകും. ഗ്രഹ നില, ജനന സമയം, ജന്മനക്ഷത്രം, രാശി എന്നിവയുടെ അടിസ്ഥാനത്തിലാണ് ജാതകം നിര്‍ണയിക്കുന്നത്.

അതുകൊണ്ട് തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Saturn Retrograde 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഇത് കൂടാതെ ഗ്രഹങ്ങള്‍ രാശികളില്‍ നേര്‍രേഖയിലും വക്രഗതിയിലും സഞ്ചരിക്കാറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന ഈ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവന്‍ എന്നാണ് ശനിയെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ശനിയെ 'കര്‍മ്മഫലദാതാവ്' എന്നും പറയാറുണ്ട്.

നിലവില്‍ വക്രഗതിയില്‍ ആണ് ശനിയുടെ സഞ്ചാരം. വ്യാഴത്തിന്റെ രാശിയായ മീനത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. 2027 ജൂണ്‍ വരെ ശനി മീനം രാശിയില്‍ തുടരും. ഏകദേശം 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശനി വ്യാഴത്തിന്റെ രാശിയായ മീനത്തില്‍ എത്തിയിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ വക്രഗതി സഞ്ചാരം ഗുണം ചെയ്യുക എന്ന് നോക്കാം..

കര്‍ക്കിടകം

മീനം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് സ്വന്തം തൊഴില്‍ മേഖലയില്‍ പേരും പ്രശസ്തിയും സമ്മാനിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത് എന്ന് കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും..

മകരം

മകരം രാശിക്കാര്‍ക്ക് മീനം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. ഈ രാശിക്കാരുടെ ജാതകത്തില്‍ മൂന്നാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതിനാല്‍ ഇവര്‍ക്ക് കരിയറില്‍ മികച്ച നേട്ടങ്ങള്‍ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തിക നിലയില്‍ പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിറയും.

മേടം

മീനം രാശിയിലെ ശനിയുടെ വക്രഗതി സഞ്ചാരം മേടം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് നയിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+