സമ്പത്ത് കൂടും, പ്രശസ്തരാകും.. വെറും രാജയോഗമല്ല.. ശശ മഹാപുരുഷ രാജയോഗം! ഈ രാശിക്കാരാണോ നിങ്ങള്‍?

പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും പത്ത് ദിനരാത്രങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പല ഗ്രഹങ്ങളും രാശി മാറാന്‍ ഒരുങ്ങുകയാണ്. ഇത് വഴി ചില രാശിക്കാരെ കാത്തിരിക്കുന്നത് അഭൂതപൂര്‍വമായ ഭാഗ്യങ്ങളുടെ ഘോഷയാത്രയാണ്. എന്നാല്‍ 2023 ജനുവരി 17 ന് സംഭവിക്കുന്ന രാശി മാറ്റം കേവലം വെറുമൊരു സാധാരണ രാശി മാറ്റമായി കാണേണ്ടതില്ല.

മൂന്ന് പതിറ്റാണ്ടിന് ശേഷം ശനി കുംഭരാശിയില്‍ പ്രവേശിക്കുന്നത് 2023 ജനുവരി 17 ന് ആണ്. ഇതിന് ശേഷം 2023 മാര്‍ച്ച് ഒമ്പതിന് ശനി ഈ രാശിയില്‍ ഉദിക്കുകയും ചെയ്യും. ഇതുവഴി ശശ മഹാപുരുഷ രാജയോഗം ആണ് സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിഷ വിധി പ്രകാരം ശശ മഹാപുരുഷ രാജയോഗത്തിന് വലിയ പ്രാധാന്യമുണ്ട്. ഭാഗ്യവും സ്വസ്ഥ ജീവിതവും കടാക്ഷിക്കുന്ന അപൂര്‍വ യോഗങ്ങളിലൊന്നാണ് ശശ മഹാപുരുഷ രാജയോഗം.

1

ജാതകത്തില്‍ രൂപപ്പെടുന്ന പഞ്ച മഹാപുരുഷ രാജയോഗമായാണ് ശശ മഹാപുരുഷ രാജയോഗത്തെ കണക്കാക്കുന്നത്. ശശ രാജയോഗം ഒരു ജാതകത്തില്‍ രൂപപ്പെടുമ്പോള്‍ ആ വ്യക്തി ഉന്നത സ്ഥാനം കൈവരിക്കുകയും ജീവിതത്തില്‍ മികച്ച സ്ഥാനങ്ങള്‍ എത്തിപിടിക്കുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്. കൂടാതെ ഇത്തരക്കാര്‍ അസാമാന്യ ധൈര്യം കാണിക്കുന്നവരും ആയിരിക്കും.

2

ആകര്‍ഷകമായ രൂപഭംഗിയുള്ള ഇവരുടെ ആരോഗ്യം സ്ഥിരമായിരിക്കും. പുതുവര്‍ഷത്തില്‍ നാല് രാശിക്കാരെ ആണ് ശശ മഹാപുരുഷ രാജയോഗം കാത്തിരിക്കുന്നത്. വിജയകരവും സമൃദ്ധവുമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന ശശ മഹാപുരുഷ രാജയോഗം കടാക്ഷിക്കുന്ന നാല് രാശിക്കാര്‍ ഏതൊക്കെ ആണ് എന്ന് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷം പിറന്ന് അധികം വൈകാതെ തന്നെ ശശ മഹാപുരുഷ രാജയോഗത്തിന്റെ അനുഗ്രഹം ലഭിക്കും. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നത് എന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് വരുമാനത്തില്‍ കാര്യമായ വര്‍ധനക്കുള്ള സാധ്യത കാണുന്നുണ്ട്. ജ്യോതിഷ പ്രകാരം ജാതകത്തിലെ പതിനൊന്നാം ഭാവം വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനമാണ്.

4

അതിനാല്‍ സാമ്പത്തികമായി വലിയ ഉയര്‍ച്ച നേടാന്‍ മേടം രാശിക്കാരെ ശശ മഹാപുരുഷ രാജയോഗം സഹായിക്കും. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം അപ്രതീക്ഷിതമായ ലാഭം കൊണ്ടുവരും. ചിട്ടി, മാസക്കുറി തുടങ്ങിയ സാമ്പത്തിക ഇടപാടുകാര്‍ക്കും ഏറ്റവും മികച്ച സമയമാണ്. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീടിന് അടുത്തേക്ക് സ്ഥലം മാറ്റം ലഭിച്ചേക്കാം.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്കും ശശ മഹാപുരുഷ രാജയോഗം വഴി വലിയ ഭാഗ്യം കടാക്ഷിക്കും. മിഥുനം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുക. ജ്യോതിഷ വിധി പ്രകാരം ജാതകത്തിന്റെ ഒമ്പതാം ഭാവം ഭാഗ്യസ്ഥാനം ആയാണ് കണക്കാക്കുന്നത്. അതിനാല്‍ ഒമ്പതാം ഭാവത്തില്‍ രൂപപ്പെടുന്ന ശശ മഹാപുരുഷ രാജയോഗം മിഥുനം രാശിക്കാരുടെ ഭാഗ്യരേഖ തെളിയിക്കും.

6

എന്ത് കാര്യം ചെയ്യുമ്പോളും ഇക്കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടാകും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ ഭാഗ്യത്തിന്റെ കൂടി സഹായം ഉണ്ടാകും. കഠിനാധ്വാനം മുടക്കരുത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടാകും. കടങ്ങളെല്ലാം ഒഴിയും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരിലും പുതുവര്‍ഷത്തില്‍ ശശ മഹാപുരുഷ രാജയോഗം ഭാഗ്യം സൃഷ്ടിക്കും. ചിങ്ങം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നത് എന്നതിനാല്‍ കുടുംബജീവിതം ആനന്ദപ്രദമായിരിക്കും. ജ്യോതിഷ വിധി പ്രകാരം ജാതകത്തിന്റെ ഏഴാം ഭാവം ദാമ്പത്യത്തിലെ സന്തോഷവും പങ്കാളിത്തത്തിന്റെയും സ്ഥാനമായാണ് കണക്കാക്കുന്നത്.

8

പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ഏറെ നാളായി സന്താനഭാഗ്യം ലഭിക്കാത്തവര്‍ക്ക് സന്താനലബ്ധിയുണ്ടാകും. കുടുംബാംഗങ്ങളില്‍ ആകെ ഒരു ഉന്മേഷം പ്രതിഫലിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച സമയമാണ്. വ്യാപാരികള്‍ക്കും കച്ചവടത്തില്‍ ലാഭം കൊയ്യാനാകും.

ധനു

ധനു

ധനു രാശക്കാരിലും പുതുവര്‍ഷത്തില്‍ ശശ മഹാപുരുഷ രാജയോഗം വഴി നിരവധി ഭാഗ്യം കാത്തിരിക്കുന്നു. ധനു രാശിക്കാരുടെ മൂന്നാം ഭാവത്തില്‍ ആണ് ശശ മഹാപുരുഷ രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷ വിധിപ്രകാരം മൂന്നാം ഭാവം ധൈര്യം, ആത്മവിശ്വാസം എന്നിവയുടെ സ്ഥാനമാണ് ഇത്. അതിനാല്‍ ധനു രാശിക്കാര്‍ ധൈര്യസമേതം ഏറ്റെടുക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുകയും അതുവഴി സമ്പത്ത് വര്‍ധിക്കുകയും ചെയ്യും.

10

ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിടും. ബിസിനസ് രംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ വിജയത്തിലെത്തുകയും അതുവഴി മറ്റൊരു വരുമാന മാര്‍ഗം രൂപപ്പെടുകയും ചെയ്യും. സ്വത്ത് തര്‍ക്കത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തി അനുകൂല വിധി സമ്പാദിക്കാനാകും. വസ്തു ഇടപാടുകാര്‍ക്ക് നല്ല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+