Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയുടെ ഉദയം സമ്പന്നരാകും, പുതിയ കാര്‍ വാങ്ങും; ഈ രാശിക്കാര്‍ക്ക് ലഭിക്കും ബമ്പര്‍ നേട്ടങ്ങള്‍

ജ്യോതിഷത്തില്‍ ഓരോ ഗ്രഹവും ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ രാശി മാറാറുണ്ട്. മറ്റൊരു ഗ്രഹത്തില്‍ ഇവയുടെ സംക്രമണവും നടക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ പല രാശിക്കാരെയും അത് ശുഭകരമായും അശുഭകരമായും സ്വാധീനിക്കപ്പെടാം. ഈ മാസം വലിയൊരു രാശിമാറ്റമാണ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് പതിനെട്ടിന് ശനി കുംഭം രാശിയില്‍ ഉദിക്കും. ജ്യോതിഷത്തില്‍ ശനിയെ നീതിയുടെ ദൈവം എന്നാണ് വിശേഷിക്കാറുള്ളത്.

നമ്മുടെ കര്‍മത്തിന് അനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത് ശനിയാണ്. ഇതിലൂടെ ഒരാളുടെ ജീവിതം ചിലപ്പോള്‍ ആകെ മാറിയേക്കും. അതുപോലെ ദൗര്‍ഭാഗ്യങ്ങള്‍ പിന്തുടരുകയും ചെയ്യാം. ഇത്തരത്തില്‍ ശനിയുടെ അനുഗ്രഹമുണ്ടാകുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ധാരാളം ലഭിക്കും. ശനിയുടെ ഉദയം ഇവരുടെ ജീവിതത്തില്‍ ഭാഗ്യം നിറയ്ക്കും. എല്ലാ കാര്യത്തിലും ഈ രാശിക്കാരെ തേടി ഭാഗ്യമെത്തി. ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവായിരിക്കും മേടം രാശിക്കാരെ സംബന്ധിച്ചുണ്ടാവുക.

ജോലിയുള്ളവരാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ച സ്ഥാനക്കയറ്റം സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ആദരവ് പതിന്മടങ്ങാവും. വീട്ടില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാവും. അടിമുടി മേടം രാശിക്കാരുടെ ജീവിതം ശനിയുടെ ഉദയത്തോടെ മാറുന്നതും കാണാനാവും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് കുംഭത്തില്‍ ശനിയുടെ ഉദയം ഉണ്ടാവുന്നത് ഐശ്വര്യപൂര്‍ണമായ ജീവിതം സമ്മാനിക്കും. ഒരുപാട് ഗുണങ്ങള്‍ ഇവരെ തേടിയെത്തും. ധനപരമായ നേട്ടങ്ങളാണ് കൂടുതല്‍ ലഭിക്കുക. ജീവിതമാകെ സമ്പത്ത് വരുന്നതിലൂടെ മാറും.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി തന്നെ മെച്ചപ്പെടുത്തും. തിരികെ കിട്ടില്ലെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പണം നമ്മളെ തേടിയെത്തും. എല്ലാ പ്രശ്‌നങ്ങളും ഈ കാലയളവില്‍ പരിഹരിക്കപ്പെടും. പങ്കാളിക്കൊപ്പം ഏറ്റവും നല്ല സമയം പങ്കിടാനുള്ള അവസരവും ലഭിക്കും.

ധനു: ശനിയുടെ ഉദയം ധനു രാശിക്കാര്‍ക്കും നേട്ടങ്ങള്‍ സമ്മാനിക്കും. സമ്പത്ത് ഇവരുടെ ജീവിതത്തിലേക്ക് ധാരാളമായി എത്തും. വ്യവസായികളാണെങ്കില്‍ വലിയ ലാഭം ഈ രാശിക്കാര്‍ക്കുണ്ടാവും. ജോലി ചെയ്യുന്നവരാണെങ്കില്‍ വലിയ പ്രശംസ തൊഴില്‍ ഇടങ്ങളില്‍ നിന്ന് ലഭിക്കും.

തൊഴില്‍ മേധാവിയില്‍ നിന്ന് തന്നെ പ്രശംസകള്‍ തേടിയെത്തും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞുനില്‍ക്കുന്ന കാലയളവായിരിക്കും ഇത്. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളമായി ഉണ്ടാവും. അവിവാഹതരാണെങ്കില്‍ അവരെ തേടി വിവാഹ ബന്ധങ്ങളും വന്നേക്കാം.

ഇടവം: ശനിയുടെ ഉദയം ഈ രാശിക്കാര്‍ക്ക് കിടിലന്‍ നേട്ടങ്ങളാണ് സമ്മാനിക്കുക. ജോലി ചെയ്യുന്നവരാണെങ്കില്‍ വലിയ പിന്തുണ ലഭിക്കും. സ്ഥാനക്കയറ്റം തീര്‍ത്തും അപ്രതീക്ഷിതമായി തേടിയെത്തും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. പുതിയ ലാഭ സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. കൈനിറയെ പണം വന്നെത്തും, ആരോഗ്യവും മെച്ചപ്പെടും.

പുതിയ വാഹനം വാങ്ങാനുള്ള യോഗവും ഇടവം രാശിക്കാര്‍ക്കുണ്ടാവും. അങ്ങനെ ഈ രാശിക്കാര്‍ക്ക് എന്തുകൊണ്ടും ഐശ്വര്യപൂര്‍ണമായ ജീവിതം തന്നെയായിരിക്കും ഈ കാലയളവിലുണ്ടാവുക.

കന്നി: ഈ രാശിക്കാര്‍ക്ക് ശനിയുടെ ഉദയം വളരെയധികം നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതെല്ലാം മാറി വിജയം കൈവരിക്കാനാവും. ബിസിനസ് ആരംഭിക്കാനും അനുയോജ്യ സമയമാണ്.

പുതിയ ബിസിനസ് ഡീലുകളും കന്നി രാശിക്കാര്‍ക്ക് ലഭിക്കും. ജോലി തേടി നടക്കുന്നവരാണെങ്കില്‍ അവരെ തേടിയും ശുഭവാര്‍ത്തകള്‍ എത്തും. പ്രമോഷനും ശമ്പളവുമെല്ലാം ജോലിയുള്ളവരാണെങ്കില്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+