പ്രൊമോഷനും ശമ്പളവര്‍ധനയും ഉറപ്പ്, ഈ രാശിക്കാരുടെ സമയം തെളിഞ്ഞു; നിങ്ങളുടെ രാശിയുണ്ടോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. ഒമ്പത് ഗ്രഹങ്ങളിലും വെച്ച് നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തനായ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനിയ്ക്ക് ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷത്തെ സമയം ആവശ്യമാണ്. നിലവില്‍ കുംഭം രാശിയില്‍ ആണ് ശനിയുടെ സഞ്ചാരം. ഫെബ്രുവരി 28ന് ശനി കുംഭം രാശിയില്‍ അസ്തമിക്കും.

പിന്നീട് 37 ദിവസം ശനി കുംഭം രാശിയില്‍ അസ്തമയ അവസ്ഥയില്‍ ആയിരിക്കും. അതിന് ശേഷം ഏപ്രില്‍ ആറിന് പുലര്‍ച്ചെ 5.5ന് ശനിയുടെ ഉദയം നടക്കും. ഉദയാവസ്ഥയില്‍ തന്നെ ശനി മീനം രാശിയില്‍ എത്തുകയും കൂടുതല്‍ ശക്തനാകുകയും ചെയ്യും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക.
മിഥുനം
മീനം രാശിയിലെ ശനിയുടെ ഉദയം മിഥുനം രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ കൊണ്ടുവരും. കുടുംബത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. സഹോദരങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് പോകും. ജീവിതപങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
കരിയറില്‍ വളര്‍ച്ചയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കാനാകും. ആഗ്രഹിച്ചതെന്തും നടക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.
തുലാം
മീനം രാശിയിലെ ശനിയുടെ ഉദയം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കും.












Click it and Unblock the Notifications