വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും, പലവഴിക്ക് പണം കൈയില്‍; ഇവരുടെ ഭാഗ്യം തെളിയാന്‍ പോകുന്നു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം അനിതര സാധാരണമായ ഭാഗ്യമായിരിക്കും സമ്മാനിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ഇത്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ശനി ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കാന്‍ ഏകദേശം രണ്ടര വര്‍ഷമെടുക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

അതിനാല്‍ തന്നെ ശനിയുടെ സംക്രമണം എല്ലാ രാശിക്കാര്‍ക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാക്കും. 2023-ല്‍, ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭ രാശിയില്‍ 30 വര്‍ഷത്തിനുശേഷം പ്രവേശിച്ചിരുന്നു. ഇനി 2025 വരെ അവിടെ തന്നെ തുടരുകയും ചെയ്യും. നിലവില്‍ ശനിദേവന്‍ കുംഭ രാശിയില്‍ നേരിട്ടുള്ള ദശയിലാണ് സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ശനിയുടെ ഉദയം കുംഭം രാശിയില്‍ സംഭവിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടമായിരിക്കും സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
മേടം
കുംഭം രാശിയിലെ ശനിയുടെ ഉദയം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. അതിനാല്‍ തന്നെ പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.
ഇടവം
കുംഭം രാശിയിലെ ശനിയുടെ ഉദയം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാലിരട്ടില വരെ നേട്ടം കൊയ്യാനാകും. പുതിയ തൊഴിലവസരങ്ങള്‍ വന്നേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി ആവശ്യത്തിനായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ചിങ്ങം
കുംഭം രാശിയിലെ ശനിയുടെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘായാത്ര നടത്താന്‍ സാധിക്കും. ഏറെ നാളായി വിവാഹം മുടങ്ങി പോകുന്നവര്‍ക്ക് അനുകൂല സമയം. നല്ല ഭാഗ്യത്തോടെ, തൊഴില്‍, ബിസിനസ് എന്നിവയില്‍ പുരോഗതിക്ക് അവസരങ്ങള്‍ വന്നെത്തും. നല്ല സുഹൃദ്ബന്ധങ്ങള്‍ ലഭിക്കും.
തുലാം
കുംഭം രാശിയിലെ ശനിയുടെ ഉദയം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം വീട്ടില്‍ നിലനില്‍ക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. വരുമാനം വര്‍ധിക്കാന്‍ സാധ്യത കാണുന്നു. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
ധനു
കുംഭം രാശിയിലെ ശനിയുടെ ഉദയം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കാലങ്ങളായുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ ക്രമേണ അവസാനിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. ജോലി, പഠനം എന്നീ കാര്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും.
കുംഭം
കുംഭം രാശിയിലെ ശനിയുടെ ഉദയം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ എണ്ണിയാലൊടുങ്ങാത്ത സമ്പത്തും സ്വത്തും ലഭിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.












Click it and Unblock the Notifications