ബംബര്‍ അടിച്ചവര്‍ പോലും കണ്ണുതള്ളും; ഈ രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാം, ഇതാണ് ബെസ്റ്റ് ടൈം
നല്ല അടിപൊളി പ്രതീക്ഷകളുമായി പുതിയൊരു വര്‍ഷം കൂടി കടന്നുവരുകയാണ്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരുപാട് രാശിമാറ്റങ്ങളാണ് കാത്തിരിക്കുന്നത്. 2023ന്റെ തുടക്കത്തില്‍ ജനുവരി മാസത്തില്‍ വിശ്വാസികള്‍ കാത്തിരുന്ന വിപരീത രാജയോഗം വരുകയാണ്. ഈ വിപരീത രാജയോഗം വലിയ നേട്ടങ്ങളും വിജയവുമാണ് ചില രാശിക്കാര്‍ക്ക് സമ്മാനിക്കുക. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപരീത രാജയോഗം കൊണ്ട് ഗുണമുണ്ടാകുന്നത് ആര്‍ക്കൊക്കെയാണെന്ന് പരിശോധിക്കാം.

അടുത്ത വര്‍ഷത്തെ വിപരീത യോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശനിയുടെ മാറ്റമാണ്. പുതു വര്‍ഷത്തില്‍ രാശിമാറുന്ന ഗ്രഹങ്ങളില്‍ ശനിയുമുണ്ട്. 20232ന്റെ തുടക്കത്തില്‍ ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും. ഇതാണ് വിപരീത രാജയോഗത്തിന്റെ പ്രധാന കാരണം. നാല് രാശിക്കാരെ കാത്തിരിക്കുന്നത് വലിയ ഐശ്വര്യമാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വലിയ ഗുണങ്ങള്‍ നല്‍കുന്ന സമയമാണിത്. പോസിറ്റീവായ ഒരുപാട് കാര്യങ്ങള്‍ ഈ സമയത്ത് നടക്കും. ഈ സമയത്ത് ശനി കര്‍ക്കിടകത്തിന്റെ എട്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് വിപരീത രാജയോഗം സൃഷ്ടിക്കുന്നത്. ഇവര്‍ക്ക് ഇതിലൂടെ വലിയ നേട്ടങ്ങളാണ് നേടിയെടുക്കാന്‍ സാധിക്കുന്നത്.

രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. സമൂഹത്തില്‍ ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. ബിസനസ് ചെയ്യുന്നവര്‍ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഉണ്ടാകും. മുടക്കിയതിന്റെ ഇരട്ടി ലാഭം തിരിച്ചെടുക്കാന്‍ സാധിക്കും. നിങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന ബന്ധങ്ങള്‍ ശക്തിപ്പെടും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്. കോടതി കേസുകള്‍ക്ക് പരിഹാരമുണ്ടാകും. ആരോഗ്യപരമായി നേട്ടങ്ങളുണ്ടാകും. വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക് എല്ലാം മാറി ആരോഗ്യപരമായി ഇരിക്കാന്‍ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. കടങ്ങള്‍ എല്ലാം കൊടുത്തുതീര്‍ക്കാന്‍ സാധിക്കും. ഒരിക്കലും തിരിച്ച് ലഭിക്കില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നല്ല സമയമാണ്. പഠന കാര്യത്തില്‍ അനുകൂലമായ കാര്യങ്ങള്‍ നടക്കും. ബിസ്‌നസില്‍ വലിയ പുരോഗതിയുണ്ടാകും. ജോലിയുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ലാഭം വര്‍ദ്ധിക്കും.

ധനു
ധനു രാശിക്കാരിലും മികച്ച നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന സമയമാണിത്. ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ തൊഴില്‍ മേഖലയിലുണ്ടാകും. വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. സാഹസം കാണിക്കുന്നതില്‍ താല്‍പര്യമുള്ളവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും.

മീനം
മീനം രാശിക്കാര്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും. രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമുണ്ടാകും. വിദേശത്ത് ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്. സാമ്പത്തികം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ദോഷം സമയങ്ങള്‍ക്ക് മാറ്റമുണ്ടാകും. ജീവിതത്തില്‍ പുരോഗതി കൈവരിക്കാനുള്ള ഏറ്റവും നല്ല സമയമാണികത്. സാമ്പത്തികമായി ഒരു തരത്തിലും കഷ്ടപ്പാട് ഉണ്ടാകില്ല.












Click it and Unblock the Notifications