സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ജ്യോതിഷ പ്രകാരം രാശി മാറ്റത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ശനി അടുത്ത വര്‍ഷം അതായത് 2023 ല്‍ രാശി മാറ്റത്തിന് ഒരുങ്ങുകയാണ്. സ്വന്തം രാശിയായ കുംഭം രാശിയിലേക്കാണ് ശനി ഇനി വിരാജിക്കാന്‍ പോകുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി സ്വന്തം രാശിയിലേക്ക് പ്രവേശിക്കാന്‍ വേണ്ടി പോകുന്നത്.
ഇത് മൂലം എല്ലാ രാശിക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയും. ഏറെ പേര്‍ക്കും ശനിയുടെ ഈ രാശിമാറ്റം ദോഷമാണ് ഉണ്ടാക്കുക എങ്കിലും നാല് രാശിക്കാര്‍ക്ക് വിപരീത രാജയോഗമാണ് കാത്തിരിക്കുന്നത്. 2023 ജനുവരി 17 ന് ആണ് ശനി സ്വന്തം രാശി ആയ കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത്. 2025 മാര്‍ച്ച് 29 വരെ ശനി കുംഭ രാശിയില്‍ ആണ് വിരാജിക്കുക. ഈ സംക്രമണം മൂലം വിപരീത രാജയോഗത്തിലൂടെ ഭാഗ്യം കടാക്ഷിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെ ആണ് എന്ന് നോക്കാം.

ഇടവം രാശിക്കാരെ ശനിയുടെ രാശി മാറ്റം വിപരീത രാജയോഗം വഴി അനുഗ്രഹിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടമാണ് കാത്തിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്കും ലാഭം കൊയ്യാം. വിവാഹാലോചനകള്‍ സാക്ഷാത്കരിക്കപ്പെടുകയും മികച്ച പങ്കാളിയോടൊപ്പം സന്തുഷ്ട ജീവികം നയിക്കുകയും ചെയ്യും. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത വേണ്ട സമയമാണ്.

വീട് നിര്‍മാണത്തിലെ തടസങ്ങള്‍ നീങ്ങും. പ്രണയബന്ധം കൂടുതല്‍ ദൃഢമാവും. നല്ല സൗഹൃദങ്ങള്‍ ലഭിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിറയും. സ്വത്ത് തര്‍ക്കങ്ങള്‍ രമ്യമായിപരിഹരിക്കപ്പെടും. പുതിയ തൊഴിലവസരങ്ങള്‍ തേടിയെത്തും. പരീക്ഷകളില്‍ വിജയിക്കും.

മിഥുനം രാശിക്കാരുടെ ജീവിതത്തിലെ ഇതുവരെയുള്ള കഷ്ടപ്പാടുകള്‍ നീങ്ങും. കഷ്ടകാലം മൂലം തടസപ്പെട്ട പ്രവൃത്തികള്‍ക്ക് ഇനി വേഗം കൂടും. ലോണ്‍, വായ്പ എന്നിവ ലഭിക്കുന്നതിലെ തടസം നീങ്ങും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പുതിയ വീടും വാഹനവും വാങ്ങാന്‍ സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം നേടാന്‍ സാധിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടാം. സമൂഹത്തില്‍ പ്രശസ്തിയും ആദരവും വര്‍ധിക്കും. ബിസിനസ് രംഗത്ത് ചെറിയ തടസമുണ്ടാകും എങ്കിലും കഠിനാധ്വാനം വഴി മറികടക്കാനാകും. വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ശനീശ്വരമന്ത്രം ജപിക്കുന്നത് നല്ലതായിരിക്കും.

തുലാം രാശിക്കാര്‍ക്കും ശനിയുടെ രാശിമാറ്റം വഴി വിപരീത രാജയോഗമാണ് വരാനിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വില പിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ അവസരം ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.് ദീര്‍ഘദൂര വിനോദയാത്രകള്‍ക്ക് സാധ്യത.

നീണ്ട നാളത്തെ സ്വത്ത് തര്‍ക്കം രമ്യമായി പരിഹരിക്കപ്പെടും. പുതിയ വസ്തു വാങ്ങാന്‍ അവസരം ലഭിക്കും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങിക്കാന്‍ കഴിയും. വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കും. സുഹൃത്തുക്കളില്‍ നിന്ന് അപ്രതീക്ഷിത സഹയം ലഭിക്കും.

ധനു രാശിക്കാര്‍ക്കും ശനിയുടെ രാശിമാറ്റം ഗുണം ചെയ്യും. ബിസിനസ് രംഗത്ത് ലാഭം കൊയ്യാം. തൊഴിലിടത്തില്‍ മികച്ച അന്തരീക്ഷം രൂപപ്പെടും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വത്ത് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയത്തിന് സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ ഉള്ളവര്‍ക്ക് വിജയം. സമൂഹത്തില്‍ പ്രശസ്തി കൈവരും.












Click it and Unblock the Notifications