സമ്പത്ത് വര്‍ഷിക്കും, തൊട്ടതെല്ലാം പൊന്നായി മാറും, ഭാഗ്യം ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും സുവര്‍ണകാലം
ഗ്രഹങ്ങളുടെ ഭ്രമണവും രാശിമാറ്റവുമെല്ലാം ജ്യോതിഷപ്രകാരം ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യങ്ങളാണ്. ഗ്രഹങ്ങള്‍ ഒരു രാശിയിലേക്ക് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് ഒരാളുടെ ജീവിതത്തില്‍ ഭാഗ്യങ്ങളും അതുപോലെ ദോഷകരമായ കാര്യങ്ങളും സംഭവിക്കാന്‍ ഇടയാക്കും. ജ്യോതിഷപ്രകാരം ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമാണ് ശനി. ഈ രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്കുള്ള സംക്രമണം നടത്താന്‍ ഏകദേശം രണ്ടര വര്‍ഷത്തോളമെടുക്കും.
സാധാരണ ശനിയുടെ സാന്നിധ്യത്താല്‍ ശുഭകാര്യങ്ങള്‍ സംഭവിക്കാറില്ല. എന്നാല്‍ ശനി ഇപ്പോള്‍ സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിച്ചിരിക്കുകയാണ്. ഏപ്രില്‍ ആറിന് പൂര്‍വാഭാദ്രപദ നക്ഷത്രത്തില്‍ ശനി സംക്രമിക്കാന്‍ പോവുകയാണ്. ഇതുകൊണ്ട് പലര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാവാം. ആ രാശിക്കാര്‍ ആരൊക്കെയണെന്ന് പരിശോധിക്കാം.

മേടം: നവംബര്‍ 25 മുതല്‍ ശതഭിഷ നക്ഷത്രത്തില്‍ സഞ്ചരിക്കുകയായിരുന്നു ശനിയുടെ പൂര്‍വാഭാദ്രപദ നക്ഷത്രത്തിലാണ് ഈ സംക്രമണം സംഭവിക്കുക. അതിനാല്‍ മേടം രാശിക്കാര്‍ക്ക് സൂര്യനെ പോലെ പ്രകാശിക്കാനുള്ള അവസരം ലഭിക്കും. ഒരുപാട് ഇതേ തുടര്‍ന്ന് ഈ രാശിക്കാര്‍ക്കുണ്ടാവും. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും.
നിങ്ങള്‍ക്കുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം ഈ അവസരത്തില്‍ ഇല്ലാതാക്കും. സാമ്പത്തികമായി നിങ്ങള്‍ കരുത്തനാവും. ഒരുപാട് വലിയ സാമ്പത്തിക നേട്ടങ്ങളാണ് ലഭിക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അവരെ തേടി മികച്ച ഡീല്‍ എത്തും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവരെ തേടിയും ശുഭവാര്‍ത്ത എത്തും.
ഇടവം: ഈ രാശിക്കാരെ സംബന്ധിച്ച് ജീവിതം അടിമുടി മാറുന്ന കാലയളമായിരിക്കും ഇത്. ശനിയുടെ സംക്രമത്താല്‍ വലിയ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ശുഭകരമായിരിക്കും ഈ കാലയളവ്. ജോലിയിലും ബിസിനസിലുമെല്ലാം വലിയ നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവും. പ്രമോഷനെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഈ കാലയളവില്‍ അത് പൂര്‍ത്തിയാക്കും.
അതോടൊപ്പം തന്നെ നിങ്ങളുടെ വരുമാനം പല മടങ്ങായി വര്‍ധിക്കും. പങ്കാളിയില്‍ നിന്നുള്ള പിന്തുണ ഈ സമയം ശക്തമായിരിക്കും. ദാമ്പത്യത്തിലെ തടസ്സങ്ങളെല്ലാം നീങ്ങും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകളും തേടിയെത്താം.
കന്നി: ശുഭകരമായ കാലയളവായിരിക്കും കന്നി രാശിക്കാര്‍ക്ക് ഇത്. ജീവിതത്തില്‍ ദൗര്‍ഭാഗ്യം പിന്തുടരുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വാസനിക്കുന്ന സമയമാണ് വന്നെത്തിയിരിക്കുന്നത്. ദീര്‍ഘകാലമായി നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്ന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
സന്തോഷവും സകൗര്യങ്ങളും വര്‍ധിക്കുന്നതിന് സാക്ഷിയാവാന്‍ സാധിക്കും. സാമ്പത്തികമായുള്ള പുരോഗതിയും ഉണ്ടാവും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. കരിയറിലും പുരോഗതിയുണ്ടാവും. ഈ രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മനോഹരമായ സമയം ഇതായിരിക്കും.
ധനു: ഈ രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ കാര്യങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കും. ധനു രാശിക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി തന്നെ ലഭിക്കും. ഇനി ബിസിനസുകാരാണെങ്കില്‍ അവരുടെ ബിസിനസ് ഈ കാലയളവില്‍ വിപുലീകരിക്കാന്‍ സാധിക്കും. കുടുംബ ജീവിതത്തവും പങ്കാളിയുമായുള്ള ബന്ധവും ശക്തമാക്കും.
ശുഭകരമായ കാര്യങ്ങള്‍ പലതും നിങ്ങളെ തേടിയെത്തും. അത് കൂടുതല്‍ സമ്പത്തിലേക്കുള്ള വാതിലും തുറക്കും. ധനു രാശിക്കാര്‍ക്ക് സമ്പത്തില്‍ ആറാടാനുള്ള അവസരം കൂടി ഈ കാലയളവിലുണ്ടാവും. അത് ബിസിനസിലെ നേട്ടങ്ങള്‍ കൊണ്ടും സംഭവിക്കാം.












Click it and Unblock the Notifications