Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണകാലം സമ്മാനിക്കും പുരോഗതി, ശനിദേവന്‍ കൈനിറയെ പണമെത്തിക്കും; ഈ രാശിക്കാരുടെ ജീവിതം മാറും

ഗ്രഹങ്ങളുടെ സംക്രമണം പോസിറ്റീവായും നെഗറ്റീവായും ഒരളുടെ ജീവിതത്തില്‍ ഉണ്ടാക്കും. വിവിധ തരം ഗ്രഹ സംക്രമണം ജീവിതത്തില്‍ രാജയോഗം വരെ സമ്മാനിക്കും. ശനി അത്തരത്തില്‍ സംക്രമിക്കാന്‍ പോവുകയാണ്. ശനിക്ക് ദൈവതുല്യമായ പ്രാധാന്യമുണ്ട്. ആരുടെയും ശത്രുവോ മിത്രമോ അല്ല ശനി. നമ്മുടെ കര്‍മത്തിന് അനുസരിച്ചുള്ള ഫലങ്ങളാണ് ശനി സമ്മാനിക്കുക.

ശനിയും രാശി ഓരോ ഘട്ടത്തിലും മാറി കൊണ്ടിരിക്കും. 12 രാശികളിലും അതിന്റെ സ്വാധീനം വ്യത്യസ്തമായിരിക്കും. പുതുവര്‍ഷത്തിലെ ശനിയുടെ ആദ്യ മാറ്റം ജനുവരി പതിനേഴിനാണ്. മകരം രാശിയില്‍ നിന്ന് സ്വന്തം രാശിയായി കുംഭത്തിലേക്ക് കടക്കും. എന്തൊക്കെ നേട്ടങ്ങളാണ് അതിലൂടെ ചില രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുകയെന്ന് നോക്കാം.

astrology-today

കര്‍ക്കടകം: ശനി ഈ വര്‍ഷം മുഴുവന്‍ ഒരേ രാശിയിലാണ് തുടരുക. അതുകൊണ്ട് ശനിയുടെ അനുഗ്രഹം മാത്രമല്ല സമ്പത്തും ആരോഗ്യവും ലഭിക്കും. ജോലി ആഗ്രഹിക്കുന്നവരാണെങ്കില്‍ അവരുടെ ആഗ്രഹം സഫലമാകുന്ന കാലയളവായിരിക്കും വരാന്‍ പോകുന്നത്. മികച്ച ജോലിക്കായുള്ള ഓഫര്‍ ലെറ്റര്‍ ശനിദേവന്റെ അനുഗ്രഹത്താല്‍ കര്‍ക്കടകം രാശിക്കാരെ തേടിയെത്തും.

കണ്ടക ശനിയും പ്രഭാവം അവസാനിക്കാനും ഈ സംക്രമം വഴിയൊരുക്കും. വലിയ പുരോഗതിയും സമ്പത്തുമെല്ലാം ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കും. മാനസിക സമ്മര്‍ദങ്ങള്‍ തേടിവരുമെങ്കിലും, അതിനെ മറിടക്കാന്‍ നിങ്ങളിലുള്ള വിവേകത്താല്‍ സാധ്യമാകും. ഭര്‍തൃവീട്ടില്‍ നിന്നും വലിയ ധനനേട്ടങ്ങള്‍ തന്നെ കര്‍ക്കടക രാശിക്കാര്‍ക്ക് ലഭിക്കും.

തുലാം: ഈ രാശിക്കാരുടെ ജീവിതം അടിമുടി നേട്ടങ്ങള്‍ നിറഞ്ഞതാവും. ഭാഗ്യവും സമ്പത്തുമെല്ലാം ഇവരെ തേടിയെത്തും. അതും ദാമ്പത്യജീവിതം ഏറ്റവും മികച്ചതായി ഈ കാലയളവില്‍ മാറും. ഫെബ്രുവരി കുടുംബത്തോടൊപ്പം യാത്രകള്‍ പോകാനും സാധിക്കും. സ്വന്തം ഭാര്യയില്‍ നിന്ന് ഏറ്റവും മികച്ച പിന്തുണ ലഭിക്കും.

പരീക്ഷ എഴുതുന്നവര്‍ അതിനായി ഒരു പ്ലാന്‍ തയ്യാറാക്കുക. അല്ലെങ്കില്‍ തുലാം രാശിക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടും. പ്രണയബന്ധമുള്ളവര്‍ക്ക് ആ ബന്ധം വിവാഹത്തിലെത്തിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ തൊട്ടതെല്ലാം പൊന്നാകുന്ന നിമിഷമാണ് വരാനിരിക്കുന്നത്. ഭാഗ്യം തേടി വരുന്നതിനൊപ്പം ഐശ്വര്യവും സന്തോഷവുമെല്ലാം തുലാം രാശിക്കാരുടെ ജീവിതത്തിലേക്ക് എത്തും.

ധനു: ശനിയുടെ സംക്രമണം ധനു രാശിക്കാരില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഒരുപാട് സമ്മാനിക്കും. ശനിയുടെ ബുദ്ധിമുട്ടും അവസാനിക്കും. നിങ്ങള്‍ ചെയ്യാന്‍ ാഗ്രഹിക്കുന്ന ഏത് ജോലിയാണെങ്കിലും അതിലെല്ലാം വിജയം കൈവരിക്കാന്‍ സാധിക്കും. ഓഫീസിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ പിന്തുണയും ലഭിക്കും.

ബിസിനസില്‍ ഏത് റിസ്‌കും നിങ്ങള്‍ക്ക് എടുക്കാം. അതെല്ലാം വിജയം കൈവരിക്കും. വലിയ ലാഭം അതില്‍ നിന്നെല്ലാം ഈ രാശിക്കാരെ തേടിയെത്തും. ഏറ്റവും ശുഭകരമായ വാര്‍ത്തകള്‍ മക്കളില്‍ നിന്ന് ധനു രാശിക്കാരെ തേടിയെത്തും. മൊത്തത്തില്‍ ശുഭകരമായ കാലയളവാണ് ഈ രാശിക്കാര്‍ക്കുണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+