Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിദേവന്‍ സമ്പത്ത് ഇരട്ടിപ്പിക്കും, കൈനിറയെ ലാഭം കൊയ്യും; പുതുവര്‍ഷത്തില്‍ ഇവര്‍ കോടീശ്വരന്‍മാര്‍

പുതുവത്സരത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കാന്‍ ഇരിക്കുകയാണ്. ശനിയുടെ രാശിമാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ ഇവയുടെ സഞ്ചാരം വളരെ പതിയെയാണ്. ഇവയുടെ സംക്രമണം ഏറ്റവും കൂടുതല്‍ സമയമെടുത്താണ് സംഭവിക്കാറുള്ളത്. ശനിക്ക് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. നാല് കാര്യങ്ങളാണ് 2024ല്‍ ശനിയുടെ കാര്യത്തില്‍ സംഭവിക്കുക.

ശനിയുടെ നേരിട്ടുള്ള ചലനം, പിന്തിരിഞ്ഞുള്ള ചലനം, ശനിയുടെ ഉദയം, ശനി അസ്തമയം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സംഭവിക്കുക. 2023ന്റെ തുടക്കത്തില്‍ തന്നെ ശനി കുംഭ രാശിയില്‍ പ്രവേശിച്ചിരുന്നു. അതേസമയം ശനി ദേവന്റെ അനുഗ്രഹമുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രം തേടിയെത്തും. അത്തരത്തില്‍ പുരോഗതി കാത്തിരിക്കുന്ന ഗ്രഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ശനി ദേവന്റെ അനുഗ്രഹം മേടം രാശിക്കാര്‍ക്കുണ്ടാവും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നിറയ്ക്കാന്‍ ശനി ദേവന്റെ അനുഗ്രഹം ആവശ്യമാണ്. ഈ രാശിക്കാരോട് പ്രത്യേക പരിഗണന തന്നെ ശനിക്കുണ്ടാവും. ഇവര്‍ക്ക് മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയും. സമ്പത്തും സമൃദ്ധിയുമെല്ലാം ഇവര്‍ക്ക് ധാരാളമായി ലഭിക്കും.

കരിയറില്‍ പ്രത്യേകമായ നേട്ടങ്ങള്‍ പലതും കൈവരിക്കാനാവും. തൊഴിവസരങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ചെയ്യുന്ന ജോലിയില്‍ എല്ലാം വിജയം സുനിശ്ചിതം. ജോലിയില്‍ ശമ്പളം ഉയരാനുള്ള സാധ്യതയുമുണ്ട്. പുതുവത്സരത്തില്‍ വേഗത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനാവും. ധനം വന്ന് നിറയുന്നതോടെ സാമ്പത്തിക സ്ഥിതി കരുത്തുറ്റതാവും.

കര്‍ക്കിടകം: ഈ രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം ഏറ്റവും അനുകൂല സമയമാണ്. പുതിയ ജോലി അന്വേഷിക്കുന്നുണ്ടെങ്കില്‍ ധാരാളം അവസരങ്ങള്‍ കര്‍ക്കിടക രാശിക്കാരെ തേടിയെത്തും. ഇവര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പെട്ടെന്ന് തന്നെ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ബിസിനസിലും നിക്ഷേപത്തിലും വലിയ ലാഭമുണ്ടാവും.

ഭൂമി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിലൂടെ ലാഭം പ്രതീക്ഷിച്ചതിലും അധികം ലഭിക്കും. തൊഴില്‍ മേഖലയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. പ്രയോജനകരമായ കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കും.

തുലാം: ഈ രാശിയിലുള്ളവരോട് ശനിദേവന് പ്രത്യേക സ്‌നേഹമുണ്ടാവും. ശനിയുടെ എല്ലാം അനുഗ്രഹവും ഇവര്‍ക്കൊപ്പമുണ്ടാവും. ഐശ്വര്യം സമൃദ്ധി എന്നിവയെല്ലാം ഇവര്‍ക്ക് ലഭിക്കും. പുതുവര്‍ഷം ഇവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍ ഈ വര്‍ഷം ലഭിക്കും. ശനിയുടെ അനുഗ്രഹത്തില്‍ നല്ല കാര്യങ്ങള്‍ മാത്രം ജീവിതത്തിലുണ്ടാവും.

സാമ്പത്തിക നേട്ടങ്ങള്‍ കടന്നുവരും. അതിനായുള്ള അവസരങ്ങള്‍ ധാരാളമുണ്ടാവും. പുതിയ വരുമാന മാര്‍ഗങ്ങളും തുറക്കും. നിക്ഷേപങ്ങളില്‍ നിന്ന് കൈനിറയെ പണമെത്തും. വലിയ ലാഭം സ്വന്തമാക്കും. പുതിയ വരുമാന മാര്‍ഗങ്ങളും അതുവഴി തുറക്കും.

കന്നി: ഈ രാശിക്കാരുടെ സമയം പുതുവര്‍ഷത്തില്‍ തെളിഞ്ഞു എന്ന് തന്നെ പറയാം. ഏറ്റവും ശുഭകരമായ സമയമാണ് ഇവരുടേത്. കാരണം കന്നി രാശിയുടെ അധിപനായ ബുധന്റെ സുഹൃത്താണ് ശനി. ഈ രാശിയില്‍ നിന്ന് ആറാം ഭാവത്തിലാണ് ശനി സഞ്ചരിക്കാന്‍ പോകുന്നത്.

അത്തരമൊരു സാഹചര്യത്തില്‍ നിയമപരമായ കാര്യങ്ങളില്‍ വലിയ വിജയം നേടും. ശത്രുക്കളെ കീഴടക്കാനാവും. ബിസിനസും സമ്പത്തുമെല്ലാം വര്‍ധിക്കും. പുതിയ ബിസിനസ് ആരംഭിക്കാനാവും. അതിന് യാതൊരു തടസ്സവും നേരിടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+