ഈ രാശിക്കാരാണോ? ഡിസംബര്‍ 28 മുതല്‍ വന്‍നേട്ടം... വരുമാനം കുമിഞ്ഞുകൂടും, രാജയോഗത്തിന് തുല്യം!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശി മാറ്റവും നക്ഷത്ര മാറ്റവും നടത്താറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണങ്ങള്‍ ജ്യോതിഷ പ്രകാരം വളരെ വിശേഷപ്പെട്ട പ്രക്രിയയാണ്. എല്ലാ രാശിക്കാരിലും ഗ്രഹങ്ങളുടെ സംക്രമണം വലിയ സ്വാധീനം ചെലുത്തും എന്നാണ് പറയപ്പെടുന്നത്.
ചില രാശിക്കാര്‍ക്ക് ഇത് വളരെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. പുതിയ വര്‍ഷത്തില്‍ പല പ്രധാന ഗ്രഹങ്ങളും രാശിമാറ്റം നടത്തും. ശനിയുടെ നക്ഷത്ര മാറ്റമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ശനി. നീതിയുടേയും കര്‍മ്മത്തിന്റേയും ദേവനായ ശനിയുടെ സഞ്ചാരത്തിലെ മാറ്റം ഏറെ സവിശേഷമാണ്.

പുതുവര്‍ഷത്തിന് മുന്‍പ് ഡിസംബര്‍ 28 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് മാറാനിരിക്കുകയാണ്. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളാണ് ഈ നക്ഷത്രമാറ്റം സമ്മാനിക്കാന്‍ പോകുന്നത്. ഏതെല്ലാം രാശിക്കാര്‍ക്കാണ് നേട്ടമുണ്ടാകുന്നതെന്ന് അറിയാം.
മേടം
പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധന എന്നിവ അനുഭവിക്കാം. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിച്ചേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കും.
തുലാം
പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ ലാഭം കൊണ്ട് വരും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ സമയം. ബംപര്‍ സമ്മാനങ്ങള്‍ വരെ ലഭിക്കാനുള്ള സാധ്യത കാണുന്നു. കരിയറിലും വിദ്യാഭ്യാസത്തിലും വലിയ നേട്ടങ്ങളുണ്ടാകും.
കുംഭം
പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കും. പിതൃസ്വത്ത് താനെ കൈയിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവ് ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കും.












Click it and Unblock the Notifications