Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും, സമ്പത്ത് കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ?

ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. അതുപോലെ സഞ്ചാര രേഖയിലും മാറ്റം വരുത്താറുണ്ട്.

ഇതെല്ലാം പന്ത്രണ്ട് രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സഞ്ചാരത്തിലെ മാറ്റങ്ങള്‍ അനുകൂല ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക എന്ന് മാത്രം. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്.

astrology

ഈ വര്‍ഷം ശനി 138 ദിവസം വക്രഗതിയില്‍ ആണ് സഞ്ചരിക്കുക. നിലവില്‍ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്കുള്ള സഞ്ചാരത്തിലാണ് ശനി. ഇതിന് ശേഷമാണ് വക്രഗതിയില്‍ സഞ്ചരിക്കുക. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.

കുംഭം

ശനിയുടെ വക്രഗതി സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. തര്‍ക്കങ്ങളേതുമില്ലാതെ പൂര്‍വിക സ്വത്ത് നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. പുതിയ വാഹനം, വീട്, സ്ഥലം എന്നിവ വാങ്ങാന്‍ യോഗം ഉണ്ടാകും എന്ന് കാണുന്നു.

മേടം

ശനിയുടെ വക്രഗതി സഞ്ചാരം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വിലപിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളുടെ കൈയിലെത്തും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ലക്ഷ്യമിടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

കര്‍ക്കിടകം

ശനിയുടെ വക്രഗതി സഞ്ചാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂല സമയം. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യതയുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം നിരവധി യാത്രകള്‍ ചെയ്യാന്‍ സാധിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+