Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസത്തേക്ക് ഇനി സുവര്‍ണകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഇനി സൗജന്യ പ്രഭാതഭക്ഷണം; പ്രഖ്യാപനവുമായി വിജയ് സർക്കാർ
എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഇനി സൗജന്യ പ്രഭാതഭക്ഷണം; പ്രഖ്യാപനവുമായി വിജയ് സർക്കാർ

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Saturn Transit 2026

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ജ്യോതിഷത്തില്‍ നിര്‍ണായകമായ ഗ്രഹമാറ്റങ്ങളിലൊന്നാണ് ശനിയും രാശിമാറ്റം അഥവാ ശനി ഗോചരം. ഒരു രാശിയില്‍ നിന്നും മറ്റൊന്നിലേക്ക് ശനി ഭഗവാന്‍ സഞ്ചരിക്കുമ്പോള്‍ അത് മനുഷ്യജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.

ജ്യോതിഷ പ്രകാരം കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സാവധാനം സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ജൂലൈ 27 ന് ശനി രാശി മാറ്റത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ സ്വാധീനം ഡിസംബര്‍ 11 വരെ നിലനില്‍ക്കും. ഇക്കാലയളവില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് കൂടുതല്‍ അനുകൂല സമയം വന്നുചേരുന്നത് എന്ന് പരിശോധിക്കാം.

പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച
പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച

മേടം

മേട രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെ രാശി മാറ്റം കരിയറിലും വ്യക്തിജീവിതത്തിലും സുവര്‍ണ്ണാവസരങ്ങളാണ് സമ്മാനിക്കുക. പുതിയ തൊഴിലവസരങ്ങള്‍ ഇക്കാലയളവില്‍ നിങ്ങളെ തേടിയെത്തും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന വലിയ പ്രോജക്റ്റുകള്‍ വിജയകരമായി പുനരാരംഭിക്കാന്‍ സാധിക്കും. കൂടുതല്‍ പ്രതിബദ്ധതയോടെയും ഊര്‍ജ്ജസ്വലതയോടെയും തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് വിജയത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും.

ഈ രാശിക്കാരുടെ സാമ്പത്തിക നില ഇക്കാലയളവില്‍ മെച്ചപ്പെടും. വരുമാനത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്താന്‍ സാധിക്കുന്നത് വഴി പഴയ സാമ്പത്തിക ബാധ്യതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കൊടുത്തു തീര്‍ക്കാനാകും. കുടുംബത്തില്‍ സമാധാനവും സ്‌നേഹവും നിലനില്‍ക്കും. ഇതിന് പുറമെ വിദേശയാത്രയ്ക്ക് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിനുള്ള അനുകൂല അവസരങ്ങള്‍ വന്നുചേരും.

യുഎഇ മോഡലില്‍ കുവൈത്ത്; 15 വര്‍ഷം വരെ താമസിക്കാന്‍ അനുമതി, കുടുംബാംഗങ്ങള്‍ക്കും അവസരം
യുഎഇ മോഡലില്‍ കുവൈത്ത്; 15 വര്‍ഷം വരെ താമസിക്കാന്‍ അനുമതി, കുടുംബാംഗങ്ങള്‍ക്കും അവസരം

മിഥുനം

ശനിയുടെ രാശി മാറ്റം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറുമായി ബന്ധപ്പെട്ട് മുന്‍പ് അനുഭവിച്ചിരുന്ന എല്ലാത്തരം തടസങ്ങളും ഇക്കാലത്ത് പൂര്‍ണ്ണമായും മാറിപ്പോകും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങളും വലിയ അധികാരങ്ങളും കണ്ടെത്താന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ബിസിനസിലെ വിപുലീകരണം കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും.

വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഈ കാലം വിദ്യാരംഗത്ത് സമാനതകളില്ലാത്ത മികച്ച വിജയങ്ങള്‍ സമ്മാനിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് തിളക്കമാര്‍ന്ന ഫലങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെയും ലക്ഷ്യബോധത്തെയും വര്‍ധിപ്പിക്കും. കലാ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഈ കാലയളവില്‍ വലിയ രീതിയിലുള്ള പ്രശസ്തി കൈവരിക്കാനാകും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ജൂലൈ 27 നു ശേഷം സാമ്പത്തികമായി വലിയ കുതിച്ചുചാട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ മുന്‍പ് ദീര്‍ഘവീക്ഷണത്തോടെ നടത്തിയ പല നിക്ഷേപങ്ങളില്‍ നിന്നും വിചാരിച്ചതിനേക്കാള്‍ മികച്ച ലാഭം നേടാന്‍ സാധിക്കും. പുതിയ തൊഴില്‍ ബിസിനസ് ആശയങ്ങള്‍ വിജയകരമായി വിപണിയില്‍ പ്രാവര്‍ത്തികമാക്കും. ഇത് നിങ്ങളുടെ ബിസിനസ്സിന് വലിയ വളര്‍ച്ച നല്‍കും.

വളരെക്കാലമായി അലട്ടിയിരുന്ന വ്യക്തിപരവും നിയമപരവുമായ കേസുകള്‍ക്ക് അനുകൂലമായ ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിക്കും. കുടുംബാംഗങ്ങളില്‍ നിന്നുള്ള കലര്‍പ്പില്ലാത്ത പിന്തുണ നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇരട്ടി കരുത്ത് പകരും.

തുലാം

തുലാം രാശിക്കാര്‍ക്കും ശനിയുടെ രാശി മാറ്റം ഗുണം ചെയ്യും. ഈ രാശിയില്‍ പിറന്ന ആളുകള്‍ ഏറെ നാളായി ആഗ്രഹിച്ച് കാത്തിരുന്ന വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന സുവര്‍ണ കാലഘട്ടമാണിത്. ഐടി മേഖലകളിലും മറ്റ് പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് വലിയ തോതില്‍ ശമ്പള വര്‍ധനവും അര്‍ഹിച്ച പ്രമോഷനും ലഭിക്കാം. ബിസിനസില്‍ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ അനുയോജ്യമായ സമയമാണിത്.

കുടുംബത്തില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ശുഭകാര്യങ്ങളും വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങളും ഈ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യം മികച്ച നിലയിലായിരിക്കും. മുന്‍പ് നിങ്ങളെ ഏറെ ബുദ്ധിമുട്ടിച്ച ശാരീരിക ബുദ്ധിമുട്ടുകളില്‍ നിന്നും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും പൂര്‍ണ ആശ്വാസം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+