രാജയോഗം ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കും, ഐശ്വര്യത്താല്‍ സമ്പന്നനാകും, ഇവര്‍ക്ക് പുരോഗതിയുടെ നാളുകള്‍
ജ്യോതിഷപ്രകാരം രാശിമാറ്റം നമ്മുടെ ജീവിതത്തില്‍ പല അപ്രതീക്ഷിത കാര്യങ്ങളും സംഭവിക്കാന്‍ ഇടയാക്കുന്നത്. അതുപോലെ ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്‍കുന്ന ശനി നീതിയുടെ ദേവനായിട്ടാണ് അറിയപ്പെടുന്നത്. ശനി ഭഗവാന്‍ ഇപ്പോള്‍ സ്വന്തം രാശിയായ കുംഭത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാന മാറ്റം ഏത് രീതിയിലും ഒരാളെ ബാധിക്കും.
അതുപോലെ ശനി പതിയെയാണ് ചലിക്കുക. രാശി മാറ്റത്തിന് ഏടുക്ക കാലയളവ് രണ്ടര വര്‍ഷമാണ്. ഈ കാലയളവിലാണ് ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുക. കൂടുതല്‍ കാലം ഒരേ രാശിയില്‍ നില്‍ക്കുന്നതിനാല്‍ എല്ലാ ഗ്രഹങ്ങളിലും ഇവയുടെ സ്വാധീനം കൂടുതലായിരിക്കും. ഇതിനാല്‍ എന്തൊക്കെ ഐശ്വര്യങ്ങളാണ് ചില രാശിക്കാരെ തേടിയെത്തുകയെന്ന് നോക്കാം.

സര്‍വ ഐശ്വര്യങ്ങളും തേടിയെത്തും
ശനിയുടെ ശുഭഭാവം ഒരാളുടെ മേല്‍ പതിച്ചാല്‍ ആ വ്യക്തിക്ക് സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തില്‍ ഏറ്റവും മികച്ച വിജയങ്ങള്‍ ലഭിക്കും. ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിന്റെ ഏറ്റവും ഉയരത്തില്‍ എത്തും.
എന്നാല്‍ ദര്‍ശനം ദുഷിച്ചതാണെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങളൊഴിഞ്ഞ നേരമുണ്ടാവില്ല. കുംഭത്തില്‍ ശനിയുടെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. അതുപോലെ ചില രാശിക്കാര്‍ക്ക് അത് ശുഭകരമാ നേട്ടങ്ങളും, മറ്റ് ചിലര്‍ക്ക് അശുഭകരമായ കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയാക്കും.
മിഥുനം: ഈ രാശിക്കാര്‍ക്ക് ഇനി അങ്ങോട്ട് രാജയോഗമായിരിക്കും. 2025 വരെ ശനിയുടെ അനുഗ്രഹമുണ്ടാകും. അതിലൂടെ വലിയ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ഭാഗ്യം അതിന്റെ ഏറ്റവും മൂര്‍ധന്യത്തിലെത്തും. ജീവിതത്തില്‍ ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും.
ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധനവും നിങ്ങളെ തേടിയെത്തും. ജോലിയില്‍ വലിയ വിജയങ്ങളും നിങ്ങള്‍ക്കുണ്ടാവും. വിദ്യാര്‍ത്ഥികളാണെങ്കില്‍ നല്ല സമയായിരിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണെങ്കില്‍ വിജയം ഉറപ്പാണ്. വിദേശത്ത് പോകാനുള്ള സാധ്യതയുമുണ്ട്.
തുലാം: ശനിയുടെ അനുഗ്രഹം തുലാം രാശിക്കാര്‍ക്ക് 2025 വരെയുണ്ടാവും. നിരവധി ഗുണങ്ങളും അതിലൂടെ ലഭിക്കും. ഏറെ നാളായി കാത്തിരിക്കുന്ന പല ശുഭ വാര്‍ത്തകളും ഈ കാലയളവില്‍ അവരെ തേടിയെത്തും. 2025ഓടെ ഇവര്‍ക്ക് ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
സന്തോഷകരമായ കുടുംബാന്തരീക്ഷം വീട്ടിലുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ ഓരോന്നായി ഈ രാശിക്കാരെ തേടിയെത്തും. വിവാഹം മുടങ്ങിയവര്‍ക്ക് ഈ കാലയളവില്‍ വിവാഹിതരാകാനാവും. പുതിയ വാഹനവും, വീടും വാങ്ങാനും സാധിക്കും.
കുംഭം: ഈ രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ 2025നുള്ളിലുണ്ടാവും. ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാവും. എന്ത് കാര്യത്തിലും ഭാഗ്യം നിറഞ്ഞ് നില്‍ക്കും. ജോലിയില്‍ വിജയവും, സമൂഹത്തില്‍ വലിയ ബഹുമാനവും ലഭിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടാവും.
2025ഓടെ വലിയ തോതില്‍ സമ്പത്ത് ഉണ്ടാക്കാനുള്ള അവസരവുമുണ്ടാവും. പണം ലാഭിക്കുന്നതിലും ഈ രാശിക്കാര്‍ വിജയിക്കും. പങ്കാളിയില്‍ നിന്നുള്ള പൂര്‍ണ പിന്തുണ ഇവര്‍ക്കുണ്ടാവും. പ്രണയ ജീവിതത്തില്‍ സന്തോഷകരമായ നാളുകളാവും ഉണ്ടാവുക.












Click it and Unblock the Notifications