Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് വന്ന് നിറയും, ധനയോഗം സമ്മാനിക്കും സമൃദ്ധി; പുതുവത്സരത്തില്‍ ഭാഗ്യം ഇവര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. അത് പല രാശിക്കാരെയും സ്വാധീനിക്കും. പുതുവത്സരം അതുപോലെ നിരവധി രാശിക്കാര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാം. ജ്യോതിഷത്തില്‍ ശനി ദേവന്‍ കര്‍മദാതാവായിട്ടാണ് അറിയപ്പെടുന്നത്. മറ്റെല്ലാ ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഗ്രഹം വളരെ സാവധാനത്തിലാണ് നീങ്ങുന്നത്.

ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് യാത്ര ചെയ്ത് നീങ്ങാന്‍ഏകദേശം രണ്ട് വര്‍ഷമെടുക്കും. എന്നാല്‍ ശനിയുടെ സംക്രമം മൂലം 12 രാശിക്കാര്‍ക്കും വലിയ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും. പുതുവത്സരത്തില്‍ ശനിയുടെ പിന്‍മാറ്റം കാരണം ചില രാശിക്കാരുടെ വ്യക്തിജീവിതം പുരോഗതിയിലേക്ക് നയിക്കപ്പെടും. ജ്യോതിഷ വിദഗ്ധര്‍ പറയുന്ന ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

തുലാം: ഈ രാശിക്കാര്‍ക്ക് ഏറ്റവും നല്ല കാലമാണ് പുതുവര്‍ഷത്തില്‍ വരാന്‍ പോകുന്നത്. കാരണം കുംഭ രാശിയിലെ പ്രതിമാസ ദശയിലാണ് ശനി സംക്രമിക്കുന്നത്. അതിലൂടെ തുലാം രാശിക്കാരുടെ ജീവിതത്തില്‍ ശുഭകാര്യങ്ങള്‍ സംഭവിക്കും. ജ്യോതിഷ വിദഗ്ധര്‍ പറയുന്നതും തുലാം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവുമെന്നാണ്. ജീവിതത്തില്‍ പുരോഗതി ഇനി അങ്ങോട്ട് ഉണ്ടായിരിക്കും.

ആരോഗ്യ കാര്യങ്ങളില്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. കാരണം പഴയത് പോലെ ഉത്സാഹം ഇക്കാര്യത്തില്‍ കുറഞ്ഞേക്കാം എന്നത് കൊണ്ടാണ്. വിദ്യാര്‍ത്ഥികളാണെങ്കില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ കേള്‍ക്കാനാവും. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനുള്ള അവസരവും തുലാം രാശിക്കാര്‍ക്കുണ്ടാവും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

ചിങ്ങം: കുംഭം രാശിയില്‍ ശനിയുടെ പ്രത്യേക സ്ഥാനം ചിങ്ങം രാശിക്കാര്‍ക്ക് പല നേട്ടങ്ങളും നല്‍കുന്നു. പ്രധാന നേട്ടം സാമ്പത്തികമായി തന്നെ ലഭിക്കും. ധനയോഗം ഈ രാശിക്കാരില്‍ നിറഞ്ഞ് നില്‍ക്കും. കൈയ്യില്‍ സമ്പത്ത് വന്ന് നിറയും. പല തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ചിങ്ങം രാശിക്കാര്‍ക്ക് ഉണ്ടാവും.

വ്യവസായികള്‍ക്ക് നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. അതിനുള്ള അവസരങ്ങള്‍ ലഭിക്കും. പ്രണയം ഉള്ളവരാണെങ്കില്‍ അതില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമെല്ലാം ഉണ്ടാവും. പ്രശ്‌നങ്ങള്‍ വഷളാവാതെ നോക്കാന്‍ ഈ രാശിക്കാര്‍ ശ്രമിക്കണം. സംസാരിച്ച് പരിഹാരം കണ്ടെത്തണം. കരിയറില്‍ വലിയ പുരോഗതി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരുപാട് നേട്ടങ്ങള്‍ ലഭിച്ചിരിക്കും.

മേടം: ഈ രാശിക്കാരെ സംബന്ധിച്ച് പുതുവര്‍ഷം പുരോഗതിയുടെയും നേട്ടങ്ങളുടെയും കാലയളവായിരിക്കും. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ മേടം രാശിക്കാരുടെ ജീവിതത്തിലുണ്ടാവും. ശനി ദേവന്റെ എല്ലാ കൃപയും ഈ രാശിക്കാര്‍ക്കുണ്ടാവും. ഐശ്വര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കും.

അതിലൂടെ ധാരാളം ശുഭകരമായ കാര്യങ്ങളും സംഭവിക്കും. ഏത് ജോലി തിരഞ്ഞെടുത്താലും അതില്‍ നിന്നെല്ലാം വിജയം മാത്രമായിരിക്കും ഇവര്‍ക്കുണ്ടാവും. നിക്ഷേപകരാണെങ്കില്‍ ഇത് നേട്ടങ്ങളുടെ കാലയളവാണ്. ഏറ്റവും കൂടുതല്‍ ലാഭം മേടം രാശിക്കാരുടെ ജീവിതത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+