സ്വപ്‌നം കണ്ട ജീവിതം അടുത്തെത്തി; സമ്പത്ത് കുതിച്ചുയരാന്‍ ക്ഷണനേരം മതി; ഈ രാശിക്കാരാണോ
2022 അവസാനിച്ച് പുതിയ ഒരു വര്‍ഷത്തിലേക്ക് കടക്കുകയാണ്. പുത്തന്‍ പ്രതീക്ഷയിലാണ് എല്ലാവരും പുതുവപര്‍ഷത്തെ നോക്കിക്കാണുന്നത്. 2022ലെ എല്ലാ പ്രശ്‌നങ്ങളും ദുരിതങ്ങളും അവസാനിച്ച് പുതിയ സന്തോഷങ്ങള്‍ നിറഞ്ഞ വര്‍ഷത്തെയാണ് എല്ലാവരും കാണുന്നത്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരും വളരെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. കാരണം ഒട്ടേറെ രാശിമാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന വര്‍ഷം കൂടിയാണ് 2023.

അടുത്ത വര്‍ഷം നടക്കുന്ന ചില സംക്രമണങ്ങള്‍ ഒട്ടേറെ രാശിക്കാര്‍ക്ക് നല്ല കാലം സൃഷ്ടിക്കും. ചിലരുടെ ജീവിതം തന്നെ മാറിമറിയും. വലിയ ഭാഗ്യം തന്നെയാണ് ചില രാശിക്കാരെ സംബന്ധിച്ച് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പ്രധാന സംക്രമണം ശനിയുടേതാണ്.

ശനിയുടെ സംക്രമണം ചില രാശിക്കാരെ സംബന്ധിച്ച് വലിയ ഭാഗ്യങ്ങളാണ് കൊണ്ടുവരിക. ചിലരെ തേടി രാജയോഗം വരെ വരും. ഈ സമയം നാല് രാശിക്കാരെ സംബന്ധിച്ച് ഭാഗ്യം നിറഞ്ഞ സമയമാമ്. വലിയ സമ്പത്ത് ഇവരെ തേടിയെത്താന്‍ ക്ഷണ നേരം മാത്രം മതി. കൂടാതെ ശനിയുടെ ഈ സംക്രമണം 12 രാശിക്കാരെയും നല്ല രീതിയില്‍ പ്രതിധ്വനിക്കും.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി കുംഭത്തിലേക്കാണ് രാശിമാറാന്‍ ഒരുങ്ങുന്നത്. ഇത് നാല് രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. നിലവില്‍ ശനി മകരം രാശിയിലാണുള്ളത്. 2023 ജനുവരി 17ന് കുംഭ രാശിയില്‍ പ്രവേശിക്കും. കുംഭ രാശിയില്‍ പ്രവേശിക്കുന്നതോടെ മീനം , കര്‍ക്കടകം, വൃശ്ചികം എന്നീ രാശിക്കാരില്‍ ആദ്യ പാദ ശനിദോഷം ആരംഭിക്കും. എന്നാല്‍ ഇത് ഇടവം, മിഥുനം, തുലാം, ധനു എന്നീ രാശിക്കാരില്‍ ധനാഭിവൃദ്ധിയുണ്ടാകും.

ഇടവം
ഇടവം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയമാണ്. ഇവര്‍ക്ക് വിവിധ കാര്യങ്ങളില്‍ നേരത്തെ നേരിട്ട എല്ലാവിധ തടസങ്ങളും മാറും. വലിയ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ജോലിയില്‍ നേട്ടങ്ങള്‍ തേടിയെത്തും, ജോലിയുള്ളവര്‍ക്ക് അനുകൂല സമയമാണ്. പ്രണയ ബന്ധങ്ങള്‍ ശക്തിപ്പെടും. വിവാഹ നോക്കുന്നവര്‍ക്ക് മികച്ച ബന്ധങ്ങള്‍ തന്നെ തേടി വരും.

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് ശനിയുടെ സംക്രമണം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യും. എല്ലാവിധ സമ്മര്‍ദ്ദങ്ങളും ഒഴിവാകും. ശനിദശ മൂലം നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ എല്ലാം തന്നെ നീങ്ങുന്നതായിരിക്കും. വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അടിപൊളി സമയമാണ്. സംരംഭം തുടങ്ങുന്നവര്‍ക്ക് മികച്ച വിജയം നേടിയെടുക്കാന്‍ സാധിക്കും. പൂര്‍വിക സ്വത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.

തുലാം
തുലാം രാശിക്കാരെ സംബന്ധിച്ച് ശനിയുടെ സംക്രമണം ഏറ്റവും അനുകൂല സമയമാണ് സൃഷ്ടിച്ചെടുക്കുക. തുലാം രാശിക്കാര്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ച നേടിയെടുക്കാന്‍ സാധിക്കും. തുലാം രാശിക്കാരെ സംബന്ധിച്ച് വിജയങ്ങളുടെ സമയമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകുന്ന സമയമാണ്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനത്തില്‍ വര്‍ദ്ധനയുണ്ടാകും.

ധനു
ധനു രാശിക്കാരെ സംബന്ധിച്ച് അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. എല്ലാവിധ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ധന ലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി നേട്ടങ്ങളുണ്ടാകും. എല്ലാവിധ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കാന്‍ സാധിക്കും. ധനു രാശിക്കാരെ സംബന്ധിച്ച് ഏറ്റവും ഭാഗ്യം തേടിയെത്തുന്ന സമയമാണിത്.












Click it and Unblock the Notifications