ഭാഗ്യം ഇവര്‍ക്കൊപ്പം, ബംപര്‍ ലോട്ടറി പോലും അടിച്ചേക്കാം, വരുമാനം കൂടും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ സര്‍വ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം ഏറെ ഗുണപരമായിരിക്കും.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. ശനി ഒരാളുടെ ജാതകത്തില്‍ ശുഭ സ്ഥാനത്താണെങ്കില്‍ അനിതര സാധാരണമായ ഭാഗ്യമാണ് ആ രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. വളരെ സാവാധാനത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാന്‍ ഏകദേശം രണ്ടര വര്‍ഷമാണ് ശനിക്ക് വേണ്ടി വരുന്നത്. 12 രാശികളേയും ചുറ്റാന്‍ ശനി ഏകദേശം 29.5 വര്‍ഷം എടുക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

നിലവില്‍ കുംഭം രാശിയിലൂടെയാണ് ശനിയുടെ സഞ്ചാരം. 2025 വരെ ശനി കുംഭം രാശിയില്‍ തന്നെ തുടരും. 18 മാസങ്ങള്‍ക്ക് ശേഷമാണ് ശനി ഇനി ഈ രാശിയില്‍ നിന്ന് മാറുക. കുംഭം കഴിഞ്ഞാല്‍ മീനം രാശിയിലേക്കാണ് ശനി പോകുക. ഇനി വരാനിരിക്കുന്ന 18 മാസങ്ങളില്‍ ശനി ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുഗ്രഹം വര്‍ഷിക്കുക എന്ന് നോക്കാം.
മേടം
ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. ഇക്കാലയളവില്‍ പുതിയ തൊഴിലവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് തുറന്നുകിട്ടും. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടില്‍ താമസം തുടങ്ങും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.
ഇടവം
ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതിക്ക് സാധ്യത കാണുന്നു. വ്യാപാരരംഗത്തുള്ളവര്‍ക്ക് നാലിരട്ടി വരെ ലാഭം കൊയ്യാം. ഇത് വഴി ജീവിതത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. ആസ്തിയില്‍ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും.
ചിങ്ങം
ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കര്‍ഷകര്‍ക്ക് വിളകള്‍ക്ക് നല്ല വില ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ക്ക് ആശ്വാസമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
തുലാം
ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം തുലാം രാശിക്കാര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ നല്‍കും. ഇവര്‍ക്ക് 2025 വരെ അനുകൂല ഫലങ്ങള്‍ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കാനുള്ള സാധ്യതയേറെയാണ്. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം പൂര്‍ത്തീകരിക്കും. പ്രണയ ജീവിതം കൂടുതല്‍ ദൃഢമാകും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.
വൃശ്ചികം
ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അടുത്ത 18 മാസത്തേക്ക് വൃശ്ചിക രാശിക്കാര്‍ക്ക് ശനി വളരെ ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു. സാമ്പത്തികമായി നേരിട്ട പരാധീനതകളെ അതിജീവിക്കാന്‍ സാധിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.












Click it and Unblock the Notifications