Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്കറ്റിലേക്ക് പണമൊഴുകും... നിധികുംഭം കൈയിലേക്ക്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വളരെ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി, നക്ഷത്രം, സഞ്ചാര രേഖ എന്നിവ മാറ്റാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ ഗ്രഹങ്ങളുടെ സംക്രമണം, പരിവര്‍ത്തനം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന മാറ്റം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക.

ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായ ഫലമാണ് നല്‍കുന്നത് എങ്കില്‍ മറ്റ് ചിലര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ശരിയായ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ ലഭിക്കും എന്നാണ് പറയപ്പെടുന്നത്.

astrology

എന്നാല്‍ ശനി അശുഭസ്ഥാനത്താണെങ്കില്‍ ധാരാളം വെല്ലുവിളികളും നേരിടേണ്ടി വരും. ശനിയുടെ നേര്‍രേഖ സഞ്ചാരവും വക്രഗതിയുമെല്ലാം ഓരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. 30 വര്‍ഷത്തിന് ശേഷം ശനി നേര്‍രേഖയില്‍ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നോക്കാം.

മിഥുനം

ശനിയുടെ നേര്‍രേഖ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം.

ഇക്കാലയളവില്‍ കരിയറില്‍ പുരോഗതിയുണ്ടാകും എന്നാണ് ജ്യോതിഷ പ്രകാരം തെളിഞ്ഞ് കാണുന്നത്. കലാ കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരവും അംഗീകാരവും തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ജീവിതത്തിലെ പ്രയാസങ്ങളില്‍ നിന്ന് മോചനമുണ്ടാകും.

ഇടവം

ശനിയുടെ നേര്‍രേഖ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന വീട് എന്ന സ്വപ്‌നം പൂവണിയും. മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാനുള്ള സാധ്യത കാണുന്നു. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.

പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും വന്നുചേരും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടേയും സഹോദരങ്ങളുടേയും പിന്തുണയുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കരിയറില്‍ തിളങ്ങാനാകും.

കുംഭം

കുംഭം രാശിക്കാര്‍ക്കും ശനിയുടെ നേര്‍രേഖ സഞ്ചാരം ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടാകും. അതിനാല്‍ തന്നെ ഇക്കാലയളവില്‍ ലോട്ടറിയെടുക്കുന്നത് കുംഭം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കാത്തിരുന്ന ജീവിതമാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കാനായി ശക്തമായ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ അവസരം ലഭിക്കും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+