ഈ രാശിക്കാരാണോ? സുവര്‍ണകാലത്തിലൂടെ സമ്പത്ത് നിറയും, ഭാഗ്യം വിട്ടുപോകില്ല; രാജകീയമാകും ജീവിതം
ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. നിശ്ചിത കാലയളവില്‍ ഓരോ ഗ്രഹവും രാശിമാറും. ഇത് ഗുണകരമോ ദോഷകരമായോ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കാം. ഈ രാശിമാറ്റത്തിലൂടെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലുമുണ്ടാവും. രാശിമാറ്റം പോലെ തന്നെ നക്ഷത്രമാറ്റവും വളരെ പ്രധാനപ്പെട്ടതാണ്.
ഗ്രഹങ്ങളുടെ നക്ഷത്ര മാറ്റം അതിന്റെ ഫലം എല്ലാ രാശിക്കാരിലും വന്ന് ചേരും. ഓഗസ്റ്റ് പതിനെട്ടിന് ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഈ നക്ഷത്രമാറ്റം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. വിചാരിക്കുന്നതിലും വലിയ ആഡംബര ജീവിതം ഇവര്‍ക്ക് ലഭിക്കാനും അത് കാരണമാകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് അത്ഭുതകരമായ വളര്‍ച്ച കൈവരിക്കാനാവും. ശനിയുടെ നക്ഷത്രമാറ്റം മേടം രാശിക്കാരുടെ ജീവിതം സുവര്‍ണകാലത്തിലേക്ക് കടക്കും. അത് രാജകീയമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാരെ പ്രാപ്തരാക്കും. സമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. ആഗ്രഹിച്ചതെല്ലാം ഒരേ സമയം സ്വന്തമാക്കാന്‍ സാധിക്കും.
തൊട്ടതെല്ലാം പൊന്നായി മാറുന്ന ഭാഗ്യം എപ്പോഴും കൂടെയുണ്ടാവും. അതിലൂടെ സമ്പത്തും പുരോഗതിയുമെല്ലാം ജീവിതത്തിലേക്ക് കടന്നുവരും. മേടം രാശിക്കാരുടെ വരുമാനം, ലാഭം എന്നീ ഭവനങ്ങളിലാണ് ശനിയുടെ മാറ്റം നടക്കുന്നത് അതുകൊണ്ടാണ് അപ്രതീക്ഷിത ധനനേട്ടങ്ങള്‍ ലഭിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം തന്നെ ഇവര്‍ക്ക് ലഭിക്കും.
ഇടവം: രാജാവിനെ പോലെ വാഴാനാവും ഇടവം രാശിക്കാര്‍ക്ക്. ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക് കടക്കുന്നത് ലാഭ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും. കാരണം ഈ രാശിയുടെ കര്‍മ ഭാവത്തിലാണ് നക്ഷത്ര മാറ്റം നടക്കുന്നത്. ജോലിയുള്ളവരാണെങ്കില്‍ അവരെ ഈ നക്ഷത്രമാറ്റം കാരണം അത്ഭുതകരമായ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. വലിയ നേട്ടങ്ങള്‍ തന്നെ ജോലിയുള്ളവര്‍ക്ക് ലഭിക്കും.
ആഗ്രഹിച്ച സ്ഥാനക്കയറ്റം സ്വന്തമാക്കാന്‍ സാധിക്കും. അതുപോലെ ശമ്പളത്തിലും വര്‍ധനവുണ്ടാവും. വ്യാപാരികളാണെങ്കില്‍ വലിയ ലാഭം തന്നെ ഇവര്‍ക്ക് ലഭിക്കും. തൊഴിലില്ലാത്തവര്‍ക്ക് ജോലിയും ലഭിക്കും. എല്ലാ സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതാവും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ജോലിയില്‍ ഏറ്റവും നല്ല കാലയളവായിരിക്കും ഇവര്‍ക്കുണ്ടാവുക.
കുംഭം: ഈ രാശിക്കാര്‍ക്ക് ഐശ്വര്യപൂര്‍ണമായ ജീവിതം ശനിയുടെ നക്ഷത്രമാറ്റത്തെ തുടര്‍ന്ന് ലഭിക്കും. അത്ഭുതകരമായ നേട്ടങ്ങള്‍ ഓരോന്നായി കുംഭം രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരും. കുംഭം ശനിയുടെ രാശി മാത്രമല്ല, ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ശനി നക്ഷത്രമാറ്റം നടത്തുന്നത്. ഇതിലൂടെ കുംഭം രാശിക്കാര്‍ക്ക് വലിയ ആത്മവിശ്വാസം ലഭിക്കും.
എന്തുകാര്യവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ കാറും ഭൂമിയുമെല്ലാം കുംബം രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. നിക്ഷേപത്തിന് അനുകൂലമായ സമയമാണിത്. വിവാഹിതരുടെ ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. അവിവാഹിതരുടെ വിവാഹവും നടക്കും. നിക്ഷേപങ്ങളില്‍ നിന്നും ബിസിനസില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും.












Click it and Unblock the Notifications