രാജയോഗത്താല്‍ സുവര്‍ണ നേട്ടങ്ങള്‍ തേടിയെത്തും, പുതിയ വാഹനം വാങ്ങാം, ഈ രാശിക്കാര്‍ സമ്പത്തില്‍ ആറാടും
രാശിമാറ്റം ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഒരാളുടെ ഭാഗ്യ നിര്‍മഭാഗ്യങ്ങള്‍ ലഭിക്കുന്നത് ഇതേ തുടര്‍ന്നാണെന്ന് വിശ്വാസമുണ്ട്. 2024 അത്തരം രാശിമാറ്റങ്ങളുടെ കൂടി വര്‍ഷമാണ്. ജ്യോതിഷപ്രകാരം നീതിയും കര്‍മഫലവും നല്‍കുന്ന ശനി ഇപ്പോള്‍ കുംഭരാശിയിലാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ശുക്രനും കുംഭരാശിയിലേക്ക് പ്രവേശിക്കും.
ഇരുവരും തമ്മിലുള്ള സംയോഗവും ഇതിലൂടെ സംഭവിക്കും. ഇത്തരമൊരു കൂടിച്ചേരല്‍ മുപ്പത് വര്‍ഷത്തിന് ശേഷമാണ് സംഭവിക്കുന്നത്. ഇതിന്റെ ഗുണം 12 ഗ്രഹങ്ങളിലുമുണ്ടാവും. എന്നാല്‍ കൂടുതല്‍ നേട്ടം മൂന്ന് രാശികള്‍ക്കാണ് അവ ഏതൊക്കെയാണെന്ന് നോക്കാം.

മിഥുനം: ഈ രാശിക്കാരുടെ ഭാഗ്യമാണ് നിരവധി ഗുണങ്ങള്‍ സമ്മാനിക്കുക. സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ഒരേസമയം ജീവിതത്തിലുണ്ടാവും. ശനി ശുക്ര സംയോഗത്താല്‍ മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ തുടരെ ജീവിതത്തില്‍ സംഭവിക്കും. മിഥുന രശിയിലെ ഒന്‍പതാം ഭാവത്തിലാണ് ശനിയുടെയും ശുക്രന്റെയും സംയോഗം രൂപപ്പെടാന്‍ പോവുന്നത്.
നിങ്ങള്‍ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളില്‍ പദ്ധതിയിട്ടിട്ടുണ്ടോ അതെല്ലാം വലിയ വിജയമാകും. അതിന് ഈ സംയോഗം സഹായിക്കും. കരിയറില്‍ നിങ്ങള്‍ വിചാരിക്കുന്ന ശുഭവാര്‍ത്തകള്‍ തേടിയെത്തും. പണം നിങ്ങളുടെ ജീവിതത്തിലേക്ക് പെട്ടെന്നെത്തും. വിദേശ യാത്രകളള്‍ക്ക് അടക്കം അവസരം ലഭിക്കും.
കുംഭം: ഈ രാശിക്കാര്‍ക്ക് ജീവിതം മാറിമറിയുന്നത് അനുഭവിച്ചറിയാം. അതും എല്ലാം വേഗം കൊണ്ടായിരിക്കും. ഏറ്റവും നല്ല കാര്യങ്ങള്‍ സംഭക്കും. കുംഭ രാസിക്കാര്‍ക്ക് ശനിയുടെയും ശുക്രന്റെയും സംയോജനം അനുകൂലമായ സാഹചര്യമൊരുക്കും. കുംഭം രാശിക്കാരുടെ ജാതകത്തില്‍ ലഗ്നഭാവത്തില്‍ ശനിയുടെയും ശുക്രന്റെയും സംയോഗമുണ്ടാവും.
നിങ്ങളുടെ വ്യക്തിത്വത്തില്‍ അത് ഗുണകരമായ മാറ്റത്തിന് വഴിയൊരുക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ബഹുമാനത്തില്‍ തന്നെ വര്‍ധനവുണ്ടാകും. അറിവും ആത്മവിശ്വാസവും ഒരുപോലെ വര്‍ധിക്കും.
രാശിയുള്ളവരുടെ ജാതകത്തില്‍ ശനി ശശി മഹാപുരുഷ രാജയോഗം രൂപീകരിക്കും. ഇതുവഴി അപ്രതീക്ഷിത നേട്ടങ്ങളാണ് ലഭിക്കും. വലിയ രീതിയില്‍ സമ്പത്തുണ്ടാവും. സ്വത്ത്, വാഹനം, പുതിയ വീട് എന്നിവയെല്ലാം വാങ്ങാനാവും. അവിവാഹിതരാണെങ്കില്‍ വിവാഹത്തിനുള്ള സാധ്യതയുമുണ്ട്.
തുലാം: ജ്യോതിഷ പ്രകാരം ഏറ്റവും നല്ല കാലമാണ് തുലാം രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്. കാരണം ശുക്രന്റെയും ശനിയുടെയും കൂടിച്ചേരല്‍ ഇവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടാക്കും. അനുകൂലമായ കാലം ഇവര്‍ക്ക് ഭാഗ്യം കൂടി സമ്മാനിക്കും. തുലാം രാശിയുടെ അഞ്ചാം ഭാവത്തില്‍ ശുക്രന്റെയും ശനിയുടെയും സംയോഗം രൂപപ്പെടും.
ഇതിലൂടെ സന്താനങ്ങളില്‍ നിന്നടക്കം നല്ല വാര്‍ത്തകള്‍ തേടിയെത്തും. സമ്പത്തും ഭാഗ്യവുമെല്ലാം തുലാം രാശിക്കാരുടെ ജീവിതത്തില്‍ ആറാടും. ജോലി ലഭിക്കുകയോ വിവാഹം ഉറപ്പിക്കുകയോ ച ചെയ്യാവുന്ന തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ശുഭകരമായ കാര്യങ്ങള്‍ തേടിയെത്തും.












Click it and Unblock the Notifications