അളവറ്റ സ്വര്‍ണം കൈയിലെത്തും, പലവഴിക്ക് പണം കൈയിലേക്ക്... ഡിസംബറില്‍ ഈ രാശിക്കാര്‍ക്ക് നേട്ടം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു മനുഷ്യന്‍ ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന സമയം, രാശി, ഗ്രഹനില എന്നിവ അനുസരിച്ച് അയാളുടെ ജീവിതത്തെ കുറിച്ച് ഗണിക്കാനാകും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറും.
ഇത് പന്ത്രണ്ട് രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി എന്നാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്.

ശുക്രനാകട്ടെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ്. ഈ രണ്ട് ഗ്രഹങ്ങളും കുംഭം രാശിയില്‍ സംയോജിക്കാനിരിക്കുകയാണ്. ഡിസംബര്‍ അവസാനത്തിലായിരിക്കും കുംഭം രാശിയിലെ ശനി-ശുക്ര സംയോഗം. ജ്യോതിഷ പ്രകാരം ശനിക്കും ശുക്രനും സൗഹൃദ ബന്ധമുണ്ട്. അതിനാല്‍ അവരുടെ കൂടിച്ചേരല്‍ ചില രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ വളരെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
മേടം
കുംഭം രാശിയിലെ ശനിയുടേയും ശുക്രന്റേയും കൂടിച്ചേരല്‍ മേടം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. മേടം രാശിയുടെ വരുമാനത്തിലും ലാഭത്തിലുമാണ് ഈ സംഗമം നടക്കാന്‍ പോകുന്നത്. ഇതുവഴി ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് സംബന്ധമായ വിഷയങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും.
പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകാന്‍ കാരണമാകും. പലവഴിക്ക് പണം കൈയിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യയപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മിഥുനം
കുംഭം രാശിയിലെ ശനിയുടേയും ശുക്രന്റേയും കൂടിച്ചേരല്‍ മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം സാധ്യമാകും. പുതിയ തൊഴിലവസരങ്ങള്‍ തുറക്കപ്പെടും.
കുംഭം
കുംഭം രാശിയിലെ ശനിയുടേയും ശുക്രന്റേയും കൂടിച്ചേരല്‍ കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ലഗ്‌നഭാവത്തിലാണ് ഈ സംഗമം രൂപം കൊള്ളുന്നത്. ഈ സംയോജനത്തിലൂടെ നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും അന്തസും വര്‍ധിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു.
ബിസിനസില്‍ വിപുലീകരണം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വിവാഹിതര്‍ക്ക് ഈ സമയം സന്തോഷകരമായിരിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം.












Click it and Unblock the Notifications