ഇന്നത്തെ ദിവസം അടിപൊളി; ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച, പൂജാവിധികള്‍ അറിയാം
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ശ്രാവണ മാസത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണ മാസം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്. ഈ ദിവസത്തിന് വലിയ പ്രധാന്യമാണുള്ളത്. ഹിന്ദിയില്‍ ഈ ദിവസത്തെ സാവന്‍ സോംവാര്‍ എന്നാണ് വിളിക്കുന്നത്. ഈ ദിവസത്തില്‍ ശിവഭഗവാന്റെ അനുഗ്രഹത്തിനായി ഭക്തര്‍ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നു.
ഈ വര്‍ഷത്തെ ശ്രാവണ മാസം കൂടുതല്‍ ശുഭകരമാണ്. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ട് മാസം നീണ്ടുനില്‍ക്കുമെന്നതിനാലാണത്. ഈ വര്‍ഷം ശ്രാവണ മാസം 59 ദിവസം നീണ്ടുനില്‍ക്കും. നാല് പകരം എട്ട് ശ്രാവണ തിങ്കളാഴ്ചയുണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. ജൂലായ് നാലിനാണ് ശ്രാവണ മാസം ആരംഭിച്ചത്.

ഇന്ന് ശ്രാവണ മാസത്തെ ഉപവാസം ആരംഭിക്കും. അവസാനത്തെ ഉപവാസം ആഗസ്റ്റ് മാസം 28ന് ആയിരിക്കും. ശിവനെ ആരാധിക്കുന്നവര്‍ ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുന്നു. ഭക്തര്‍ പഴം, വെള്ളം, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവ മാത്രമേ ഭക്ഷിക്കുകയുള്ളൂ.
ഈ ദിവസത്തില്‍ പഞ്ചാമൃതം, തൈര്, നെയ്യ്, ഗംഗാജലം, തേന്‍ എന്നിവയുടെ മിശ്രിതം ശിവന് സമര്‍പ്പിക്കുന്നു. ആരാധകര്‍ എല്ലാ തിങ്കളാഴ്ചകളിലും രുദ്രാക്ഷ മാല ധരിക്കും. കൂടാതെ ശ്രാവണ സോംവാര്‍ കഥ പരായണം ചെയ്യുകയും ചെയ്യും.
ദൃക്പഞ്ചാംഗ പ്രകാരം, പ്രതിമാസ സാവന്‍ സോംവാര്‍ കൃഷ്ണ പക്ഷത്തിലെ ചതുര്‍ദശി ദിവസത്തിലാണ് വരുന്നത്. ഈ മാസം ജൂലായ് 15 ആണിത്. ജൂലായ് 15ന് രാത്രി 8.32ന് ആരംഭിച്ച് ജൂലായ് 16ന് രാത്രി 10.8ന് അവസാനിക്കും. നിഷിത കാലപൂജ സമയം 12.07 ന് ആരംഭിച്ച് ജൂലായ് 16 ന് പുലര്‍ച്ചെ 12.48 ന് അവസാനിക്കും. സാവന്‍ സോംവാര്‍ പൂജയ്ക്കിടെ ശിവഭക്തര്‍ ഓം നമഃ ശിവായ മന്ത്രവും മഹാമൃത്യുഞ്ജയ മന്ത്രവും ജപിക്കുന്നു.












Click it and Unblock the Notifications