Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംഭം രാശിക്കാർ ദുരൂഹത നിറഞ്ഞവർ: ഇവർ സംഗീതത്തിന്റെ ലോകത്തായിരിക്കും, നിങ്ങളറിയേണ്ടത്

ദുരൂഹത നിറഞ്ഞ ജീവിതമായിരിക്കും കുംഭം രാശിയില്‍ ജനിക്കുന്ന വ്യക്തികളുടേത്. പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത ഈ രാശിക്കാർ മറ്റുള്ളവർക്ക് മുമ്പിൽ ഒരു പ്രഹേളികയായിരിക്കും. എന്നാൽ ഇവരെ നന്നായി ശ്രദ്ധിച്ചാൽ എളുപ്പത്തില്‍ മനസിലാക്കാൻ കഴിയുന്ന സ്വഭാവമായിരിക്കും ഇത്തരക്കാരുടേത്. ജീവിതത്തിന് മികച്ച അർത്ഥങ്ങൾ നൽകാൻ കഴിവുള്ളവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍.

പെട്ടെന്ന് ദേഷ്യപ്പെടുന്നവരായിരിക്കും കുംഭം രാശിയിൽ ജനിക്കുന്നവർ. ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന ഇത്തരക്കാർക്ക് വികാരങ്ങളെ അടക്കി നിർത്താൻ കഴയാറില്ല. സ്വന്തം കാലില്‍ നിന്ന് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഇത്തരക്കാര്‍ മറ്റുള്ളവരുടെ കരവലയത്തിനുള്ളിൽ ഇരുന്ന് കാര്യങ്ങള്‍ ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും.

സ്വതന്ത്ര ചിന്തകർ

സ്വതന്ത്ര ചിന്തകർ


സ്വതന്ത്രമായി ചിന്തിക്കുന്നവരായിരിക്കും കുംഭം രാശിയില്‍ ജനിക്കുന്ന വ്യക്തികൾ. ഓരോ കാര്യത്തിലും തങ്ങളുടേതായ നിഗമനത്തിലെത്തുന്നതിൽ ഇവർ പ്രത്യേക പ്രാവീണ്യം പ്രകടിപ്പിക്കും. ഒരു പുസ്തകത്തിന്റെ പുറം ചട്ട കണ്ട് പുസ്തകത്തെ വിലയിരുത്തുന്ന തരത്തിലുള്ളവരായിരിക്കില്ല ഇത്തരക്കാർ എന്നതാണ് മറ്റൊരു കാര്യം. പുതിയ ആളുകളെ കണ്ട് പരിചയപ്പെടാനും പുതിയ കാര്യങ്ങള്‍ കണ്ടെത്താനും ഇവരെ വെല്ലാൻ മറ്റാർക്കും കഴിയില്ല.

 കള്ളം പറയാൻ അറിയില്ല

കള്ളം പറയാൻ അറിയില്ല

തനിക്ക് ചുറ്റുമുള്ളവരോട് കള്ളം പറയാനോ കാര്യങ്ങള്‍ എളുപ്പത്തിൽ പറഞ്ഞ് ഫലിപ്പിക്കാനോ ഇത്തരക്കാർക്ക് കഴയില്ല. ചില സാഹചര്യങ്ങളിൽ സത്യം മനസിലാക്കിയാല്‍ ഇത് തുറന്നടിച്ച് പറയാനും ഇവർക്ക് ഭയമായിരിക്കും. ആരെയും വേദനിപ്പിക്കുന്നത് ഇവർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇതിനുള്ള പ്രധാനകാരണം.

ജീവിതം സംഗീതത്തിന്റെ ലോകത്ത്

ജീവിതം സംഗീതത്തിന്റെ ലോകത്ത്

സംഗീതത്തിന്റെ ലോകത്ത് ജീവിക്കുന്നവരയാരിക്കും കുംഭം രാശിയിൽസ ജനിക്കുന്ന വ്യക്തികൾ. ജീവശ്വാസം പോലും സംഗീതമാണെന്ന് കരുതുന്നവരായിരിക്കും ഈ രാശിക്കാര്‍. ഹെഡ്ഫോണിനുള്ളിലേയ്ക്ക് നുഴഞ്ഞു കയറുന്നതോടെ യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഇത്തരക്കാര്‍ മറന്നുപോകും. പലപ്പോഴും പല വ്യക്തികളുമായി ഇവരെ ബന്ധിപ്പിക്കുന്നത് സംഗീതമായിരിക്കും.

ചിന്തിച്ച് കാടുകയറും

ചിന്തിച്ച് കാടുകയറും

ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിതമായി ചിന്തിക്കുന്നവരാണ് കുംഭം രാശിക്കാർ. അനാവശ്യമായ കാര്യങ്ങള്‍ ചിന്തിച്ച് മനസിനെ മുറിപ്പെടുത്തുന്നവരായിരിക്കും ഈ രാശിക്കാർ. എത്ര നിയന്ത്രിക്കണമെന്ന് വിചാരിച്ചാലും ഇത്തരക്കാർക്ക് ഈ പ്രവണത മാറ്റിയെടുക്കാന്‍ ഒരിക്കലും സാധിക്കാറില്ലെന്നതാണ് സത്യം. ഇത് ഇവരെ മാനസിക സമ്മർദ്ദത്തിലേയ്ക്ക് വരെയെത്തിക്കുകയും ചെയ്യും.

വൈകാരിതയാണ് പ്രത്യേകത

വൈകാരിതയാണ് പ്രത്യേകത

അതിവൈകാരികതയാണ് ഇത്തരക്കാരുടെ ഒരു പ്രത്യേകത. മറ്റ് രാശിക്കാരുടെ അപേക്ഷിച്ച് കുംഭം രാശിക്കാർക്ക് ഇത് അധികമായിരിക്കും. വൈകാരിക പ്രശ്നങ്ങളുടെ നടുവിലായിരിക്കുമ്പോൾ ലോകത്ത് നിന്ന് അകലം പാലിക്കുന്ന ഇത്തരക്കാര്‍ ഈ സമയത്ത് തന്റേതായ രീതിയിലായിരിക്കും കാര്യങ്ങള്‍ ചെയ്യുക. തന്നെ ചോദ്യം ചെയ്യുന്ന വ്യക്തികളുമായി സംസാരിക്കാൻ ഇവർ‍ ഇഷ്ടപ്പെടുകയില്ല. ഇതോടെ ഇത്തരക്കാരുമായി അകലം പാലിക്കുന്നതിലും ഇവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.

എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നവർ

എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നവർ

മറ്റുള്ളവരാൽ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നവരായിരിക്കും കുംഭം രാശിയിൽ ജനിക്കുന്നവർ. പെട്ടെന്നുള്ള മാറ്റമായിരിക്കും ഈ രാശിയിൽ ജനിക്കുന്നവരിൽ ഉണ്ടാകുക. എന്നും ആവർത്തിക്കപ്പെടുന്ന ശീലങ്ങള്‍ മടുക്കുന്ന ഇത്തരക്കാർ ഇതിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. കാര്യങ്ങള്‍ പെട്ടെന്നും വേണ്ടത്ര ശ്രദ്ധയില്ലാതെയും ചെയ്യുന്നത് മറ്റുള്ളവർക്കിടയിൽ ചിരി പടർത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+