തുലാം രാശിക്കാര്‍ ബന്ധത്തിൽ ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവർ: ഈ രാശിക്കാരെക്കുറിച്ച് 5 കാര്യങ്ങള്‍
യുക്തിപരമായി ചിന്തിക്കുന്നവരായിരിക്കും എപ്പോഴും തുലാം രാശിയില്‍ ജനിക്കുന്നവർ. കൃത്യമായി കാര്യങ്ങളെ സമീപിക്കാനും പ്രവചിക്കാനും ഈ രാശിക്കാർക്ക് പ്രത്യേക കഴിവ് തന്നെയാണുള്ളത്. അനാവശ്യ കാര്യങ്ങൾ ചിന്തിച്ച് സമയം കളയാൻ ഈ രാശിക്കാർ ഒരിക്കലും തയ്യാറാവില്ല. തെറ്റുകളിൽ പാഠമുൾക്കൊള്ളാന്‍ കഴിവുള്ള ഈ രാശിക്കാർ ജീവിതത്തിൽ എല്ലാ ഘട്ടത്തിലും സ്മാർട്ടായിരിക്കും. തെറ്റായ വിധികളെപ്പോലും ധൈര്യത്തോടെ നേരിടാനും ഇവർക്ക് പലപ്പോഴും സാധിക്കാറുണ്ട്. ഒരേ തെറ്റ് രണ്ടാമത് ഒരിക്കൽ ആവർത്തിക്കാൻ ഇവർ ഒരിക്കലും തയ്യാറാവില്ല.

ബന്ധങ്ങളിൽ ആത്മാര്‍ത്ഥത
ദീർഘകാല ബന്ധങ്ങളിൽ അങ്ങേയറ്റം ആത്മാർത്ഥത കാണിക്കുന്നവരാണ് തുലാം രാശിയിൽ ജനിക്കുന്നവർ. എന്നാൽ പെട്ടെന്ന് ഇല്ലാതായിപ്പോകുന്ന ബന്ധങ്ങളിൽ ഈ രാശിക്കാർക്ക് വിശ്വാസമുണ്ടാകില്ല. ജീവിതത്തിൽ ശരിയായ വ്യക്തിയെ കണ്ടുമുട്ടുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്ന പ്രകൃതക്കാരായിരിക്കും ഈ രാശിക്കാർ. പ്രണയബന്ധങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുമെങ്കിലും സങ്കൽപ്പത്തിന് അനുസൃതമായ ഒരാളെ മാത്രമേ ജീവിതത്തിലേക്ക് ക്ഷണിക്കുകയുള്ളൂ.

തെറ്റുകൾ അംഗീകരിക്കുന്നവർ
ചെയ്ത തെറ്റുകൾ അംഗീകരിക്കുകയും തിരുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരായിരിക്കും ഈ രാശിക്കാര്‍. സത്യത്തിലും നീതിയിലും അടിയുറച്ച് വിശ്വസിക്കുന്നവരായിരിക്കും. സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കാനും വാദിക്കാനും മടികാണിക്കാത്ത പ്രകൃതക്കാരാണ് ഇവർ. ബുദ്ധിയിൽ ആരെയും വെല്ലാൻ കഴിയുന്നവരായിരിക്കും ഈ രാശിക്കാർ. വിമര്‍ശനാത്മക ചിന്താഗതിയുള്ള ഈ രാശിക്കാർ യുക്തിയില്ലാത്ത ആശയങ്ങൾക്ക് വേണ്ടി ആവശ്യമില്ലാതെ തർക്കിക്കുന്നവരാണ്.

കണ്ണുകൊണ്ട് കാണാത്തത് വിശ്വസിക്കില്ല
കണ്ണുകൊണ്ട് കാണാത്തതൊന്നും വിശ്വസിക്കാൻ തയ്യാറാവാത്തവരാണ് തുലാം രാശിക്കാർ. എന്തിനെയും സംശയദൃഷ്ടിയോടെ കാണുന്നവരാണ് ഈ രാശിക്കാര്‍. ഗോസിപ്പുകളെ അത്യന്തം വെറുക്കുന്ന ഇക്കൂട്ടർ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ക്ക് ചെവികൊടുക്കാറില്ല. സ്വന്തം കണ്ണുകൊണ്ട് കാണുന്നത് മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്നവരാണ് ഈ രാശിക്കാർ.

നിരീക്ഷണ പാടവം ഉള്ളവർ
ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്നവരായിരിക്കും തുലാം രാശിയിൽ ജനിക്കുന്നവർ. ലോകത്ത് നടക്കുന്ന എന്ത് കാര്യങ്ങളെക്കുറിച്ചും ബോധ്യമുള്ള ഇത്തരക്കാര്‍ എല്ലാക്കാര്യങ്ങളും മനസ്സിൽ കുറിച്ചിടുകയും ചെയ്യാറുണ്ട്. മറ്റുള്ളവർ മറന്നുപോകുന്ന കാര്യങ്ങൾ കൃത്യമായി ഓർമിപ്പിക്കാനും പിന്തുടരാനും ഇവർക്ക് പലപ്പോഴും സാധിക്കാറുണ്ട്. വ്യക്തികളുടെ ചിന്തകളെ എളുപ്പത്തിൽ വായിച്ചെടുക്കാനുള്ള കഴിവ് രാശിക്കാരിലുണ്ടാകും. സ്വാർത്ഥരും ആരെയും പരിഗണിക്കാത്തവരും ആയിരിക്കും തുലാം രാശിയിൽ ജനിക്കുന്നവർ. ചിലപ്പോള്‍ അരോചകമായ മനോഭാവമായിരിക്കും ഇവരുടേത്.

നോ പറയാന്‍ കഴിയില്ല
ആരോടും പറ്റില്ലെന്ന് എടുത്തടിച്ച് പറയാന്‍ ഈ രാശിക്കാർക്ക് കഴിയില്ല. ഇത് ഇവർക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുമുണ്ട്. ഏൽപ്പിക്കുന്ന ദൗത്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാന്‍ തന്റേതായ രീതിയില്‍ ചിന്തിക്കുന്നവരായിരിക്കും ഈ രാശിക്കാർ. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഈ രാശിക്കാർ ഇഷ്ടപ്പെടാറില്ല. മറ്റുള്ളവരുടെ പരാതികളിലോ പരിഭവങ്ങളിലോ കുരുങ്ങിക്കിടക്കാന്‍ ഇവർ ഒരിക്കലും തയ്യാറാവില്ല.












Click it and Unblock the Notifications