• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധനുരാശിക്കാർ‍ ക്ഷമയില്ലാത്തവർ‍!! പെട്ടെന്ന് പൊട്ടിത്തെറിക്കും, നിങ്ങൾ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

  • By Desk

ധനുരാശിയില്‍ ജനിക്കുന്നവർ പരിപൂർ‍ണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരായിരിക്കും. നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ രാശിക്കാര്‍ ഒന്നിനും നിര്‍ബന്ധിക്കുകയോ പിടിച്ചു കെട്ടിയിടുകയോ ചെയ്യുന്നതിനെ അങ്ങേയറ്റം വെറുക്കുന്നവരായിരിക്കും. ജീവിതത്തിൽ എന്ത് വെല്ലുവിളിയും അപകടകരമായ സാഹചര്യങ്ങളും നേരിടാൻ ഇവർ സദാ സജ്ജരായിരിക്കും. ആകാംക്ഷ അധികമുള്ളവരും സർഗ്ഗാത്മകമായ കഴിവുള്ളവരും ആയിരിക്കും. എഴുത്തുകാർ, സംഗീതജ്ഞർ, തത്വചിന്തകർ‍ എന്നിവരാകാൻ‍ കഴിവുള്ളവരായിരിക്കും ഈ രാശിക്കാർ. പ്രായോഗികമായി എല്ലാക്കാര്യങ്ങളെയും നോക്കിക്കാണുന്ന ഈ രാശിക്കാര്‍ ജ്ഞാനികളും വിവരങ്ങള്‍‍ അറിയാൻ ത്വരയുള്ളവരുമായിരിക്കും.

മനുഷ്യർ‍ തെറ്റാണെന്ന് സ്നേഹത്തിലൂടെ തെളിയിക്കാൻ‍ കഴിവുള്ള ഈ രാശിക്കാര്‍ കഠിനാധ്വാനികളായിരിക്കും. പ്രണയത്തെയും സ്നേഹത്തെയും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നവരായിരിക്കും ഈ രാശിക്കാർ. എന്തുകാര്യങ്ങളും ആരുടേയും മുഖത്തുനോക്കി പറയാന്‍ ആർജ്ജവമുള്ള വ്യക്തികളായിരിക്കും ധനുരാശിയിൽ ജനിക്കുന്ന ഭൂരിഭാഗം പേരും.

വലിയ സ്വപ്നങ്ങളും ശുഭാപ്തി വിശ്വാസവും

വലിയ സ്വപ്നങ്ങളും ശുഭാപ്തി വിശ്വാസവും

വലിയ സ്വപ്നങ്ങൾ കാണുകയും കാണുന്നതെന്തും സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ധനുരാശിക്കാർ. ഭാവി ജീവിതത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കും ഈ രാശിയിൽ ജനിക്കുന്നവർ. തന്റെ കഴിവ് പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഒരു അവസരം പോലും ഇത്തരക്കാർ പാഴാക്കാറില്ല. വലിയ ഉയരങ്ങൾ സ്വപ്നം കാണാൻ പേടിക്കാത്തവരാണ് ഈ രാശിക്കാർ. എന്തും പൊരുതി നേടാനും ഇത്തരക്കാർക്ക് പ്രത്യേക കഴിവ് തന്നെയാണ് ഉള്ളത്.

സത്യസന്ധരും നിലപാടുള്ളവരും

സത്യസന്ധരും നിലപാടുള്ളവരും

ഏറ്റവും സത്യസന്ധരും നേരെ വാ നേരെ പോ രീതിയിൽ ചിന്തിക്കുകയും ചെയ്യുന്നവരാണ് ഈ രാശിയില്‍ ജനിക്കുന്നവർ. ഇവരുടെ സത്യസന്ധതയെ പലരും ചോദ്യം ചെയ്യുമെങ്കിലും നിലപാടുകളിൽ വെള്ളം ചേര്‍ക്കാത്തവരാണ് ഇവർ. എന്തുകാര്യങ്ങളും ആരുടേയും മുഖത്തുനോക്കി പറയാന്‍ ആർജ്ജവമുള്ള വ്യക്തികളായിരിക്കും ധനുരാശിയിൽ ജനിക്കുന്ന ഭൂരിഭാഗം പേരും.

 ഹ്യൂമർസെൻസ് ഉള്ളവർ

ഹ്യൂമർസെൻസ് ഉള്ളവർ

ഹ്യൂമർസെന്‍സാണ് ധനുരാശിയിൽ ജനിക്കുന്ന വ്യക്തികളുടെ പ്രധാന പ്രത്യകത. ഇത് പലപ്പോഴും ഇവരുടെ ജീവിതത്തിന്റെ ഭാഗവും ആയിരിക്കും. നിരീക്ഷണ പാടവവും ഇത്തരക്കാരിൽ കാണപ്പെടും. എന്നാൽ‍ തന്റെ സൗഹൃദ വലയത്തിനുള്ളിൽ‍ മാത്രമായിരിക്കും ഈ രാശിക്കാര്‍‍ സജീവമായി കാണപ്പെടുക. അപരിചിതരോട് അടുപ്പം കാണിക്കാന്‍ ഇത്തരക്കാർ ഒരിക്കലും തയ്യാറാവില്ല. സ്വതന്ത്ര ചിന്താഗതിക്കാരായിരിക്കും ധനുരാശിയിൽ ജനിക്കുന്നവർ. എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഇവർക്ക് കഴിയും.

ക്ഷമയില്ലാത്തവരോ?

ക്ഷമയില്ലാത്തവരോ?

ധനുരാശിയിൽ ജനിക്കുന്നവർ തീരെ ക്ഷമയില്ലാത്തവരായിരിക്കും. പെട്ടെന്ന് അക്ഷരമാകുന്ന ഈ രാശിക്കാരുടെ സ്വഭാവത്തിലെ മാറ്റം കാറ്റ് വീശുന്നതുപോലെയായിരിക്കും. താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതം മുന്നോട്ടുപോയില്ലെങ്കിൽ‍ എല്ലാത്തരത്തിലും ജീവിതത്തോട് അകന്നുമാറി സമ്മർദ്ദങ്ങൾക്ക് വഴങ്ങി ജീവിക്കുന്നവരായിരിക്കും ഈ രാശിക്കാർ. നിങ്ങളെ പുസ്തകമെന്ന പോലെ ഓരോ വ്യക്തികളെയും വായിച്ചെടുക്കാൻ ഈ രാശിക്കാർക്ക് പ്രത്യേക കഴിവും ഉണ്ടായിരിക്കും. നിങ്ങളുടെ ചിന്തകളും ലക്ഷ്യങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഈ രാശിക്കാര്‍ മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണുന്നവരും ആയിരിക്കും

സ്വാർത്ഥ മനോഭാവം

സ്വാർത്ഥ മനോഭാവം

സ്വാർത്ഥ മനോഭാവം അധികമായി കാണിക്കുന്നവരായിരിക്കും ഈ രാശിക്കാർ. തന്നെ ആരും വിഡ്ഢിയാക്കുന്നത് ഇഷ്ടപ്പെടാത്ത ഈ രാശിക്കാർ ബുദ്ധിമാന്മാരും ഉൾക്കാഴ്ചയുള്ളവരും ആയിരിക്കും. എന്ത് കാര്യങ്ങൾക്കും ഒന്നിലധികം പ്ലാൻ ഉണ്ടാക്കിവക്കുന്നവരായിരിക്കും ഈ രാശിക്കാർ‍. അതിനാൽ ഒരു പദ്ധതി പരാജയപ്പെട്ടാലും ആത്മവിശ്വാസത്തോടെ രണ്ടാമത്തെ പദ്ധതി നടപ്പിലാക്കാന്‍ ഈ രാശിക്കാർക്ക് കഴിയും.

തുലാം രാശിക്കാര്‍ ബന്ധത്തിൽ ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവർ: ഈ രാശിക്കാരെക്കുറിച്ച് 5 കാര്യങ്ങള്‍

English summary
The Sagittarius is not the type of person to settle down with the first person that shows interest in them and they wont enter into a relationship unless they really feel that the person is worth it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more