• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബർ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവർക്കും ആഗ്രഹം. സെപ്റ്റംബർ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

ആരോഗ്യസ്ഥിതി ഗുണദോഷ സമ്മിശ്രമായി തുടരും. ഉദ്ദേശിക്കുന്ന പുരോഗതിയുണ്ടാവില്ലെങ്കിലും പ്രയാസങ്ങളില്‍ കുറവ് അനുഭവപ്പെടും. ധനവ്യയം കുറയും. മനസ്സിന് ആശ്വാസകരമായ കാര്യങ്ങള്‍ ഉണ്ടാകുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. മനസ്സിനെ നിയന്ത്രിക്കുന്നതിനും ചിന്തകള്‍ ഉത്കണ്ഠകള്‍ ഇവ കുറയ്ക്കുന്നതിനുമായി പ്രാണായാമം ശീലിക്കുവാന്‍ തുടങ്ങും. നിങ്ങളുടെ മനസ്സിന്റെ വിഷമങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ശാന്തിയിലേക്കും സന്തോഷത്തിലേക്കും നയിക്കുവാന്‍ കഴിവുള്ള ഒരു ഗുരുബന്ധം അടുത്തുതന്നെ ഉണ്ടാകുന്നതായി കാണുന്നു. ശരിയായി ഇപ്പോഴത്തെ ഗ്രഹസ്ഥിതി ചിന്തിച്ച് ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നത് ഉത്തമം എന്നു കാണുന്നു.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ആരോഗ്യസ്ഥിതി മോശമായേക്കാം. അപ്രതീക്ഷിതമായ രോഗാവസ്ഥകള്‍ അനുഭവപ്പെടുന്നതിനു സാധ്യത. പകര്‍ച്ച വ്യാധികള്‍ പിടിപെടാതെ സൂക്ഷിക്കുക. പ്രമേഹം, പ്രഷര്‍ തുടങ്ങിയ അവസ്ഥയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം. ഏതു കാര്യത്തിലും സൂക്ഷ്മത പാലിക്കുക. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. അവിചാരിതമായ പ്രതിസന്ധികള്‍ വരാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ പ്രതികൂലമായ ഒരു ഗ്രഹയോഗാവസ്ഥ കാണുന്നു. ഇത് അനാരോഗ്യങ്ങളെ വര്‍ദ്ധിപ്പിച്ചേക്കാം. ഒരു ഗണപതിഹോമം, സഞ്ജീവിനി പൂജ ഇവ നടത്തുന്നത് ഉത്തമമായി കാണുന്നു. ശരിയായ ഗ്രഹനില ചിന്തിച്ച് പരിഹാരം ചെയ്യുന്നതും ഉത്തമം.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

നിങ്ങളുടെ ആരോഗ്യരാശി ഗുണദോഷസമ്മിശ്രമാകുന്നു. കാര്യതടസ്സങ്ങള്‍, കര്‍മ്മരംഗത്തെ പരാജയങ്ങല്‍ ഇവയൊക്കെ കാരണം പലവിധ ടെന്‍ഷനുകള്‍ അധികരിക്കും. വ്യാകുലതകളും ഉത്ക്കണ്ഠകളും വര്‍ദ്ധിക്കുകയും ബി.പി. കൂടുകയും ചെയ്ത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതാണ്. യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ധിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. അനാരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു സാന്നിധ്യസ്ഥിതി കാണുന്നു. ഇത് ശരിയായ പ്രശ്‌നചിന്തയിലൂടെ കണ്ടെത്തി ഉചിതമായ പരിഹാരങ്ങള്‍ ചെയ്യേണ്ടത് ആവശ്യമായി കാണുന്നു.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ആരോഗ്യസ്ഥിതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ വരും. ഉദ്ദേശിക്കുന്ന രീതിയില്‍ തൊഴില്‍രംഗം പുരോഗമിക്കുന്നത് ആരോഗ്യപരമായ നേട്ടങ്ങള്‍ നല്‍കുന്നതാണ്. മനസ്സിന്റെ വ്യാകുലതകള്‍ കുറയും. ആശ്വാസകരമായ ഒരു അന്തരീക്ഷം സംജാതമാകും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്കും ക.ഠ. രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതു മൂലം മനസ്സിനും സന്തോഷമുണ്ടാകും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ വിശേഷപ്പെട്ട ഒരു താരകയോഗം കാണുന്നു. ഇത് സര്‍വ്വതോന്മുഖ മായ അഭിവൃദ്ധിയും പുരോഗതിയും നല്‍കുന്നതാണ്. സകല ദോഷങ്ങളും അകന്ന് ആരോഗ്യവര്‍ദ്ധനവിനായി ഒരു മഹാമൃത്യുഞ്ജയഹോമം നടത്തുന്നത് വളരെ ഉത്തമമാകുന്നു. പ്രാണായാമ പരിശീലനം നിത്യം ചെയ്യുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ആരോഗ്യരാശി വളരെ ദോഷാത്മകമാണ്. കര്‍മ്മരംഗത്തെ അസ്വസ്ഥതകള്‍ മനസ്സിനെ ബാധിക്കുന്നതുകൊണ്ട് ആരോഗ്യകാര്യങ്ങളിലും അസ്ഥിരിത ഉണ്ടാകാം. ഉദരവൈഷമ്യങ്ങള്‍ വര്‍ധിക്കും. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. നല്ല നിലയില്‍ വ്യായാമം ചെയ്തു ശീലിക്കുക. പ്രകൃതി യോടിണങ്ങിയ ജീവിതരീതി, ഭക്ഷണശീലങ്ങള്‍, ചികിത്സാ ശീലങ്ങള്‍ ഇവ ഉയര്‍ത്തി ക്കൊണ്ടുവരിക. ഗൃഹത്തിന്റെ വാസ്തു ഗുണകരമാണോ എന്നു പരിശോധിക്കുക. ഗൃഹസംബന്ധമായ സ്ഥാനഭ്രംശം, സൂത്രഭംഗം, പാദോന്നത ഇവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനു സാധ്യത കാണുന്നുണ്ട്. ശരിയായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി നടത്തുന്നത് വളരെ ഗുണം ചെയ്യുന്നതാണ്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ധനപരമായ നഷ്ടങ്ങള്‍ ഒഴിവാക്കും. മനസ്സിന്റെ ആശ്വാസം ആരോഗ്യത്തിനും ഗുണം ചെയ്യും. പുതിയൊരു ഉന്മേഷവും ഉത്സാഹവും തിരിച്ചുവരും. ദീര്‍ഘകാലത്തെ സ്വപ്നങ്ങള്‍ക്കായി വര്‍ദ്ധിച്ചവീര്യത്തോടെ പ്രയത്‌നം തുടങ്ങും. നാച്ചുറോപപ്പതി, പ്രകൃതി ജീവനരീതി തുടങ്ങിയവയിലൂടെ വിഷമങ്ങളെ അകറ്റുകയും പൂര്‍ണ്ണാരോഗ്യം നിലനിറുത്തുകയും ചെയ്യുന്നതാണ്. വ്യാകുലതകളും ഉത്കണ്ഠകളും ദൂരെക്കളഞ്ഞ് സവിശേഷമായ മനോബലം കൈവരിക്കും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ മഹാരാജയോഗം രൂപം കൊള്ളുന്ന കാലമാണ് ഇത്. പ്രാണായാമം, യോഗ, ധ്യാനരീതികള്‍ ഇവയുടെ പരിശീലനത്തിലൂടെ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആരോഗ്യസ്ഥിതി അനുകൂലമല്ല. പലവിധ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. മനസ്സിന്റെ സ്വസ്ഥതകള്‍ കുറയുന്നതും പലതരം ഉത്കണ്ഠകള്‍ അധികമാകുന്നതും ആരോഗ്യത്തെ ബാധിക്കുന്നതാണ്. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. നിങ്ങളുടെ രാശിമണ്ഡലത്തില്‍ പൊതുവെ ദോഷകരമായ യോഗങ്ങള്‍ രൂപംകൊള്ളുന്ന കാലമാണ് ഇത്. അതിനാല്‍ പ്രകൃതി ജീവനരീതി, മനസ്സിനെ നിയന്ത്രിക്കുന്നതിനായി യോഗാ, പ്രാണായാമം ഇവയൊക്കെ ശീലിക്കുന്നത് നന്നായിരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ വളരെ ജാഗ്രത പാലിക്കുക. ശരിയായി രാശി വിചിന്തനം നടത്തി ഉചിതമായ പരിഹാരം ചെയ്യുന്നത് ഉത്തമമായി കാണുന്നു. മഹാസഞ്ജീവിനി പൂജ നടത്തുന്നത് ഉത്തമഫലം നല്‍കുന്നതാണ്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ആരോഗ്യസ്ഥിതി ഗുണദോഷസമ്മിശ്രമായി തുടരും. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടും. തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത് അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. വ്യാകുലതകള്‍ വര്‍ധിക്കുന്നത് ബി.പി., ഹൃദയമിടിപ്പ് ഇവയെല്ലാം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയില്‍ അശ്രദ്ധയുണ്ടാ യാല്‍ അത് രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വളരെ ജാഗ്രത പാലിക്കുക. ശരിയായി രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധി കാണുന്നത് ഉത്തമമായി കാണുന്നു. മഹാധന്വന്തരീ പൂജ, നൃസിഹം പൂജ ഇവ ഉത്തമം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ആരോഗ്യരാശിയില്‍ ചില പ്രയാസങ്ങള്‍ ഒക്കെ ഉണ്ടായേക്കാം. അവിചാരിതമായി ശിരസ്സിനെ ബാധിക്കുന്ന അസ്വസ്ഥതകള്‍ ഉണ്ടാകാം. വിട്ടു മാറാത്ത തലവേദന, തലചുറ്റല്‍ ഇവ വന്നുഭവിക്കാം. നാഡീ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടമാകും. മനഃക്ലേശങ്ങള്‍ അകറ്റുന്നതിനായി പ്രകൃതിയോടിണങ്ങിയ ജീവിതരീതി, കര്‍മ്മരീതി, ഭക്ഷണരീതി ഇവ സ്വീകരിക്കുക. രാശിചിന്ത നടത്തി യഥാര്‍ത്ഥ ദോഷാവസ്ഥകള്‍ കണ്ടെത്തി പരിഹാരം ചെയ്യുന്നത് ഉത്തമമായിരിക്കും. വെള്ളിയില്‍ തീര്‍ത്ത സാക്ഷിസൂര്യപ്രതിമയിലേക്ക് ദോഷകലകളെ ആവാഹിച്ച് ശുദ്ധി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ധന്വന്തരീപൂജ നടത്തുന്നത് ഉത്തമമായി കാണുന്നു.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

ഗുണദോഷ സമ്മിശ്രസ്ഥിതി അനുഭവപ്പെടുന്നതാണ്. നൂതനമായ ചികിത്സാമാര്‍ഗ്ഗങ്ങളെ അവലംബിക്കും. ദീര്‍ഘ കാലമായി ചെയ്യുന്ന ചില ചികിത്സാരീതികള്‍ മാറ്റി പുതിയതു പരീക്ഷിക്കും. ഇത് വളരെ വിജയകരമാകുന്നതാണ്. ശരീരത്തിന്റെ ചൈതന്യംരൂപം (മേെൃമഹ യീറ്യ) പരിശോധിച്ച് ശരിയായി രോഗനിര്‍ണ്ണയം നടത്തുന്നതായി പറയപ്പെടുന്ന പ്രാചീന വിദ്യകള്‍ക്കായി അന്വേഷണമാരംഭിക്കും. നിങ്ങളുടെ ആരൂഢത്തില്‍ വളരെ ദോഷകരമായ വാസ്തു ഗണിതമാണു കാണുന്നത്. ഇത് ശരിയായി പരിശോധിച്ച് ഉചിതമായ പരിഹാരം കാണുന്നതാണ് ഉത്തമം. സ്വന്തം ഗൃഹത്തില്‍ വാസ്തുസുദര്‍ശനബലി നടത്തുന്നത് രോഗശാന്തിക്ക് ഒരു പരിധിവരെ സഹായകമാണ്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

രാശിയില്‍ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ കാണുന്നു. ദോഷങ്ങള്‍ക്ക് വളരെ കുറവുണ്ടാകും. പ്രകൃതിയോടിണങ്ങിയ ജീവിതരീതി, ചിന്താരീതി ഇവ സ്വീകരിക്കും. സമുന്നതമായ കാഴ്ചപ്പാടുകളെ പിന്‍തുടരും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അസാധാരണമായ ചില താരകയോഗാവസ്ഥയാണുള്ളത്. ഇത് പൂര്‍ണ്ണത പ്രാപിച്ചാല്‍ സകല വിഷമതകള്‍ നീങ്ങി സമഗ്രാ രോഗ്യമായിരിക്കും ഫലം. ഗൃഹാരൂഢസ്ഥിതി ശരിയായി പരിശോധിച്ച് വസ്തുതകള്‍ അറിയുക. ഗൃഹത്തില്‍ മഹാവാസ്തുബലി നടത്തി, തര്‍പ്പണമനുഷ്ഠിച്ചാല്‍ സമഗ്രമായ ദോഷശാന്തിതന്നെ കൈവരുന്നതും, ആരോഗ്യപൂര്‍ണ്ണത ഉണ്ടാകുന്നതുമാണ്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

രോഗാവസ്ഥകള്‍ അധികരിക്കും. അസ്ഥിസംബന്ധമായ വിഷമതകള്‍ ഉണ്ടായേക്കും. ദേഹവേദനകളും സന്ധി വേദനയും കൂടുതലാകും. വാതസംബന്ധമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. മുട്ടുകള്‍ക്ക് വേദന, ഡിസ്‌ക് സംബന്ധമായ പ്രയാസങ്ങള്‍ ഇവയും ഉണ്ടാകാവുന്ന സമയമാണ് നിങ്ങളുടെ ഗൃഹാരൂഡ സ്ഥിതി പരിശോധിക്കേണ്ടതുണ്ട്. പാദോന്നത, സ്ഥാനഭ്രംശം, സൂത്രഭംഗം തുടങ്ങിയ ന്യൂനതകള്‍ നിങ്ങളുടെ ഗൃഹത്തിന് ഉണ്ടെങ്കില്‍ അത്, രോഗക്ലേശങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാണ്. ശരിയായ പരിശോധന നടത്തിയതിനുശേഷം സമഗ്രമായി ഒരു വാസ്തുസുദര്‍ശനബലി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ വാസ്തു പിരമിഡ് സ്ഥാപിക്കുക.

English summary
September 2022, Know your health horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X