ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷത്തില്‍ ജാതകത്തിന് ഏറെ പ്രാധാന്യമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനത്തിന് ശേഷം രചിക്കപ്പെടുന്ന ഒന്നാണ് ജാതകം. ഇത് അയാളുടെ ജീവിതത്തെ കുറിച്ച് വിശദീകരിക്കുന്നു.

വ്യക്തികളുടെ ജനന സമയത്തെ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവ ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.
രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ഇന്ന് മുതല്‍ പുതിയ മാസം തുടങ്ങാന്‍ പോകുകയാണ്. ഒരു പുതിയ മാസം പലപ്പോഴും സ്വാഭാവികമായ ഒരു പുനഃക്രമീകരണം സൃഷ്ടിക്കുന്നു. സൂര്യനടക്കമുള്ള ഗ്രഹങ്ങളുടെ രാശി മാറ്റവും ശ്രീകൃഷ്ണ ജയന്തിയും വരാനിരിക്കുന്നതിനാല്‍ ഈ മാസത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. എല്ലാ രാശിക്കാര്‍ക്കും ഈ മാസം ഗുണാനുഭവങ്ങള്‍ മാറി വരുമെങ്കിലും ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് ഇതുവഴി വലിയ നേട്ടങ്ങള്‍ കൊയ്യാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം ഏറെ അനുകൂലമായിരിക്കും. ഇവര്‍ക്ക് ശക്തമായ വ്യക്തിപരമായ ഊര്‍ജ്ജത്തോടെയാണ് സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നത്. ജോലിസ്ഥലത്ത് നിങ്ങളുടെ ആശയവിനിമയത്തിന് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. അതിനാല്‍ മേലുദ്യോഗസ്ഥനില്‍ നിന്ന് പ്രശംസ ലഭിക്കും. പ്രൊമോഷനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട് എന്ന് കാണുന്നു. സ്വത്ത് സംബന്ധമായ വിഷയങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.
ധനു
സെപ്തംബര്‍ മാസം ധനു രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പെട്ടെന്നുള്ള പുരോഗതി നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. മുന്‍കാല നിക്ഷേപങ്ങളിലൂടെ വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കേരളത്തിന് പുറത്തോ ഇന്ത്യയ്ക്ക് പുറത്തോ യാത്ര ചെയ്യേണ്ടി വന്നേക്കാം.
കുംഭം
ഈ മാസം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അളവറ്റ ധനം കൈയിലേക്ക് അപ്രതീക്ഷിതമായി വന്ന് ചേരും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങള്‍ക്കൊപ്പമായിരിക്കും. പങ്കാളിത്ത ബിസിനസില്‍ നിന്ന് ലാഭം കൊയ്യാനാകും. തൊഴില്‍രംഗത്ത് മുന്നേറാനുള്ള അവസരം ലഭിച്ചേക്കാമെങ്കിലും, അതോടൊപ്പം വലിയ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നേക്കാം. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറന്നുകിട്ടുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കും.





Click it and Unblock the Notifications