കൈനിറയെ പണം, പുത്തന്‍ കാറും വീടും സ്വന്തമാക്കും; ഈ രാശിക്കാരാണോ? 2025 ല്‍ കോളടിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇനി 25 ദിവസം കൂടി കഴിഞ്ഞാല്‍ ലോകം പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുന്ന രാജയോഗങ്ങളുടെ രൂപീകരണത്തിനും കാരണമാകും. ജ്യോതിഷ പ്രകാരം ഏറ്റവം വലുതും ഏറെ സവിശേഷതകളും ഉള്ള രണ്ട് ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും.

സൂര്യന്റേയും വ്യാഴത്തിന്റേയും രാശി മാറ്റം ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. സൂര്യന്‍ എല്ലാ മാസവും രാശിമാറുന്ന ഗ്രഹമാണ്. വ്യാഴമാകട്ടെ 12 വര്‍ഷത്തിന് ശേഷമാണ് രാശി മാറുക. 2025 ല്‍ ഇത്തരത്തില്‍ വ്യാഴത്തിന്റെ രാശി മാറ്റം സംഭവിക്കാന്‍ പോകുകയാണ്. സൂര്യന്റേയും വ്യാഴത്തിന്റേയും രാശി മാറ്റം ജ്യോതിഷത്തില്‍ അപൂര്‍വമായ ഷഡാഷ്ടക യോഗത്തിന് കാരണമാകുന്നു.
വളരെ പ്രത്യേകതകളുള്ള രാജയോഗമാണിത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ നാല് രാശിക്കാരെ സംബന്ധിച്ചിടത്തോളം അസാധാരണവും അമൂല്യവുമായ നിരവധി നേട്ടങ്ങള്‍ക്കാണ് ഇത് കാരണമാകുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
മേടം
വ്യാഴത്തിന്റേയും സൂര്യന്റേയും രാശി മാറ്റത്തിന്റെ സ്വാധീനഫലമായി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. കുടുംബാംഗളുമായി ദീര്‍ഘനാളായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടും.
മിഥുനം
വ്യാഴത്തിന്റേയും സൂര്യന്റേയും രാശി മാറ്റത്തിന്റെ സ്വാധീനഫലമായി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. ആസ്തി ഇരട്ടിയായി വര്‍ധിക്കാനുള്ള സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. പുതിയ ജോലി തേടുന്നവര്‍ക്ക് അനുയോജ്യമായ സമയമാണ്.
തുലാം
വ്യാഴത്തിന്റേയും സൂര്യന്റേയും രാശി മാറ്റത്തിന്റെ സ്വാധീനഫലമായി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പാതിവഴിയില്‍ മുടങ്ങിപ്പോയ ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ അവസരം വന്നെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും.
മകരം
വ്യാഴത്തിന്റേയും സൂര്യന്റേയും രാശി മാറ്റത്തിന്റെ സ്വാധീനഫലമായി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂല സമയം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനം വരെ ലഭിക്കാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications