Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, ആഗ്രഹിച്ചതെന്തും നടക്കും.. ഇതൊക്കെയാണ് രാജയോഗം! ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി, നക്ഷത്രം, സഞ്ചാരരേഖ എന്നിവ മാറ്റാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വിവിധ തരത്തില്‍ ആയിരിക്കും സ്വാധീനിക്കുക.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മം, നീതി, ന്യായം എന്നിവയുടെ കാരകനാണ് ശനി. നിലവില്‍ കുംഭം രാശിയില്‍ ഉള്ള ശനി ഇനി മീനം രാശിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്.

astrology

ജൂണ്‍ ഏഴിനാണ് ശനി മീനം രാശിയിലേക്ക് പ്രവേശിക്കും. ഇത് വഴി ജ്യോതിഷത്തിലെ അപൂര്‍വ രാജയോഗമായ ഷഡഷ്ടക യോഗം രൂപപ്പെടും. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷഡാഷ്ടക യോഗം രൂപപ്പെടുന്നത്. ശനി മീനത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആണ് ഇത് സംഭവിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്.

മീനം

മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം വഴി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം മീനം രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ അവസാനിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തിരിച്ചെത്തും.

പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്ന് കാണുന്നു. കരിയറില്‍ മികച്ച ഉയരങ്ങള്‍ കീഴടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

വൃശ്ചികം

മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം വഴി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായി തീരും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ബംപര്‍ സമ്മാനം പോലും ലഭിക്കാനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പല ഗുണകരമായ മാറ്റങ്ങളും ഉണ്ടാകും.

ഏറെ നാളായി വിവാഹം ശരിയാകാത്തവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനും അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടം കൊയ്യാം.

മിഥുനം

മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം വഴി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.

പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. സമൂഹത്തില്‍ അന്തസും ആദരവും കരസ്ഥമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ മികച്ച വിജയം കൊയ്യാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+