Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മാസം ലോട്ടറിയടിച്ചേക്കാം, ഇവര്‍ പെട്ടെന്ന് പണക്കാരായേക്കാം; അപൂര്‍വ രാജയോഗത്തിന് ഇനി 12 നാള്‍

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത രാശിയില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും.

ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. നിലവില്‍ ചിങ്ങം രാശിയിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. സെപ്തംബര്‍ 17 ന് സൂര്യന്‍ കന്നി രാശിയില്‍ പ്രവേശിക്കും. കന്നി രാശിയില്‍ നിലവില്‍ ചൊവ്വയുണ്ട്. വൈകാതെ ശനിയും കന്നി രാശിയിലേക്ക് എത്തും. ശനി, സൂര്യന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ കന്നി രാശിയില്‍ സംക്രമിക്കുന്നതോടെ ജ്യോതിഷത്തില്‍ തന്നെ അപൂര്‍വമായ ഷഡാഷ്ടക യോഗം രൂപപ്പെടുന്നു.

astrology

ഈ മാസത്തില്‍ തന്നെ വ്യാഴത്തിന്റെയും ശനിയുടെയും പ്രതിലോമ ചലനത്തോടൊപ്പം രാഹുവിന്റെയും കേതുവിന്റെയും പ്രതിലോമ ചലനത്തിനും ജ്യോതിഷം സാക്ഷ്യം വഹിക്കും. ഇത് ഷഡാഷ്ടക യോഗത്തില്‍ പ്രതിഫലിക്കും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഏതൊക്കെ രാശികള്‍ക്കാണ് ഇത് വഴി ഗുണം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

കന്നി രാശിയിലെ ശനി, സൂര്യന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം മേടം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. വരുമാന സ്രോതസുകളുടെ എണ്ണം വര്‍ധിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാന്‍ സാധിക്കും. പിതൃ സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജില്‍ പുതിയ ജോലി ലഭിക്കും.

ഇടവം

കന്നി രാശിയിലെ ശനി, സൂര്യന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം കൂടും.

കന്നി

കന്നി രാശിയിലെ ശനി, സൂര്യന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം വരിക്കാന്‍ സാധ്യത. വരുമാനത്തില്‍ വര്‍ധനവിന് സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകൡ ഇരട്ടി ലാഭം കൊയ്യാന്‍ സാധിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം.

കുംഭം

കന്നി രാശിയിലെ ശനി, സൂര്യന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സംക്രമണം വഴി രൂപപ്പെടുന്ന ഷഡാഷ്ടക യോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമാണ്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പങ്കാളിയുമായി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+