കണ്ടക ശനിക്കാര്‍ക്ക് പോലും നല്ലകാലം!! ശനി അമാവാസിയില്‍ ഈ 5 രാശിക്കാരുടെ തലവര മാറും
ആഗസ്റ്റ് 27 നാണ് ഭാദ്രപദ അമാവാസി. വർഷത്തിലെ അവസാനത്തെ അമാവാസി ഭാദ്രപദ മാസത്തിലാണ് വരുന്നത്.. ശനിയാഴ്ച വരുന്ന അമാവാസി ആയതുകൊണ്ടുതന്നെ ഈ അമാവാസിയെ ശനി അമാവാസി എന്നും പറയുന്നു. ഈ അമാവാസി വളരെയേറെ പ്രാധാന്യമുള്ളതാണ്. ശുഭകരമായ കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നത്.
ഈ അമാവാസിയുടെ ഫലം 5 രാശിക്കാർക്കും മികച്ചത് ആയിരിക്കും. ഭാദ്രപദ അമസ്യ നാളിൽ ദാനധർമ്മങ്ങൾ, തർപ്പണം എന്നിവ ചെയ്യുന്നത് വളരെ ശുഭകരമാണ്. ശനിയാഴ്ചയായതിനാൽ ഈ രാശിയിലെ ചില ആളുകൾക്ക് ശനിയുടെ പ്രത്യേക അനുഗ്രഹവും ലഭിക്കും. ഭാദ്രപദ അമാവാസി ഈ രാശിക്കാർക്ക് വളരെയധികം ശുഭകരമാണ്

മേടം (Aries:): മേടം രാശിക്കാർക്ക് ശനിയുടെ അനുഗ്രഹമുണ്ടാകും. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ശനി വൻ പുരോഗതിയും നൽകും. ഈ സമയത്തെ ഇവർക്ക് കഠിനാധ്വാനത്തിന്റെ ശുഭഫലങ്ങൾ ലഭിക്കും, ബഹുമാനം വർദ്ധിക്കും, വരുമാനം വർദ്ധിക്കും. കരിയറിൽ ഉന്നതി നേടാൻ കഴിയും. പ്രഭാവം വർദ്ധിക്കും. എല്ലാ ജോലികളും ഉത്സാഹത്തോടെ പൂർത്തിയാക്കുന്നതിലൂടെ നിങ്ങൾക്ക് പാരിതോഷികം ലഭിച്ചേക്കാം.

മിഥുനം (Gemini): മിഥുനം രാശിയിൽ കണ്ടക ശനി നടക്കുകയാണ് എങ്കിലും ഈ സമയം ശനി നല്ല ഫലങ്ങൾ നൽകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കരിയറിൽ നല്ല അവസരങ്ങൾ ഉണ്ടാകാം. പുതിയ ജോലി ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. നല്ല വാർത്തകൾ ലഭിച്ചേക്കും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. ആരോഗ്യം മെച്ചപ്പെടും.

കന്നി (Virgo): കന്നിരാശിക്കാർക്ക് തൊഴിൽ-ബിസിനസിൽ നല്ല അവസരങ്ങൾ ലഭിക്കും. അതിന്റെ ഗുണഫലങ്ങൾ ഭാവിയിൽ ലഭ്യമാകും. വരുമാനം വർദ്ധിക്കും. പണം ലഭിക്കാൻ സാധ്യത. പുറത്തുപോയി പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. ഒരു പുതിയ ജോലി ആരംഭിക്കുകയും ശനിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് വിജയം ലഭിക്കുകായും ചെയ്യും.
ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

തുലാം (Libra): തുലാം രാശിയിലും ശനിയുടെ ദോശ സമയം നടക്കുകയാണ് എങ്കിലും അത് ഉടൻ അവസാനിക്കും. അതുകൊണ്ടുതന്നെ ശനി നല്ല ഫലങ്ങൾ നൽകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ പൂർത്തിയാകും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. തൊഴിലന്വേഷകർക്ക് വലിയ അവസരങ്ങൾ ലഭിക്കും.

മീനം (Pisces): ഈ സമയത്ത് മീനരാശിക്കാർക്ക് നല്ല ദിവസങ്ങളായിരിക്കും. ശനിദേവന്റെ അനുഗ്രഹത്താൽ നല്ല നാളുകൾ ആരംഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. തൊഴിൽപരമായ തടസ്സങ്ങൾ നീങ്ങുകയും വൻ പുരോഗതി കൈവരിക്കുകയും ചെയ്യും. ആഗ്രഹം സഫലമാകും. ജോലി മാറാൻ നല്ല സമയമാണ്. കുടുംബത്തെ കൂടുതൽ ശ്രദ്ധിക്കുക, അവരോടൊപ്പം സമയം ചെലവഴിക്കുക.












Click it and Unblock the Notifications