Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി ഭാഗ്യം ഉറപ്പ്, ആഗ്രഹിച്ചതെന്തും നടക്കും.. എന്തൊരു ഭാഗ്യം!; ഇതാണോ നിങ്ങളുടെ രാശി

എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാവരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും.

ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളില്‍ ഏറ്റവും കോപിഷ്ഠനായ ഗ്രഹമാണ് ശനി. ശനി തന്റെ എല്ലാ ഭക്തര്‍ക്കും അവരുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് രണ്ടര വര്‍ഷമെടുത്താണ് ശനി മാറുന്നത്. കഴിഞ്ഞ നവംബര്‍ തൊട്ട് ശനി കുംഭം രാശിയിലാണ്.

astrology

2025 വരെ ഈ രാശിയിലാണ് ശനി സഞ്ചരിക്കുക. നിലവില്‍ ശനി കുംഭം രാശിയില്‍ അസ്തമിച്ചിരിക്കുകയാണ്. മാര്‍ച്ച് 18 വരെ ഈ അവസ്ഥയിലായിരിക്കും ശനി ഉണ്ടായിരിക്കുക. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും മറ്റ് ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗ്രഹ സംക്രമണം ഗുണകരമാകുക എന്ന് നോക്കാം.

മേടം

മേട രാശിക്കാര്‍ക്ക് ശനിയുടെ കുംഭം രാശിയിലെ അസ്തമയം വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. നിയമപ്രശ്‌നങ്ങളില്‍ നിന്ന് മോചനം. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. പങ്കാളിയോടൊപ്പം ദീര്‍ഘയാത്ര നടത്താം. ബിസിനസില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. പുതിയ ബിസിനസ് തുടങ്ങാനും അനുയോജ്യം.

തുലാം

തുലാം രാശിക്കാര്‍ക്ക് ശനിയുടെ കുംഭം രാശിയിലെ അസ്തമയം അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി ലഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ലോട്ടറി ഭാഗ്യം തേടിയെത്തും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും.

കന്നി

കന്നി രാശിക്കാര്‍ക്ക് ശനിയുടെ കുംഭം രാശിയിലെ അസ്തമയം ശുഭകരമായിരിക്കും. വരുമാനവും ആസ്തിയും രണ്ടിരട്ടി വര്‍ധിക്കും. ഈ സമയത്ത് ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. അതിനാല്‍ തന്നെ പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും അന്തസും വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മകരം

മകരം രാശിക്കാര്‍ക്ക് ശനിയുടെ കുംഭം രാശിയിലെ അസ്തമയം ഏറെ ഗുണം ചെയ്യും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹം സഫലമാകും. പ്രണയ ജീവിതം വിവാഹത്തിലേക്ക് വഴി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+