പുത്തന്‍ വീടും കാറും... പോരാത്തതിന് കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ രാശി മാറുന്നതിനെ സംക്രമണം എന്നാണ് വിളിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ ഓരോ രാശിയിലും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. ശനിയുടെ അസ്തമയത്തിനും ഉദയത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. 2025 ലെ ശനിയുടെ ആദ്യത്തെ അസ്തമയം ഫെബ്രുവരി 28ന് സംഭവിക്കും. ഇത് ചില രാശികള്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

ഇടവം
ശനിയുടെ അസ്തമയം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ബിസിനസില്‍ വലിയ വിജയം നിങ്ങളെ തേടിയെത്തും. ബിസിനസ് വിപുലപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അനുകൂല സമയമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.
ചിങ്ങം
ശനിയുടെ അസ്തമയം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരും. സാമ്പത്തികമായി വലിയ നിലയിലെത്താനാകും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും പ്രതീക്ഷിക്കാം. ആഢംബരം നിറഞ്ഞ ജീവിതമാണ് കാത്തിരിക്കുന്നത്.
വൃശ്ചികം
ശനിയുടെ അസ്തമയം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. പുതിയ വാഹനം സ്വന്തമാക്കും.
മകരം
ശനിയുടെ അസ്തമയം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ സമയം അനുകൂലമാണ്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവത കടാക്ഷിക്കും. ആഗ്രഹങ്ങളൊക്കെ സഫലമാകും. ബിസിനസില്‍ അനുകൂലമായ നേട്ടങ്ങള്‍ കൈവരിക്കാനാകും.
കുംഭം
ശനിയുടെ അസ്തമയം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നം സഫലീകരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യും. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. തൊഴില്‍പരമായി നേട്ടങ്ങള്‍ കൈവരിക്കാനാകും.


Click it and Unblock the Notifications