Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, പ്രശസ്തി.. തീര്‍ന്നില്ല, ഈ രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ പെരുമഴ

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ അവയുടെ രാശിയും സഞ്ചാരരേഖയും മാറും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.

ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധനും ശനിയും. നിലവില്‍ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബുധനും കുംഭ രാശിയില്‍ പ്രവേശിച്ചു. ഇതുമൂലം 30 വര്‍ഷത്തിനു ശേഷം കുംഭ രാശിയില്‍ ശനിയും ബുധനും സംഗമിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

astrology

എന്നാല്‍ ചില രാശിക്കാര്‍ക്ക് കുംഭം രാശിയിലെ ശനി-ബുധ സംഗമം പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും കാരണമാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമാകാന്‍ പോകുന്നത് എന്ന് നോക്കാം.

കുംഭം

കുംഭം രാശിയിലെ ശനി-ബുധ സംഗമം കുംഭം രാശിക്കാര്‍ക്ക് വളരെ നല്ല ഗുണങ്ങള്‍ നല്‍കും. കുംഭം രാശിയുടെ ലഗ്നഭാവത്തിലാണ് ഈ സംയോഗം സംജാതമായിരിക്കുന്നത്. ശനി കുംഭ രാശിയുടെ അധിപന്‍ കൂടിയായതിനാല്‍ ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. വ്യക്തിത്വത്തില്‍ പുരോഗതിയുണ്ടാകും. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. വരുമാനം വര്‍ധിക്കും.

മിഥുനം

കുംഭം രാശിയിലെ ശനി-ബുധ സംഗമം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമാായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തില്‍ ആണ് ഈ സംയോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ആഗ്രഹിച്ചതെന്തും നടക്കും. കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. കുടുംബത്തില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കും. ജോലി-ബിസിനസ് സംബന്ധമായി വിദേശയാത്ര ചെയ്യേണ്ടതായി വരും.

ചിങ്ങം

കുംഭം രാശിയിലെ ശനി-ബുധ സംഗമം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെട്ടിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉണ്ടാകും. അതിനാല്‍ നിങ്ങളുടെ വരുമാനം ഈ സമയത്ത് വര്‍ധിക്കും. സാമ്പത്തികല സ്ഥിരത കൈവരിക്കും.

മകരം

കുംഭം രാശിയിലെ ശനി-ബുധ സംഗമം മകരം രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഈ രാശിയുടെ സമ്പത്തിന്റെ ഗൃഹത്തിലാണ് ഈ സംയോഗം ഉണ്ടായിരിക്കുന്നത്. അതിനാല്‍ പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ടുപോകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ബംബര്‍ സമ്മാനം വരെ തേടിയെത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+