Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 4 രാശിക്കാരാണോ നിങ്ങള്‍? ദീപാവലിക്ക് നിങ്ങളെ തേടി ആ ഭാഗ്യമെത്തും

ഇപ്പോൾ വക്ര​ഗതിയിൽ സഞ്ചരിക്കുന്ന ശനിയും ബുധനും ഒക്ടോബറിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടേയും ബുധന്റെയും വക്ര​ഗതിയിലുള്ള ചലനം പല രാശിക്കാർക്കും വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

എന്നാൽ ഗ്രഹങ്ങളുടെ സ്ഥാനം മാറിക്കഴിയുമ്പോൾ ഇവരുടെ പ്രശ്നങ്ങളും അവസാനിക്കും. പ്രശ്നങ്ങൾ മാറുന്നത് മാത്രമല്ല. നാല് രാശിക്കാർക്ക് വരാൻ പോകുന്നത് വളരെ നല്ല സമയം കൂടിയാണ്. പ്രശ്നങ്ങൾ മാറി നല്ലകാലം വരുന്ന നാല് രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.

1

മേടം: ശനി, ബുധൻ സംക്രമണം നല്ല കാര്യം കൊണ്ടുവരുന്ന രാശികളിൽ ഒന്നാണ് മേടം. മേടം രാശിക്കാർക്ക് കൂടുതൽ ശുഭകരമായ ഫലങ്ങൾ ഈ ​ഗ്രഹങ്ങളുടെ രാശി മാറ്റം കൊണ്ടുവരും . ബിസിനസുകാർക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചേക്കാം. തൊഴിൽ അന്വേഷിച്ചു നടക്കുന്നവർക്കും ഏറ്റവുംം നല്ലകാലമാണ്. ഈ ​ഗ്രഹങ്ങളുടെ സംക്രമണ നാളിൽ ഈ രാശിക്കാർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

2


ഇടവം: ശനിയുടേയും ബുധന്റെയും രാശി മാറ്റം ഏറ്റവും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്, ഇടവം രാശിക്കാർക്കായിരിക്കും. ഇടവം രാശിക്കാർക്ക് ഈ രണ്ട് ഗ്രഹങ്ങളുടെ സംക്രമം ഗുണം ചെയ്യും. ഈ രാശിക്കാർക്ക് ശനിദേവന്റെ സ്ഥാന മാറ്റത്തിൽ നിന്ന് വലിയ നേട്ടങ്ങളാണ് വന്നുചേരുക. മറ്റുള്ള ആളുകളിൽ നിന്ന് ബഹുമാനം ലഭിക്കും. അത് മാത്രമല്ല ധാരാളം നല്ല വാർത്തകൾ
ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാം.

3

മിഥുനം: മിഥുനം രാശിക്കാർക്ക് പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. ഈ കാലയളവിൽ വരുമാനത്തിൽ വലിയ വർധനവുണ്ടാകും. പ്രതീക്ഷിച്ച ശുഭവാർത്തകൾ ഈ സമയത്ത് വന്നുതേരുന്നതാവും. ബിസിനസിൽ പുരോഗതി ഉണ്ടാകും. ഇതുവരെ നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങളിൽ‌ നിന്ന് ഈ സമയത്ത് നിങ്ങൾക്ക് രക്ഷയുണ്ടാകും.

4


ധനു: ധനു രാശിക്കാർക്കും ബുധൻ, ശനി സംക്രമണം ഗുണം ചെയ്യും. ദീപാവലി നാളിൽ ഈ രാശിക്കാരെ കാത്തിരിക്കുന്നത് വളരെ നല്ലൊരു വാർത്തയാണ്. ദീപാവലി സമയത്ത് ഈ രാശിക്കാർക്ക് ധനം ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനവും വർധിക്കും. ഉദ്യോഗാർത്ഥികൾക്കും ഈ സമയം വളരെ നല്ലതാണ്. സർക്കാർ ജീവനക്കാർക്കും ഇത് നല്ല സമയം ആണ്. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്.
ഈരാശിക്കാർക്ക് വരാൻ‌പോകുന്ന ഏറ്റവും നല്ല കാലമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+