നിധികുംഭം തന്നെ കൈയിലെത്തും.! നവപഞ്ചമരാജയോഗം വഴി നേട്ടം കൊയ്യുന്ന രാശിക്കാര്‍ ഇവര്‍
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
നവഗ്രഹങ്ങളില്‍ ഏറെ വിശേഷപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് ശനിയും ബുധനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ബുദ്ധിയുടേയും അറിവിന്റേയും കാരകനാണ്. വേദ ജ്യോതിഷ പ്രകാരം ബുധനും ശനിയും ചേര്‍ന്ന് നവപഞ്ചമ രാജയോഗം രൂപപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 26 ഞായറാഴ്ച, ബുധനും ശനിയും പരസ്പരം 120 ഡിഗ്രിയിലെത്തിയിരുന്നു.
ഇതുവഴിയാണ് നവപഞ്ചമ രാജയോഗം രൂപപ്പെട്ടത്. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് നവപഞ്ചമ രാജയോഗം വഴി രൂപപ്പെട്ടിരിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നമുക്ക് നോക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം ഗുണകരമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന കഷ്ടതകളില്‍ നിന്ന് മോചനം ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പല വഴിക്ക് പണം കൈയിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പിക്കാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങളെല്ലാം പരിഹരിക്കപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം നേടും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യത കാണുന്നു.
മിഥുനം
നവപഞ്ചമ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പല വഴിക്ക് പണം കൈയിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൈവരും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
കുംഭം
നവപഞ്ചമ രാജയോഗം കുംഭം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. വിദേശ യാത്രയ്ക്ക് അവസരമൊരുങ്ങും. ഏറെ നാളത്തെ ആഗ്രഹമായ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥ യാത്രയ്ക്ക് സാധ്യത കാണുന്നു.












Click it and Unblock the Notifications