ഈ രാശിക്കാരാണോ 2 കൊല്ലത്തേക്ക് തിരിഞ്ഞുനോക്കേണ്ട; കയ്യിൽ പണവും, ഇരട്ടിലാഭവും
ജ്യോതിഷ പ്രകാരം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുതയാണ്. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിലേക്ക് വരുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു രാശി മാറ്റമാണ്. ചില രാശിക്കാരെ തേടി ഈ സമയത്ത് ഭാഗ്യം വന്നുചേരും. എന്നാൽ ഇത് വന്നുപോകുന്ന ഭാഗ്യമല്ല. വളരെ കാലം നീണ്ടുനിൽക്കുന്ന ഭാഗ്യമാണ്. 2025 വരെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾക്കും പുരോഗതിയും വന്നുചേരും.
ജ്യോതിഷ പ്രകാരം ജനുവരി 17ന് 30 വർഷത്തിന് ശേഷം ശനി ദേവൻ കുംഭ രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചമ്പോൾ അതിന്റെ ശുഭഫലം പല രാശിക്കാർക്കും ലഭിച്ചിട്ടുണ്ട്. ശനി ദേവന്റെ യഥാർത്ഥ ത്രികോണ രാശിയായിട്ടാണ് കുംഭത്തെ കാണുന്നത്. അതുകൊണ്ടുതന്നെ കുംഭ രാശിയിൽ ശനി ഐശ്വര്യം നൽകുന്നു എന്നാണ് കരുതപ്പെടുന്നത്. കുംഭ രാശിയിൽ ശനി സംക്രമിക്കുന്നതിനാൽ പല രാശിക്കാർക്കും സമ്പത്തിന്റെയും പുരോഗതിയുടെയും സാധ്യതകൾ സൃഷ്ടിക്കപ്പെടും. കുംഭത്തിൽ ശനി എത്തുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് നല്ല ഫലങ്ങൾ ഉണ്ടാവുന്നതെന്ന് നോക്കാം...

മകരം : ജ്യോതിഷ പ്രകാരം 2025 വരെയുള്ള സമയം മകരം രാശിക്കാർക്ക് വളരെ നല്ല കാലമായിരിക്കും. ഈ രാശിയിലുള്ള രാശിക്കാർക്ക് ഈ സംക്രമം ശുഭകരമായ നേട്ടങ്ങളാണ് നൽകുന്നത്. മകരം രാശിയുടെ അധിപനാണ് ശനി. ശനി സമ്പത്തിന്റെ ഭവനത്തിലാണ് വരുന്നത്. അത് കൊണ്ട് തന്നെ ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഈ സമയത്ത് ധനം വന്നുചേരും. നിങ്ങൾക്ക് ഈ സമയത്ത് എന്തും ചെയ്യാനുള്ള വിശ്വസം വന്നുചേരും. ഈ സമയത്ത് വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ സാധിക്കുന്നതാണ്. ജോലിസ്ഥലത്തും നല്ല പുരോഗതി ഉണ്ടാവും. നിങ്ങൾ ഈ സമയത്ത് എന്ത് ചെയ്യാൻ വിചാരിച്ചാലും അത് ചെയ്യാൻ സാധിക്കും.
ധനു : ഈ സമയം ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ നേട്ടമുണ്ടാകും. കുംഭത്തിൽ ശനി സംക്രമിച്ചതോടെ ഈ രാശിക്കാരുടെ ഏഴര ശനി മാറി ഏറ്റവും നേട്ടം വരുന്ന സമയമാണ്. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനി സംക്രമിക്കാൻ പോകുന്നത്.
ശനി ശക്തമായ സ്ഥാനത്താണ്. അതുകൊണ്ട് നിങ്ങൾക്ക് വിദേശത്ത് നിന്ന് ഒരു ശുഭകരമായ വാർത്ത തേടിവരും. ഭൂമിയുടെയോ വസ്തുവിന്റെയോ വിൽപനയിലും വാങ്ങലിലും വലിയ നേട്ടമുണ്ടാകും. ബിസിനസ്സിൽ പുതിയ ഓർഡറുകളിൽ നിന്നും ലാഭം ഉണ്ടാകും. പുതിയ എന്തെങ്കിലും പദ്ധതി മനസ്സിലുണ്ടെങ്കിൽ നിങ്ങൾക്ക് ഈ സമത്ത് സാധ്യമാക്കാം
മിഥുനം: കുംഭ രാശിയിലെ ശനി സംക്രമണം മിഥുന രാശിക്കാർക്ക് ഭാഗ്യം വരുന്ന സമയമാണ്. ശനിയുടെ സംക്രമം മൂലം ഈ രാശിക്കാർക്ക് കണ്ടക ശനിയിൽ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചിരിക്കുകയാണ്. ഈ രാശിയുടെ എട്ടാം ഭാവാധിപനായ ശനി ഒൻപതാം ഭാവത്തിൽ ഇരിക്കുന്നു.
അതുകൊണ്ട് കുറേകാലത്തേക്ക് ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പാതിവഴിയിൽ വെച്ച് മുടങ്ങിയ ജോലികൾ നിങ്ങൾക്ക് ഈ സമയത്ത് വീണ്ടും ആരംഭിക്കാം. ഈ കാലയളവിൽ ജോലി-ബിസിനസ്സ് എന്നിവയ്ക്കായി നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കും. വിദേശത്ത് പഠിക്കുന്നവരുടെ ആഗ്രഹങ്ങളും ഉടൻ സഫലമാകും. വളരെ നല്ലകാലമാണ് വരാനിപരിക്കുന്നത്..












Click it and Unblock the Notifications