• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയം

  • By Desk
Google Oneindia Malayalam News

ജ്യോതിഷത്തില്‍ ശനി ഗ്രഹത്തിന് വലിയ പ്രാധാന്യമാണ് ആണ് ഉള്ളത്. ഒട്ടനവധി ദുരനുഭവങ്ങള്‍ക്ക് ശനി ചില സമയങ്ങളില്‍ കാരണഭൂതനാകും. ശനി സംക്രമണത്തെ വലിയ പ്രാധാന്യത്തോടെ ആണ് ജ്യോതിഷികള്‍ കാണുന്നത്. ശനിയുടെ രാശി മാറ്റം സംഭവിക്കാനിരിക്കെ അശുഭകരമായ കാര്യങ്ങള്‍ ചില രാശിക്കാരില്‍ സ്ഥിരമായി സംഭവിക്കാന്‍ വലിയ സാധ്യതയാണ് കാണുന്നത്.

പുതു വര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങളെ ബാക്കിയുള്ളൂ. 2023 ജനുവരി 17 നാണ് ശനി രാശി മാറി കുംഭ രാശിയിലേക്ക് പ്രവേശിക്കുന്നത്. ശനിയുടെ സ്വന്തം രാശിയാണ് കുംഭരാശി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭ രാശിയില്‍ വിരാജിക്കാനൊരുങ്ങുന്നത്. ഇത് ചില രാശിക്കാര്‍ക്ക് വലിയ ദോഷമുണ്ടാക്കും എന്നാണ് കാണുന്നത്. ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് ശനിയുടെ രാശിമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്ന് പരിശോധിക്കാം...

1

മൂന്ന് രാശിക്കാരിലാണ് ശനിയുടെ രാശിമാറ്റം ദോഷമുണ്ടാക്കാന്‍ പോകുന്നത്. ആരോഗ്യം, സമ്പത്ത്, സമാധാനം എന്നിവയില്‍ എല്ലാം അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാനാണ് സാധ്യത. മേടം, ചിങ്ങം ധനു രാശിക്കാരിലാണ് ശനിയുടെ രാശി മാറ്റം മോശം ഫലം ചെലുത്തുക. ഈ രാശിക്കാര്‍ വളരെ ഏറെ സൂക്ഷിക്കണമെന്ന് സാരം. ശനിയുടെ രാശിമാറ്റം മേടം, ചിങ്ങം ധനു രാശിക്കാരില്‍ ചെലുത്തുന്ന ദോഷഫലങ്ങള്‍ ഇവയാണ്.

പുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചുപുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചു

2

മേടം രാശിക്കാരെ ദോഷഫലങ്ങളോടെ ആണ് 2023 വരവേല്‍ക്കുക. ശനിയുടെ ദോഷ ദൃഷ്ടി പതിക്കുന്നത് വഴി മേട രാശിക്കാര്‍ക്ക് വലിയ ധന പ്രതിസന്ധി സൃഷ്ടിക്കും. വരവിനേക്കാള്‍ ചെലവ് വര്‍ധിക്കും. കുടുംബ ബജറ്റ് താളം തെറ്റിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടും. കുടുംബസ്വത്തുക്കളില്‍ തര്‍ക്കം ഉടലെടുത്തേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ജാഗ്രത വേണ്ട സമയം.

രണ്ട് ചാണക പീസ് തരട്ടെ എന്ന് കമന്റ്.. അഹാനയുടെ മറുപടി കേട്ടോ..? കലക്കിയെന്ന് സോഷ്യല്‍ മീഡിയരണ്ട് ചാണക പീസ് തരട്ടെ എന്ന് കമന്റ്.. അഹാനയുടെ മറുപടി കേട്ടോ..? കലക്കിയെന്ന് സോഷ്യല്‍ മീഡിയ

3

കുടുംബത്തില്‍ പിരിമുറുക്കം ഉണ്ടാകാനും ചെറിയ വഴക്കുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. പങ്കാളിയില്‍ നിന്ന് മാനസിക സമ്മര്‍ദ്ദം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തിന് കൂടുതല്‍ സമയം മാറ്റിവെക്കണം. തൊട്ടടുത്ത സൗഭാഗ്യം നഷ്ടപ്പെടാനും സാധ്യത ഏറെയാണ്. ബിസിനസ് രംഗത്ത് മോശം സമയം. ക്ഷേത്ര ദര്‍ശനവും ശനീശ്വര സ്‌തോത്രവും മുടക്കാതിരിക്കുന്നതാണ് ഉത്തമം.

13 വര്‍ഷം മോദി മാത്രം; ശേഷം എട്ട് വര്‍ഷത്തിനിടെ മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ച് ബിജെപി13 വര്‍ഷം മോദി മാത്രം; ശേഷം എട്ട് വര്‍ഷത്തിനിടെ മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ച് ബിജെപി

4


ചിങ്ങം രാശിക്കാരേയും 2023 ല്‍ കാത്തിരിക്കുന്നത് മോശം സമയമാണ്. ശനിയുടെ സംക്രമണം കാരണം ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് പലവിധ ആശയക്കുഴപ്പങ്ങളും അനുഭവപ്പെടും. നിര്‍ണായക ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരും. അനാവശ്യമായ യാത്രയ്ക്ക് സാധ്യത കാണുന്നു. സമ്പാദ്യം സൂക്ഷിച്ച് ചെലവാക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും.

5

ഒഴിവാക്കാനാകാത്ത ചെലവുകള്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കും. കുടുംബാംഗങ്ങളുടേ ആരോഗ്യം ശുഷ്‌കമായിരിക്കും. വീട്ടിലെ പ്രായമുള്ളവരില്‍ പ്രത്യേക ശ്രദ്ധ വേണം. പിതൃസ്വത്ത് സംബന്ധിച്ച് സഹോദരങ്ങളുമായി തര്‍ക്കത്തിന് സാധ്യത കാണുന്നു. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് തിരിച്ചടിക്ക് സാധ്യത. എല്ലാ ശനിയാഴ്ചകളിലും അന്നദാനം നടത്തുന്നത് നല്ലതാണ്.

6

ശനിയുടെ ദോഷദൃഷ്ടി 2023 ല്‍ ധനു രാശിക്കാരിലും മോശം സ്വാധീനം ചെലുത്തും. ധനുരാശിക്കാരെ കാത്ത് ഏഴരശനിയാണ് ഉള്ളത്. അതിനാല്‍ ഏറെ ശ്രദ്ധ വേണം. ഏഴര ശനി കഴിഞ്ഞാലും ധനു രാശിക്കാര്‍ പ്രയാസപ്പെടും. ബിസിനസ് രംഗത്ത് മോശം സമയമാണ്. തൊഴിലിടങ്ങളില്‍ ജാഗ്രതയോടെ പെരുമാറുക. സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ നാക്ക് നിങ്ങളെ ചതിക്കും. സ്വത്ത് തര്‍ക്കങ്ങള്‍ നീണ്ട് പോകും.

7

പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ക്കും മോശം സമയമാണ്, ജാഗ്രത വേണം. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. കുടുംബത്തില്‍ ശാന്തിയുണ്ടാകുമെങ്കിലും വ്യക്തിപരമായി മാനസിക പിരിമുറുക്കം നേരിടേണ്ടി വരും. നിക്ഷേപങ്ങള്‍ സൂക്ഷിച്ച് മാത്രം നടത്തുക. ക്ഷേത്ര ദര്‍ശനം ഇക്കാലയളവില്‍ മുടക്കരുത്. ശനീശ്വര സ്‌തോത്രം ദിവസവും ഉരുവിടുന്നത് ദോഷങ്ങളില്‍ നിന്ന് കവചം സൃഷ്ടിക്കും.

English summary
Shani Gochar 2023: Saturn Transit in Aquarius results bad times await these zodiac signs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X