ധനലാഭം, വരുമാനം കുതിച്ച് കുതിച്ചുയരും; ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നാളുകള്‍
ജ്യോതിഷത്തില്‍ ശനിദേവന് വലിയ പ്രാധാന്യമുണ്ട്. ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ വിശ്വാസികള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട്. കണ്ടകശനിയില്‍ നിന്ന് രക്ഷനേടാനും ഒരുപാട് ഉപായങ്ങള്‍ സ്വീകരിക്കാറുണ്ട്. അതുപോലെ തന്നെ ജ്യോതിഷത്തില്‍ വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ഒന്നാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. ഇത്തരം രാശിമാറ്റങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ വലിയ രീതിയില്‍ ബാധിക്കും.
ചിലരെ സംബന്ധിച്ച് ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചിലരെ സംബന്ധിച്ച് ദോഷകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. ശനിയെ നീതിയുടെ ദൈവമായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ ശനിയെ കോപിഷ്ടനാക്കാന്‍ ആരും മുതിരാറില്ല. ശനിയുടെ അനുഗ്രഹം നേടാനും എഴരശനി, കണ്ടക ശനി എന്നിവയില്‍ നിന്ന് രക്ഷനേടാനും വിവിധ മാര്‍ഗങ്ങളാണ് എല്ലാവരും സ്വീകരിക്കുന്നത്.

ഇപ്പോള്‍ ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി 17ന് ആണ് ശനി കുംഭരാശിയിലേക്ക് പ്രവേശിച്ചത്. 2025 വരെ ശനി കുംഭരാശിയില്‍ തുടരും. ശനിയുടെ രാശിമാറ്റം മൂന്ന് രാശിക്കാര്‍ക്ക് വലിയ അനുഗ്രഹങ്ങള്‍ നല്‍കും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.
ഇടവം രാശിക്കാരെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന സമയമാണിത്. വലിയ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ശനിയുടെ ഈ മാറ്റം ഇടവം രാശിക്കാരില്‍ രാജയോഗം രൂപപ്പെടുത്തും. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം അടിപൊളിയാണ്. വലിയ ലാഭം പ്രതീക്ഷിക്കാം.
ഇവരെ സംബന്ധിച്ച് ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും. വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുന്ന സമയം കൂടിയാണിത്. കല, സംഗീതം, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണിത്. ഇവരെ സംബന്ധിച്ച് മികച്ച ഫലങ്ങള്‍ തേടിയെത്തും. എന്തുകൊണ്ടും നല്ല സമയമാണ്.
മിഥുനം രാശിക്കാര്‍ക്കും ശനിയുടെ സംക്രമണം വലിയ ഫലം നല്‍കുന്ന സമയമാണ്. 2025 ആകുമ്പോഴേക്കും നിങ്ങള്‍ക്ക് അത്ഭുതകരമായ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്തുള്ളവര്‍ക്ക് പുരോഗതിയുണ്ടാകും. പ്രമോഷന്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള എല്ലാ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. വിദേശ യാത്രയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്.
തുലാം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമം വളരെ ശുഭകരമായിരിക്കും. ശനി കുംഭം രാശിയില്‍ എത്തിയതോടെ ഇവരുടെ കണ്ടക ശനികാലം അവസാനിക്കും. ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാല്‍ ഈ രാശിക്കാര്‍ക്ക് അതില്‍ നിന്നും മോചനം ലഭിക്കും. തൊഴില്‍ രംഗത്ത് വലിയ പുരോഗതിയുണ്ടാകും. ഈ രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കും.












Click it and Unblock the Notifications