പുതിയ വീട്ടില്‍ ആഡംബര ജീവിതം, വരുമാനം കുന്നോളം കൂടും.. 25 മാസം ഇനി തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഈ രാശിമാറ്റം ദോഷമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് അനിര്‍വചനീയമായ ഭാഗ്യം കൊണ്ട് വരും. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ശനി.
നീതിയുടെ ദേവന്‍ എന്നാണ് വേദ ജ്യോതിഷത്തില്‍ ശനിയെ വിളിക്കുന്നത്. ശനി ഒരാളുടെ ജാതകത്തില്‍ ശരിയായ സ്ഥാനത്താണ് സഞ്ചരിക്കുന്നത് എങ്കില്‍ അവര്‍ക്ക് അതുല്യമായ നേട്ടങ്ങളാണ് ലഭിക്കുക. നിലവില്‍ കുംഭ രാശിയിലാണ് ശനി സംക്രമിര്രുന്നത്. അടുത്ത 25 മാസത്തേക്ക് കുംഭം രാശിയില്‍ തന്നെയായിരിക്കും ശനിയുടെ സഞ്ചാരം. രണ്ടര വര്‍ഷമെടുത്താണ് ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത്.

ശനിയുടെ കുംഭം രാശിയിലെ സഞ്ചാരം ചില രാശിക്കാരെ സംബന്ധിച്ച് വലിയ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കാന്‍ മാത്രമല്ല. ചില രാശിക്കാരുടെ ഏഴര ശനിയും കണ്ടശനിയും ഇത് വഴി നീങ്ങുകയും ചെയ്തു. വരുന്ന 25 മാസത്തേക്ക് മറ്റ് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളും ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് കുംഭത്തിന്റെ ഈ രാശി മാറ്റം ഗുണപരമാകുന്നത് എന്ന് നമുക്ക് നോക്കാം.
ഇടവം
കുംഭം രാശിയിലെ ശനിയുടെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ഭാഗ്യത്തിന്റെ കടാക്ഷം എപ്പോഴും ഇവര്‍ക്ക് കൂടെ ഉണ്ടായിരിക്കണം. ഏറ്റെടുത്ത ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.
മിഥുനം
കുംഭം രാശിയിലെ ശനിയുടെ സംക്രമണം മിഥുനം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. കരിയറില്‍ ഈ രണ്ടര വര്‍ഷം കൊണ്ട് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
തുലാം
കുംഭം രാശിയിലെ ശനിയുടെ സംക്രമണം തുലാം രാശിക്കാര്‍ക്കും മികച്ച ഫലങ്ങള്‍ സമ്മാനിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കും. പുതിയ വീട്, കാര്‍ എന്നിവ വാങ്ങാന്‍ യോഗ കാണുന്നു. വരുമാനത്തില്‍ വലിയ വര്‍ധനവ് പ്രകടമാകും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. സന്താന ഭാഗ്യം കൈവരും.
ചിങ്ങം
കുംഭം രാശിയിലെ ശനിയുടെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കം വേഗത്തിലാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ കാലം ചിലവിടാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് മികച്ച സമയം. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. ഏറെ നാളായി വിവാഹം ആലോചിച്ച് നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം.
കുംഭം
കുംഭം രാശിയിലെ ശനിയുടെ സംക്രമണം കുംഭം രാശിയിക്കാര്‍ക്ക് പ്രത്യേക ശുഭ ഫലങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ക്കാര്‍ക്ക് ഇക്കാലയളവില്‍ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും ലഭിക്കും. ജോലിലിയില്‍ ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും ഇക്കാലയളവില്‍ ഉണ്ടാകും. വിദേശത്ത് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജോടെ മെച്ചപ്പെട്ട ജോലി ലഭിരക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications