ബാങ്ക് ബാലന്‍സ് കുതിച്ച് കുതിച്ചുയരും; രാജാവിനെ പോലെ ജീവിക്കാം, ഈ രാശിക്കാര്‍ക്ക് നല്ല സമയം
2022 വര്‍ഷം അവസാനിക്കുകയാണ്. പുതിയ പ്രതീക്ഷകളുമായി പുത്തന്‍ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എല്ലാവരും. ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് 2023നെ നോക്കിക്കാണുന്നത്. 2023ന്റെ തുടക്കത്തില്‍ പല ഗ്രഹങ്ങളും രാശിമാറാന്‍ ഒരുങ്ങുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശനി കുംഭ രാശിയില്‍ പ്രേവേശിക്കുന്നതാണ്. ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.

ശനി കുംഭ രാശിയില്‍ പ്രവേശിക്കുന്നതോടെ വിപരീത രാജയോഗമാണ് സൃഷ്ടിക്കുന്നത്. ഇതിലൂടെ വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നുചേരും. ശനി ദേവന്റെ കൃപ ഇവരെ എല്ലാ കാര്യത്തിലും തേടിയെത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ വന്നെത്തുകയെന്ന് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. പ്രത്യേക നേട്ടങ്ങളാണ് ഇവരെ തേടി ഈ സമയത്ത് വന്നെത്തുക. ജനുവരി 17ന് ശനി രാശിമാറും. ഇതേ തുടര്‍ന്ന് വിപരീത രാജയോഗം സൃഷ്ടിക്കും. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കാലമാണ്. ഇവക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ബഹുമാനത്തിനും ആദരവിനും വര്‍ദ്ധനവുണ്ടാകും.

വ്യവസായികള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ലാഭം നേടിയെടുക്കാന്‍ സാധിക്കും. ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ പണം നിങ്ങളിലേക്ക് എത്തിച്ചേരും. പ്രതിക്ഷിക്കാതെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. വലിയ നേട്ടങ്ങള്‍ ഈ സമയത്ത് പ്രതീക്ഷിക്കാം.

കന്നി രാശിക്കാര്‍ക്ക് കോടതി വ്യവഹാരങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ കാരണമാകും. പഴയ കടങ്ങളില്‍ നിന്ന് ആശ്വാസം ലഭിത്തും. ആരോഗ്യപരമായി നല്ല സമയമാണ്. വിട്ടുമാറാത്ത രോഗങ്ങളുണ്ടെങ്കില്‍ അതില്‍ നിന്ന് ശമനമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. പരീക്ഷകളില്‍ ഉന്നച വിജയം നേടാനാകും. ജോലി മാറ്റത്തിന് സാധ്യതയുണ്ട്. ബിസ്‌നസില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ധനു
ഈ സമയത്ത് ധനു രാശിക്കാര്‍ക്ക് ഏഴര ശനിയില്‍ നിന്ന് മോചനം ലഭിക്കും. ഈ രാശിയിലൂടെ മൂന്നാം ഭാവത്തിലൂടെയാണ് ശനിയുടെ രാശിമാറ്റം സംഭവിക്കുന്നത്. വിപരീത രാജയോഗം ഇവിടെയും രൂപപ്പെടും. ധനു രാശിക്കാര്‍ക്ക് ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കാന്‍ കാരണമായേക്കും.

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നല്ല കാലമായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും വരുമാന വര്‍ദ്ധനവിനും സാധ്യതളും കാണുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ധനു രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്.

മീനം
മീനം രാശിക്കാര്‍ക്കും വിപരീത രാജയോഗം സൃഷ്ടിക്കപ്പെടും. വിദേശ യാത്രയ്ക്കുള്ള അവസരമുണ്ടാകും. ആരോഗ്യപരമായി നല്ല സമയമായിരിക്കും. ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ സമയത്ത് വലിയ ആശ്വാസമുണ്ടാകും. വിദേശ രാജ്യങ്ങളില്‍ എക്‌സ്‌പോര്‍ട്ട് ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ലാഭം വര്‍ദ്ധിക്കും.

മീനം രാശിക്കാര്‍ക്ക് പുരോഗതിയുടെ നാളുകളാണ്. പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് വന്നുചേരും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വന്നുചേരാന്‍ കാരണമായേക്കും.












Click it and Unblock the Notifications