Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കാര്‍, വീട്... ആസ്തി കുന്നോളം, രണ്ട് വര്‍ഷത്തേക്കിനി തിരിഞ്ഞുനോക്കേണ്ട..!! ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അതിന്റെ രാശി ചക്രം മാറ്റുന്നുണ്ട്. ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് വഴി വിപരീത ഫലമായിരിക്കും ലഭിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ഗുണം ചെയ്യും.

ജ്യോതിഷത്തില്‍ വളരെ ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് ശനി. കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്ന ഗ്രഹമാണ് ശനി എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ശനി മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുന്നവരെ ശിക്ഷിക്കുകയും നന്മ ചെയ്യുന്നവര്‍ക്ക് സന്തോഷവും ഐശ്വര്യവും വിജയവും സമ്മാനിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ നേട്ടം ജീവിതത്തില്‍ കൈവരിക്കാന്‍ സാധിക്കും.

ASTROLOGY

നിലവില്‍ ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. 2025 വരെ ശനി ഈ രാശിയില്‍ ഉണ്ടാകും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജീവിതത്തിലെ ഏറ്റവും മികച്ച സമയം തന്നെയായിരിക്കും ഇത് വഴി ഈ രാശിക്കാര്‍ക്ക് ലഭിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ കാലയളവില്‍ നേട്ടം ലഭിക്കുക എന്ന് നോക്കാം

ഇടവം

കുംഭം രാശിയിലെ ശനി സംക്രമണം ഇടവ രാശിക്കാര്‍ക്ക് ശുഭകരമായ ഫലം സമ്മാനിക്കും. രണ്ട് വര്‍ഷക്കാലത്തേക്ക് ജീവിതത്തിലെ പല നേട്ടങ്ങളും ഇവര്‍ സ്വന്തമാക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം സ്വന്തമാക്കും. വരുമാനത്തില്‍ വലിയ വര്‍ധനവ് പ്രകടമാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കും.

ചിങ്ങം

കുംഭം രാശിയിലെ ശനി സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യത്തിനും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ പല പ്രശ്‌നങ്ങളും പരിഹരിക്കും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാന്‍ സാധിക്കും. ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും ആഡംബരവും വര്‍ധിക്കും.

തുലാം

കുംഭം രാശിയിലെ ശനി സംക്രമണം തുലാം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. രണ്ട് വര്‍ഷം കൊണ്ട് പണം, പദവി, സ്ഥാനമാനങ്ങള്‍ എന്നിവയെല്ലാം ലഭിക്കും. തൊഴില്‍പരമായും സാമ്പത്തികമായും വലിയ പുരോഗതി കൈവരിക്കാന്‍ നിങ്ങള്‍ക്കാകും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭകരമായ സമയമാണ്. യോജിച്ച ജീവിത പങ്കാളി തന്നെ നിങ്ങളെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+