Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്ദിഷ്ടകാര്യ ലബ്ധി, ഉന്നതവിജയം, ധനയോഗം; ഈ രാശിക്കാര്‍ക്ക് കോളടിച്ചു..!!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശിയും സഞ്ചാര രേഖയും മാറ്റാറുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം കൊണ്ട് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷമായിരിക്കും.

ജ്യോതിശാസ്ത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. ഒരാളുടെ ജാതകത്തില്‍ ശനി ശുഭകരമായ സ്ഥാനത്താണെങ്കതില്‍ അയാള്‍ക്ക് അനുകൂലമായ ഫലങ്ങളും അശുഭകരമായ സ്ഥാനത്താണെങ്കില്‍ പ്രതികൂല ഫലങ്ങളും ലഭിക്കും. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ശനി നീതിയുടെ ദേവന്‍ എന്നാണ് അറിയപ്പെടുന്നത്. ശനി ദേവന്‍ ഒരു വ്യക്തിയുടെ കര്‍മ്മങ്ങള്‍ നിരീക്ഷിക്കുകയും അതിന് അനുസരിച്ച് ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

astrology

നിലവില്‍ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ശനി തന്റെ സഞ്ചാരത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തും. 2024 ഫെബ്രുവരി 11 മുതല്‍ 2024 മാര്‍ച്ച് 18 വരെ ശനിയുടെ അസ്തമയമാണ്. അതിന് ശേഷം 19 ന് ഉദിക്കും. ജൂണ്‍ 29 മുതല്‍ 2024 നവംബര്‍ 15 വരെ ശനി വക്രഗതിയില്‍ ആയിരിക്കും സഞ്ചരിക്കുക. ശനിയുടെ സഞ്ചാരത്തിലെ ഈ മാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുന്നത് എന്ന് നോക്കാം.

മേടം

ശനിയുടെ സഞ്ചാരത്തിലെ മാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അടുത്ത വര്‍ഷം ഈ രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വരും. പണവും ഉന്നത സ്ഥാനവും സുഖസൗകര്യങ്ങളുമാണ് ഈ രാശിക്കാരെ അടുത്ത വര്‍ഷം കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതോടെ ബാധ്യതകളെല്ലാം തീര്‍ക്കാനാകും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും വര്‍ധിക്കും.

ഇടവം

ശനിയുടെ സഞ്ചാരത്തിലെ മാറ്റം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും. വരുമാനത്തിനായി ഒന്നിലധികം സ്രോതസുകള്‍ തുറക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

ധനു

ശനിയുടെ സഞ്ചാരത്തിലെ മാറ്റം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം വരിക്കാം.

മകരം

ശനിയുടെ സഞ്ചാരത്തിലെ മാറ്റം മകരം രാശിക്കാര്‍ക്കും ഗുണകരമായിരിക്കും. ഈ സമയം സന്തോഷവും ഐശ്വര്യവും നിറഞ്ഞ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ഏറെ നാളായി മുടങ്ങി കിടക്കുന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതുവര്‍ഷത്തില്‍ തന്നെ പുതിയ വീട്ടില്‍ താമസിക്കാം. വിദേശത്ത് ജോലി, ഉപരിപഠനം എന്നിവ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+