രാജയോഗം 30 വര്‍ഷത്തിന് ശേഷം കടന്നുവരും, സമ്പത്ത് കുതിച്ചുയരും; ഈ രാശിക്കാര്‍ക്ക് ലഭിക്കും ധനനേട്ടം
ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവ് കഴിയുമ്പോള്‍ രാശിമാറാറുണ്ട്. ശനിയും വ്യാഴവും ഇത്തരം രാശിമാറ്റങ്ങള്‍ കൊണ്ട് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്നവരാണ്. നിലവില്‍ ശനി കുംഭ രാശിയിലാണ് സഞ്ചരിക്കുന്നത്. ശശ് മഹാപുരുഷ രാജയോഗം ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
ശനി പതിയെ മാത്രം ചലിക്കുന്ന ഗ്രഹമാണ്. അതിനാല്‍ മറ്റൊരു രാശിയിലേക്കുള്ള ശനിയുടെ പ്രയാണത്തിന് രണ്ട വര്‍ഷത്തെ സമയമെടുക്കും. ഒരു രാശിയില്‍ നിന്ന് മാറിയ ശേഷം വീണ്ടും അതേ രാറിയില്‍ തിരിച്ചെത്താന്‍ ശനിക്ക് മുപ്പത് വര്‍ഷത്തെ സമയം ആവശ്യമാണ്. ശശ് രാജയോഗം 2025ല്‍ ശനി രാശി മാറുന്നത് വരെ തുടരും. അതുകൊണ്ട് നേട്ടമുണ്ടാക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെനന് നോക്കാം.

ഇടവം: കൈനിറയെ നേട്ടങ്ങള്‍ ഇടവം രാശിക്കാരെ രാജയോഗത്താല്‍ ഈ കാലയളവില്‍ തേടിയെത്തും. സമ്പത്തും ഐശ്വര്യവും ഇവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. രാജയോഗം ഇടവം രാശിക്കാരുടെ കര്‍മ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. വലിയ ലാഭം തന്നെ ഇവര്‍ക്ക് ലഭിക്കും. ജീവിതം അടിമുടി മാറുന്നതിനും ഇവര്‍ സാക്ഷിയാവും.
ഏറ്റവും നല്ല കാര്യങ്ങള്‍ മാത്രം ഇവരുടെ ജീവിതത്തില്‍ ലഭിക്കും. കുബേരനെ പോലെ വാഴാനും അവസരമുണ്ടാവും. ജോലിയില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. മുടങ്ങി കിടക്കുന്ന ജോലികളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തിയാകും. ധനനേട്ടങ്ങള്‍ ഒരുപാട് ഇവര്‍ക്ക് ലഭിക്കും. ഇടവം രാശിക്കാരെ സംബന്ധിച്ച് രാജകീയ ജീവിതം തന്നെയാണ് ലഭിക്കുക.
മകരം: ഈ രാശിക്കാര്‍ക്ക് സ്വര്‍ഗതുല്യമായ ജീവിതം സ്വന്തമാക്കാനാവും. ഏറ്റവും മികച്ച നേട്ടങ്ങള്‍ ഓരോന്നായി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. അടിപൊളി നേട്ടങ്ങളാണ് മകരം രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാജയോഗം മകരം രാശിയുടെ പതിനൊന്നം ഭാവത്തിലാണ് നടക്കുന്നത്. ഇത് ജോലിയുമായി ബന്ധപ്പെട്ടുള്ളതാണ്. അതുകൊണ്ട് ജോലിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവും.
ശമ്പളവര്‍ധനവും സ്ഥാനക്കയറ്റവുമെല്ലാം ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാം. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാവും. മുടങ്ങിപ്പോയ ജോലികളെല്ലാം പൂര്‍ത്തിയാക്കും. പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാവും. ജോലിയുള്ളവര്‍ക്കും ഈ രാജയോഗം നേട്ടങ്ങള്‍ സമ്മാനിക്കും.
കുംഭം: ഈ രാശിക്കാരുടെ ജീവിതം ഒന്നാകെ മാറും. കുംഭം രാശിയുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് സവിശേഷമായ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. വലിയ ലാഭം ബിസിനസില്‍ അടക്കം സ്വന്തമാക്കാനാവും. ഭാഗ്യത്തിന്റെ കടാക്ഷം കൂടെയുണ്ടാവും. ഏത് മേഖലയില്‍ തൊട്ടാലും അതിലെല്ലാം നേട്ടങ്ങള്‍ ഉണ്ടാവും.
പുതിയ ജോലിയും ശരിയാവും. ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റവും അതുപോലെ ശമ്പള വര്‍ധനവും ലഭിക്കും. ബിസിനസില്‍ വലിയ ലാഭം സ്വന്തമാക്കുന്നതിനാല്‍ സമ്പന്നനാവാനുള്ള അവസരവുമുണ്ടാനവും. വ്യാപരത്തിലും വലിയ നേട്ടമുണ്ടാവും. ആരോഗ്യപരമായും നിങ്ങള്‍ നല്ല നിലയിലായിരിക്കും. കൈയ്യിലുള്ള ധനം ഇരട്ടിയാവുന്നതിനും ഇക്കാലയളവില്‍ സാക്ഷ്യം വഹിക്കും.












Click it and Unblock the Notifications