Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മൂന്ന് രാശിക്കാർക്ക് വരാൻ പോകുന്നത് സുവർണകാലം; പണം കുന്നുകൂടും

ജ്യോതിഷത്തിൽ ശനിക്ക് ഏറെ പ്രാധാന്യം ഉണ്ട്. ശനിദോഷം ഉണ്ടെങ്കിൽ എന്ത് കാര്യം ചെയ്താലും അത് മോശമായി വന്നുചേരും. അതേ സമയം ശനിയുടെ അനു​ഗ്രഹം ഉണ്ടെങ്കിൽ ഏത് ദാരിദ്ര്യാവസ്ഥയിൽ നിന്നും നിങ്ങൾക്ക് കരകയറി വിജയത്തിൽ എത്താൻ സാധിക്കും. ശനിയുടെ ചലനം മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ വരുന്ന 88 ദിവസം ശുഭകരമായിരിക്കും. രാജകീയമായ ജീവിതം നയിക്കാൻ ഈ രാശിക്കാർക്ക് കഴിയുന്നതാണ്.

കുംഭം രാശിയിൽ പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലാണ് ശനി ഇപ്പോൾ സഞ്ചരിക്കുന്നത്. പ‍ഞ്ചാം​ഗം അനുസരിച്ച് മേയ് 12 ന് ശനി രണ്ടാം പാദത്തിൽ പ്രവേശിച്ചു. ആ​ഗസ്റ്റ് 17 വരെ ശനി ഇവിടെ തുടരും. ശേഷം ആ​ഗസ്റ്റ് 18 ന് ശനി വക്ര​ഗതിയിൽ പൂർവ ഭദ്രപാദത്തിന്റെ ഒന്നാം പാദത്തിൽ പ്രവേശിക്കും. ശനിയുടെ ഈ സഞ്ചാരം 3 രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ കൊണ്ടെത്തിക്കുക. ഏതൊക്കൊയാണ് ആ രാശിക്കാരെന്ന് നോക്കാം..

shani

മിഥുനം: ശനിയുടെ സംക്രമണം മിഥുന രാശിക്കാർക്ക് ശുഭകരമായ മാറ്റങ്ങളാണ് കൊണ്ട് വരിക. കുടുംബത്തിൽ ഐശ്വര്യം വന്നുചേരും. ആത്മവിശ്വാസം കൂടും. സാമ്പത്തികമായി ഉയർച്ചയിലെത്തും. ഇപ്പോൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും. ശനിയുടെ അനു​ഗ്രഹം ഉള്ളതിനാൽ ഒന്നിലും നിങ്ങൾക്ക് പ്രതിസന്ധിയോ പ്രശ്നങ്ങളോ ഉണ്ടാവില്ല. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ വളരെ നല്ല നേരമാണ്. പ്രതീക്ഷിക്കാത്ത ലാഭം വന്നുചേരും. ബിസിനസ്സ് രം​ഗത്ത് കൂടുതൽ നേട്ടം കൊയ്യാൻ സാധിക്കും.

‌വൃശ്ചികം: ശനി രാശി മാറുമ്പോൾ വൃശ്ചികം രാശിക്കാർക്ക് ഏറെ ​ഗുണങ്ങളുണ്ടാകും. കാലങ്ങളായി നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഈ സമത്ത് പരിഹരിക്കപ്പെടുന്നതായിരിക്കും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ നല്ല നേരമാണ്. നഷ്ടങ്ങൾ ഈ സമയത്ത് നികത്താനാകും. സാമ്പത്തികമായി നിങ്ങൾ പ്രതീക്ഷിക്കാത്ത ഉയരത്തിലെത്തും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ജോലി ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സമ്പത്ത് വർദ്ധിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാവും.

കന്നി: ഈ രാശിയിൽപ്പെട്ട ആളുകൾക്ക് ഇത് വളരെ നല്ല നേരമാണ്. ഈ സമയത്ത് ഈ രാശിക്കാർക്ക് എന്ത് ചെയ്താലും അതൊക്കെ വിജയത്തിലെത്തിക്കാൻ സാധിക്കും. തൊഴിൽ രം​ഗത്ത് വളരെ നല്ല നേരമാണ്, നിങ്ങൾക്ക് ഈ സമയത്ത് അം​ഗീകാരങ്ങൾ ലഭിക്കും. പ്രൊമോശന് സാധ്യതയുണ്ട്. വരുമാനവും ഈ സമയത്ത് കൂടുന്നതായിരിക്കും. ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് ഏറ്റവും നല്ല നേരം. നിങ്ങൾ വാഹനം വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ കുറച്ച് സമയം കാത്തുനിൽക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+