ധനലാഭം, പ്രശസ്തി, പുത്തന്‍ ഭവനം... ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട, കൂടെയുണ്ട് അഖണ്ഡ സാമ്രാജ്യ യോഗം
അഖണ്ഡസാമ്രാജ്യയോഗം വഴി ഈ രാശിക്കാരെ കാത്തിരിക്കുന്നത് അസുലഭമായ നിരവധി നേട്ടങ്ങളാണ്. ജ്യോതിഷത്തിലെ പ്രധാന യോഗങ്ങളിലൊന്നാണ് അഖണ്ഡസാമ്രാജ്യയോഗം

ജ്യോതിഷത്തില്‍ ഗ്രഹനിലക്കും രാശി മാറ്റത്തിനും നക്ഷത്രത്തിനും എല്ലാം സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങളും രാശി മാറ്റമാണ് ഓരോരുത്തരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഒരു ഗ്രഹം ഒരു രാശി വിട്ട് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ മിക്കവാറും 12 രാശികളേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യങ്ങളാണ് സമ്മാനിക്കുക.
ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ ആണ് പല തരത്തിലുള്ള യോഗങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഇത് ചില രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യങ്ങള്‍ ആണ് കൊണ്ടുവരിക. ജ്യോതിഷ വിധി പ്രകാരം ചില രാശിക്കാര്‍ക്ക് ഇത്തരത്തില്‍ അസുലഭമായ ഒരു യോഗം രൂപപ്പെടാന്‍ പോകുകയാണ്. അഖണ്ഡ സാമ്രാജ്യ യോഗം എന്ന് വിളിക്കുന്ന ഈ യോഗം മൂന്ന് രാശിക്കാരില്‍ ആണ് സ്വാധീനം ചെലുത്തുക.

ഈ രാശിക്കാര്‍ക്ക് അഖണ്ഡ സാമ്രാജ്യ യോഗം
അപാരമായ സമ്പത്തും സന്തോഷവും സമൃദ്ധിയും ജീവിതത്തില്‍ സമാധാനവും നല്‍കുന്നതാണ് അഖണ്ഡ സാമ്രാജ്യ യോഗം. ശനിയുടേയും വ്യാഴത്തിന്റേയും സംയോഗം വഴിയാണ് ഈ യോഗം സൃഷ്ടിക്കപ്പെടുന്നത്. നിലവില്‍ ശനി കുംഭം രാശിയിലാണ് വിരാജിക്കുന്നത്. ജനുവരി 17 ന് ആണ് സ്വന്തം രാശിയായ കുംഭം രാശിയിലേക്ക് ശനി എത്തിയത്. ഇനി ഈ വര്‍ഷം ഏപ്രില്‍ 22-ന് വ്യാഴവും കുംഭം രാശിയില്‍ സംക്രമിക്കാന്‍ പോകുകയാണ്.

ഭാഗ്യവും സമ്പത്തും ഒന്നിച്ച്
ശനിയുടേയും വ്യാഴത്തിന്റേയും സംക്രമണം വഴിയാണ് അഖണ്ഡ സാമ്രാജ്യ യോഗം സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ജ്യോതിഷത്തില്‍ ശനി, വ്യാഴം ഗ്രഹങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ശനിയെ കര്‍മ്മത്തിന്റെയും നീതിയുടെയും ദേവനായാണ് സങ്കല്‍പ്പിക്കുന്നത്. വ്യാഴത്തിന്റെ സൗഭാഗ്യദായകമായ ഗ്രഹമായും കാണുന്നു. അതിനാല്‍ തന്നെ കുംഭം രാശിയില്‍ ശനിയും വ്യാഴവും വരുന്നത് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യം സമ്മാനിക്കും.

മേടം രാശിക്കാര്‍ക്ക് നല്ലകാലം
ശനിയുടേയും വ്യാഴത്തിന്റേയും കുംഭം രാശിയിലെ സംക്രമണം മേടം രാശിക്കാരില്‍ അഖണ്ഡ സാമ്രാജ്യ യോഗം സൃഷ്ടിക്കും. ഇതുവഴി സാമ്പത്തികമായി ഏറെ ഉന്നതിയില്‍ എത്താന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കും. ബിസിനസ് രംഗത്ത് വലിയ വളര്‍ച്ച നേടാനാകും. ബിസിനസില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഉചിതമായ സമയമാണ്. മേടം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ പെട്ടെന്ന് ധനലാഭം ലഭിക്കും.

മിഥുനം രാശിക്കാര്‍ക്ക് ധനലാഭം
ശനിയുടേയും വ്യാഴത്തിന്റേയും കുംഭം രാശിയിലെ സംക്രമണം മിഥുനം രാശിക്കാരില്‍ അഖണ്ഡ സാമ്രാജ്യ യോഗം സൃഷ്ടിക്കും. ഏറെ നാളായി ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. കൈയില്‍ നിറയെ പണം വന്ന് ചേരും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാനുള്ള സാധ്യത ഏറെയാണ്.

പുതിയ ജോലിയും പ്രശസ്തിയും
ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാനാകും. സമൂഹത്തില്‍ നിന്ന് പ്രശസ്തിയും ആദരവും സ്വായത്തമാക്കും.

മകരം രാശിക്കാര്‍ക്ക് പുതിയ ഭവനം
ശനിയുടേയും വ്യാഴത്തിന്റേയും കുംഭം രാശിയിലെ സംക്രമണം മകരം രാശിക്കാരില്‍ അഖണ്ഡ സാമ്രാജ്യ യോഗം സൃഷ്ടിക്കും. ധനാലാഭത്തിനും കാര്യസാധത്തിനും സാധ്യത കാണുന്നു. പുതിയ വീട്ടില്‍ താമസം തുടങ്ങും. സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ സാധ്യത കാണുന്നു. പുതിയ ജോലി ലഭിക്കും. ഏറെ നാളായി കൊടുക്കാനുണ്ടായിരുന്ന കടങ്ങള്‍ എല്ലാം കൊടുത്ത് തീര്‍ക്കും. കുടുംബ ബന്ധം ഏറെ ദൃഢമാകും.












Click it and Unblock the Notifications