Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐശ്വര്യവും സമൃദ്ധിയും വിട്ടുപോകില്ല, സമ്പത്തിലൂടെ പുരോഗതി സാധ്യമാകും, ഭാഗ്യം ഇവരെ കടാക്ഷിക്കും

ജ്യോതിഷത്തില്‍ ശനിക്ക് ഏറെ പ്രത്യേകതകളുണ്ട്. ഓരോ ഗ്രഹങ്ങളുടെയും രാശി മാറ്റങ്ങള്‍ പോലെ തന്നെ ശനിയുടെ സഞ്ചാരത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ശനി ദേവന്‍ ജ്യോതിഷ പ്രകാരം അത്ര നല്ല കാര്യങ്ങള്‍ സമ്മാനിക്കുന്ന ഗ്രഹമല്ല. എന്നാല്‍ നീതിയുടെ ദൈവമായും ശനിയെ കണക്കാക്കുന്നുണ്ട്. ശനിയുടെ സ്വാധീനം ദരിദ്രനെ പോലും കോടീശ്വരനാക്കും.

ശനിയും കോപത്തിന് ഒരു കോടീശ്വരന് എല്ലാം നഷ്ടപ്പെടാനും വഴിയൊരുങ്ങും. നിലവില്‍ ശനിദേവന്‍ കുംഭ രാശിയിലിലാണ്. പുതുവത്സരത്തിലും ഇതില്‍ തന്നെ ശനി തുടരും. ഇത് 12 രാശിക്കാരെയും സ്വാധീനിക്കുന്ന കാര്യമാണ്. എന്നാല്‍ ഏറ്റവും നേട്ടം ചില രാശിക്കാര്‍ക്കാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് ശനി കുംഭ രാശിയിലെത്തിയത് ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കും. ഏറ്റവും നല്ല കാര്യങ്ങള്‍ മാത്രം മേടം രാശിക്കാരെ തേടിയെത്തും. വരാനിരിക്കുന്ന പുതുവത്സരവും ഇവര്‍ക്ക് നല്ല കാലമായിരിക്കും. ചെയ്യുന്ന ജോലികളില്‍ നിന്ന് വലിയ വിജയങ്ങള്‍ ഇവര്‍ക്ക് 2024ല്‍ ഉണ്ടാവും.

യാതൊരു തടസ്സങ്ങളും കരിയറില്‍ ഇവര്‍ക്കുണ്ടാവില്ല. ധനപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. എന്ത് കാര്യവും ആലോചിച്ച് മാത്രം ചെയ്യുക. നിക്ഷേപങ്ങള്‍ക്ക് പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ഇവ മാത്രം ശ്രദ്ധിച്ചാല്‍ തന്നെ ധനപരമായ പുരോഗതിയും സമ്പത്തും സമൃദ്ധിയുമെല്ലാം മേടം രാശിക്കാരുടെ ജീവിതത്തിലുണ്ടാവും.

ചിങ്ങം: ശനിയുടെ അനുഗ്രഹം കാരണം ഏറ്റവും നല്ല സമയമായിരിക്കും രാശിക്കാര്‍ക്ക് പുതുവത്സരത്തില്‍ വരാന്‍ പോകുന്നത്. ശനിദേവന്‍ ഈ രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും. ധനനേട്ടങ്ങള്‍ ഇവരെ തേടി വന്നുകൊണ്ടേ ഇരിക്കും. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ ഇവര്‍ക്ക് തുറന്ന് കിട്ടും. കരിയറില്‍ പുരോഗതിയും പുതിയ ജോലി നോക്കുന്നവരാണെങ്കില്‍ അവരെ തേടി അവസരങ്ങളും എത്തും.

കരിയറിനെ വലിയ വിജയത്തിലേക്ക് നയിക്കും ഇവയെല്ലാം നിങ്ങളെ സഹായിക്കും. 2024ല്‍ നിങ്ങളുടെ സാമ്പത്തിക അടിത്തറ അതിശക്തമായി മാറും. സമൂഹത്തില്‍ ബഹുമാനം നിങ്ങളെ തേടിയെത്തും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ സംസാരിച്ച് പരിഹരിക്കുക. അങ്ങനെ ശുഭകരമായ കാര്യങ്ങള്‍ ധാരാളം ഇവരുടെ ജീവിതത്തിലുണ്ടാവാന്‍ ശനി ദേവന്റെ അനുഗ്രഹത്താല്‍ സാധിക്കും.

തുലാം: ഐശ്വര്യവും ധനവും 2024ല്‍ തുലാം രാശിക്കാര്‍ക്ക് ലഭ്യമാവും. ശനിയുടെ അനുഗ്രഹത്താല്‍ അവര്‍ക്ക് നേട്ടങ്ങള്‍ മാത്രമായിരിക്കും ലഭിക്കുക. ഈ രാശിക്കാരുടെ ജീവിതത്തോടുള്ള സമീപനം പോസിറ്റീവ് രീതിയിലായിരിക്കും. എന്ത് കാര്യത്തെയും ഇവര്‍ ആ രീതിയില്‍ നേരിടും. ആരോഗ്യകാര്യങ്ങളില്‍ ഈ രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കുടുംബത്തില്‍ നിന്ന് ശുഭകരമായ വാര്‍ത്തകള്‍ ഇവരെ തേടിയെത്തും. കുടുംബവുമായുള്ള ബന്ധം ആഴമേറിയതാവും. കുടുംബവുമൊത്ത് യാത്രകളും സാധ്യമാകും. എന്ത് കാര്യത്തിലും ഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞിരിക്കും. ശനി ദേവന്‍ ഇവര്‍ക്ക് സമ്പത്തും അതുപോലെ എല്ലാ നേട്ടങ്ങളും പ്രദാനം ചെയ്യും. ഈ രാശിക്കാരുടെ ജീവിതം തന്നെ മാറി മറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+