ആഗ്രഹിച്ചതെന്തും നടക്കും.. പണം കൈനിറയെ, ഒന്നല്ല മൂന്ന് രാജയോഗം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാരില്‍ ഇത് മോശം സ്വാധീനമാണ് നല്‍കുക. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അനുകൂലഫലമാണ് സമ്മാനിക്കുക.
ശനി ഗ്രഹത്തിന് വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ നല്‍കിയിരിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ഉചിതമായ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ ഭാഗ്യമാണ് വന്ന് ഭവിക്കുക. ഇന്ന് (മേയ് 19) ശനി ജയന്തിയാണ്. ഇത് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തവണ ശനി ജയന്തി ദിനത്തില്‍ മൂന്ന് രാജയോഗങ്ങളുടെ ഐശ്വര്യ സംയോജനമാണ് നടക്കുന്നത് എന്നതാണ് ഇതിന് കാരണം.

ശനി ജയന്തി ദിനത്തില്‍ രൂപംകൊള്ളുന്ന രാജയോഗത്തിന്റെ പ്രാധാന്യം പലമടങ്ങ് വര്‍ധിക്കുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഗജകേസരി രാജയോഗം, ശോഭനയോഗം, ശഷയോഗം എന്നിവയുടെ ഒരു അത്ഭുതകരമായ സംയോജനമാണ് ഇത്തവണത്തെ ശനി ജയന്തി ദിനത്തില്‍ രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. ആര്‍ക്കൊക്കെയാണ് ഈ രാജയോഗങ്ങളുടെ സംയോജനം എന്ന് നോക്കാം.
മിഥുനം
ശനി ജയന്തി ദിനത്തില്‍ രൂപം കൊള്ളുന്ന രാജയോഗങ്ങളുടെ സംയോജനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. ഈ അവസരത്തില്‍ മിഥുനം രാശിക്കാരുടെ സമ്പത്ത് പതിന്മടങ്ങ് വര്‍ധിക്കും. ഇവരുടെ വരുമാനത്തില്‍ വലിയ വര്‍ധനവ് ദൃശ്യമാകും. ഈ രാശിക്കാര്‍ക്ക് പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇതുമൂലം സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ബിസിനസ് രംഗത്ത് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഗതിവേഗം ലഭിക്കും. കുടുംബത്തില്‍ ഐക്യവും സൗഹൃദവും നിലനില്‍ക്കും.
ചിങ്ങം
ശനി ജയന്തി ദിനത്തില്‍ രൂപം കൊള്ളുന്ന രാജയോഗങ്ങളുടെ സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് വലിയ നേട്ടം സമ്മാനിക്കും. പ്രധാനപ്പെട്ട ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശയാത്രക്ക് സാധ്യത. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. സന്താനഭാഗ്യം കൈവരും.
കുംഭം
ശനി ജയന്തി ദിനത്തില്‍ രൂപം കൊള്ളുന്ന രാജയോഗങ്ങളുടെ സംയോജനം കുംഭം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം പൂവണിയും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനക്ക് സാധ്യത കാണുന്നു. തൊഴിലിടത്തിലെ അന്തരീക്ഷം മെച്ചപ്പെടും. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ല പരിഹരിക്കപ്പെടും. ബിസിനസുകാര്‍ക്ക് ലാഭത്തില്‍ വലിയ വര്‍ധനവ് കാണാം.












Click it and Unblock the Notifications