Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ചയ്ക്കുള്ളില്‍ പണപ്പെട്ടി നിറയും... നിധികുംഭം കൈയിലേക്ക്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം ദോഷങ്ങളായിരിക്കും വരുത്തി വെക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനീശ്വരനാണ് ശനിയുടെ പ്രതീകം. ശനിയുടെ രാശി മാറ്റം പോലെ തന്നെ പ്രധാനമായ ഒരു ദിനമാണ് ശനി ജയന്തി. ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനമാണ് ശനി ജയന്തിയായി ആഘോഷിക്കുന്നത്.

astrology

ഇത്തവണ മേയ് 27 നാണ് ശനി ജയന്തി വരുന്നത്. ശനി ജയന്തി ദിവസം ശനി ദേവനെ ആരാധിക്കുന്നത് ജീവിതത്തില്‍ നിലനില്‍ക്കുന്ന ദോഷങ്ങള്‍ അകറ്റാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഈ ദിവസം ചില വ്യക്തികള്‍ക്ക് ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ സംഭവിക്കും. ഏതൊക്കെ രാശികള്‍ക്കാണ് ശനി ജയന്തി ദിവസം ശുഭകരമാകുക എന്ന് നോക്കാം.

മിഥുനം

ശനി ജയന്തി ദിനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നങ്ങള്‍ സഫലീകരിക്കപ്പെടും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.

ഈ രാശിക്കാര്‍ക്ക് ശനി ജയന്തി ദിവസം സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ നിലനിന്നിരുന്ന തടസങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

തുലാം

തുലാം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനം ശുഭകരമായിരിക്കും. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂവണിയും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ശനി ദേവന്റെ അനുഗ്രഹം ഇവര്‍ക്കുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

മകരം

ശനി ജയന്തി ദിനം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള അംഗീകാരവും ബഹുമാനവും വര്‍ധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+